കഴിച്ച ബി​രി​യാ​ണി​യു​ടെ പ​ണം ചോ​ദി​ച്ച​പ്പോൾ മ​ര്‍​ദ​നവും ഭീഷണിയും; പ​യ്യ​ന്നൂ​രി​ൽ രണ്ടു പേ​ർ അ​റ​സ്റ്റി​ൽ

പ​യ്യ​ന്നൂ​ര്‍: ക​ഴി​ച്ച ബി​രി​യാ​ണി​യു​ടെ പ​ണം ചോ​ദി​ച്ച​തി​ന് മ​ര്‍​ദ​ന​വും ഭീ​ഷ​ണി​യും. ഹോ​ട്ട​ലു​ട​മ വെ​ങ്ങ​ര​യി​ലെ എം.​പി. സ​വി​ത​യു​ടെ പ​രാ​തി​യി​ല്‍ പു​റ​ച്ചേ​രി​യി​ലെ രാ​ജേ​ഷ് (40), വി​ജേ​ഷ് (30) എ​ന്നി​വ​രെ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം. പ​യ്യ​ന്നൂ​ര്‍ കോ​ള​ജ് സ്‌​റ്റോ​പ്പി​നു സ​മീ​പം പ്ര​വ​ര്‍​ത്തി​ക്കു​ന്ന ചെ​മ്പ​ല്ലി ഹോ​ട്ട​ലി​ല്‍​നി​ന്നു ബി​രി​യാ​ണി ക​ഴി​ച്ച് പ​ണം കൊ​ടു​ക്കാ​തെ പോ​യ​തി​നെ ചോ​ദ്യം ചെ​യ്ത​താ​ണ് പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​യ​ത്.

ഹോ​ട്ട​ല്‍ ന​ട​ത്തു​ന്ന പ​രാ​തി​ക്കാ​രി​യെ​യും ഭ​ര്‍​ത്താ​വി​നെ​യും അ​ശ്ലീ​ലഭാ​ഷ​യി​ല്‍ ചീ​ത്ത​വി​ളി​ക്കു​ക​യും ഹോ​ട്ട​ല്‍ അ​ടി​ച്ചുത​ക​ര്‍​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. പ്ര​തി​ക​ളെ ത​ട​യാ​ന്‍ ശ്ര​മി​ച്ച​പ്പോൾ ഭ​ര്‍​ത്താ​വി​നെ കൈയേറ്റം ചെ​യ്തെന്നു സവിതയുടെ പ​രാ​തിയിൽ പറയുന്നു.

ക​ഴി​ഞ്ഞ ഒ​ന്നി​ന് രാ​ത്രി ഇ​തേ ഹോ​ട്ട​ലി​ല്‍ ഭ​ര്‍​ത്താ​വി​നൊ​പ്പം ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി​യ ഭാ​ര്യ​യാ​യ യു​വ​തി​യു​ടെ ചി​ത്രം കാ​റി​ലെ​ത്തി​യ സം​ഘം മൊ​ബൈ​ലി​ല്‍ പ​ക​ര്‍​ത്തി​യ സം​ഭ​വ​മു​ണ്ടാ​യി​രു​ന്നു.

ഇ​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട യു​വ​തി ബ​ഹ​ളം​വ​ച്ച​തോ​ടെ വാ​ക്കേ​റ്റ​വും കൈയാങ്ക​ളി​യു​മാ​യി. ഇ​തി​നി​ടെ കാ​റി​ല്‍ ര​ക്ഷ​പ്പെ​ട്ട ര​ണ്ടം​ഗ സം​ഘ​ത്തി​നെ​തി​രേ യു​വ​തി പ​യ്യ​ന്നൂ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി​പ്പെ​ട്ട​തി​നെത്തുട​ര്‍​ന്ന് ഷാ​ജ​ഹാ​ന്‍, രാ​ഹു​ല്‍ എ​ന്നി​വ​ര്‍​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.

ഇ​വ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ത്ത​തി​ലെ വി​രോ​ധ​മാ​ണ് ഇ​ന്ന​ലെ ന​ട​ന്ന കൈയേറ്റ​ത്തി​നും ഭീ​ഷ​ണി​ക്കും കാ​ര​ണ​മെ​ന്ന് പ​രാ​തി​യി​ലു​ണ്ട്.

Related posts

Leave a Comment