മു​ൻ വൈ​രാ​ഗ്യ​ത്തി​ന്‍റെ പേ​രി​ൽ അ​മ്മ​യേ​യും മ​ക​നെ​യും വെ​ട്ടി​പ്പ​രിക്കേൽപ്പിച്ചു; പ്ര​തി  സെന്തിലിനെ  കുടുക്കി പോലീസ്

പാ​റ​ശാ​ല: വീ​ട്ടി​ല​തി​ക്ര​മി​ച്ചു ക​യ​റി അ​മ്മ​യേ​യും മ​ക​നെ​യും വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​ഞ്ചി​വി​ള​ചെ​മ്മ​ൻ​ത​ട്ടു​വി​ള​വീ​ട്ടി​ൽ സു​ലോ​ച​ന മ​ക​ൻ ഷി​ബി​ൻ എ​ന്നി​വ​രെ ആ​ക്ര​മി​ച്ച കേ​സി​ൽ പാ​റ​ശാ​ല തേ​വ​രു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ സെ​ന്തി​ൽ റോ​യി​യെ (41) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

മു​ൻ വൈ​രാ​ഗ്യ​ത്തി​ന്‍റെ പേ​രി​ൽ മ​ദ്യ​പി​ച്ച് എ​ത്തി​യ സെ​ന്തി​ൽ റോ​യി പ്ര​കോ​പ​ന​മി​ല്ലാ​തെ ബ​ഹ​ളം വെ​ക്കു​ക​യും വീ​ട്ടി​ൽ ക​യ​റി ഇ​രു​വ​രെ​യും വ്യാ​ഴാ​ഴ്ച രാ​ത്രി വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ സു​ലോ​ച​ന​യും ഷി​ബി​നും പാ​റ​ശാ​ല താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി. സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു ചെ​യ്തു.

Related posts

Leave a Comment