വി​വി​ധ വ​ർ​ണ​ങ്ങ​ളി​ലും വ​ലു​പ്പ​ത്തി​ലും! ദേ​ശാ​ട​നപ്പക്ഷി​ക​ൾ കൂ​ട്ട​ത്തോ​ടെ ക​രി​നി​ല​ങ്ങ​ളി​ലേ​ക്ക്

തു​റ​വൂർ: വി​വി​ധ​യി​നം ദേ​ശാ​ട​ന​പ്പക്ഷി​ക​ൾ ക​രി​നി​ല​ങ്ങ​ളി​ലേ​ക്ക് കൂ​ട്ട​ത്തോ​ടെ​യെ​ത്തു​ന്ന​ത് കൗ​തു​ക​മാ​കു​ന്നു.​ തു​റ​വൂ​ർ ക​രി​നി​ല​ങ്ങ​ളി​ലാ​ണ് ആ​യി​ര​ക്ക​ണ​ക്കി​നു ദേ​ശാ​ട​നപ്പ​ക്ഷികൾ വി​വി​ധ ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് പ​റ​ന്നി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്.​

വി​വി​ധ വ​ർ​ണ​ങ്ങ​ളി​ലും വ​ലു​പ്പ​ത്തി​ലു​മു​ള്ള വി​വി​ധ​യി​നം കൊ​ക്കു​ക​ൾ, വി​വി​ധ​യി​നം ഇ​ര​ണ്ട​ക​ൾ, നീ​ർ​കാക്ക​ക​ൾ എ​ന്നി​വ​യാ​ണ് ഇ​ക്കു​റി എ​ത്തി​യി​രി​ക്കു​ന്ന​ത്.

കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി പ​ക്ഷി​ക​ൾ ഇ​വി​ടെ​യു​ണ്ട്. മു​ൻ വ​ർ​ഷ​ങ്ങ​ളി​ലെ​പ്പോ​ലെ ഇ​ത്ത​വ​ണ​യും പു​ള്ളി​ച്ചു​ണ്ട​ൻ കൊ​തു​ന്പ​ന്നം എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന സ്പോ​ട്ട് ബി​ൽ​ഡ് പെ​ലി​ക്ക​ൻ ആ​ണ് ഇ​ത്ത​വ​ണ​ത്തെ​യും ആ​ക​ർ​ഷ​ണം.

വം​ശനാ​ശ ഭീ​ഷ​ണി നേ​രി​ടു​ന്ന​വ കൂ​ടി​യാ​ണ് ഇ​വ. ഇ​ന്ത്യ​ൻ ഉ​പ ഭൂ​ഖ​ണ്ഡ പ്ര​ദേ​ശ​ങ്ങ​ളി​ലും സ​മീ​പ​ത്തും കാ​ണു​ന്ന​വ​യാ​ണ് ഇ​വ.

ഇ​ത്ത​വ​ണ ലോ​ക്ക്ഡൗ​ണി​ന്‍റെ യാ​തൊ​രു വി​ധ ശ​ല്യ​ങ്ങ​ളു​മി​ല്ലാ​തെ പ​ക്ഷി​ക​ൾ സ്വ​ത​ന്ത്ര വി​ഹാ​രം ന​ട​ത്തു​ക​യാ​ണ്. പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ വ​ൻ​തോ​തി​ലു​ള്ള മ​ത്സ്യസ​ന്പ​ത്തും ശാ​ന്ത​ത നി​റ​ഞ്ഞ അ​ന്ത​രീ​ക്ഷ​വു​മാ​ണ് ഇ​വ​യെ കൂ​ടു​ത​ലാ​യി ഈ ​മേ​ഖ​ല​യി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്ന​ത്.

Related posts

Leave a Comment