ഗിന്നസിലേക്ക് ബി​നു ക​ണ്ണ​ന്താ​നം..! തുടർച്ചയായി പ്രസംഗിച്ച് ഗിന്നസ് റിക്കാർഡിൽ കയറാനുള്ള ശ്രമത്തിന് ഇനി മണിക്കൂറുകൾ മാത്രം; 77 മണിക്കൂർ പ്രസംഗിച്ചാണ് ചരിത്രത്താളുകളിലേക്കുള്ള ചുവട് വയ്പ്

കോ​ട്ട​യം: ബി​നു ക​ണ്ണ​ന്താ​നം തു​ട​ർ​ച്ച​യാ​യി ന​ട​ത്തു​ന്ന പ്ര​സം​ഗം ഇ​ന്നു അ​വ​സാ​നി​ക്കും. തു​ട​ർ​ച്ച​യാ​യി 77 മ​ണി​ക്കൂ​ർ പ്ര​സം​ഗി​ച്ചു യൂ​ണി​വേ​ഴ്സ​ൽ റി​ക്കാ​ർ​ഡും ഗി​ന്ന​സ് റി​ക്കാ​ർ​ഡും നേ​ടു​വാ​നു​ള്ള ശ്ര​മം അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ന്നി​രി​ക്കു​ക​യാ​ണ്. അ​ഞ്ചി​നു രാ​വി​ലെ ഒ​ന്പ​തി​നു ആ​രം​ഭി​ച്ച പ്ര​സം​ഗം ഇ​ന്നു ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നു സ​മാ​പി​ക്കും.

തു​ട​ർ​ന്ന് ചൈ​ത​ന്യ പാ​സ്റ്റ​റ​ൽ സെ​ന്‍റ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. തി​രു​വ​ഞ്ചൂ​ർ രാ​ധ​കൃ​ഷ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.എം​ജി യൂ​ണി​വേ​ഴ്സി​റ്റി വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​ബാ​ബു സെ​ബാ​സ്റ്റ്യ​ൻ അ​വാ​ർ​ഡ് ദാ​ന​വും ന​ട​ത്തും. എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ സു​രേ​ഷ് റി​ച്ചാ​ർ​ഡ്, കോ​ട്ട​യം ജി​ല്ലാ ചീ​ഫ് വി.​എം. മു​ഹ​മ്മ​ദ് റ​ഫീ​ക്ക്, സി.​കെ. ശ​ശി​ധ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

Related posts