ലോകത്തിലെ ഏറ്റവും മനോഹരമായ വൃക്ഷം; 800 വർഷം പഴക്കമുള്ള ജിങ്കോ മരത്തിന്‍റെ വീഡിയോ വൈറലാകുന്നു

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ ജി​ങ്കോ മ​ര​മാ​ണ് താ​രം.​ ഐ​തി​ഹ്യ​ങ്ങൾ നിറഞ്ഞ​ ജി​ങ്കോ മ​ര​ങ്ങ​ൾ ദ​ക്ഷി​ണ കൊ​റി​യ​യി​ലു​ട​നീ​ളം കാ​ണാ​വു​ന്ന​താ​ണ്.

ത​ങ്കം പോ​ലെ തി​ള​ങ്ങു​ന്ന മ​ര​ത്തി​ന് ചു​റ്റും ധാ​രാ​ളം ആ​ളു​ക​ൾ ത​ടി​ച്ചു​കൂ​ടി​യി​രി​ക്കു​ന്ന​താ​ണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്ന വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണു​ന്ന​ത്. ഈ മരത്തിന് 800 വ​ർ​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ണ്ടെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. ദ​ക്ഷി​ണ കൊ​റി​യ​ൻ വെ​ബ്‌​സൈ​റ്റു​ക​ൾ പറയുന്നത് അ​നു​സ​രി​ച്ച് ഏ​റ്റ​വു​മ​ധി​കം ആ​ളു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ഒ​ന്നാ​ണി​ത്.

വോ​ഞ്ജു ബം​ഗ്യേ-​റി ജി​ങ്കോ ട്രീ ​അ​തി​ന്‍റെ ആ​ക​ർ​ഷ​ക​മാ​യ കി​രീ​ട​ത്തി​ന് പേ​രു​കേ​ട്ട​താ​ണ്. ഇ​ത് നി​ല​വി​ൽ ഏ​ക​ദേ​ശം 17 മീ​റ്റ​ർ ചു​റ്റ​ള​വി​ൽ വ്യാ​പി​ച്ച് നി​ൽ​ക്കു​ന്നു. ജി​ങ്കോ മ​ര​ത്തി​ന്‍റെ ​ശാ​ഖ​ക​ൾ പ​ര​ന്നു​കി​ട​ക്കു​ന്ന രീ​തി ഏ​റ്റ​വും ആ​ക​ർ​ഷ​ക​മാ​യ വൃ​ക്ഷ​ങ്ങ​ളി​ലൊ​ന്നാ​യി ഇ​തി​നെ മാ​റ്റു​ന്നു. നി​ര​വ​ധി സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ൾ ഇ​തി​ന് “ലോ​ക​ത്തി​ലെ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ വൃ​ക്ഷം” എ​ന്ന ത​ല​ക്കെ​ട്ട് ന​ൽ​കി.

മ​ര​ത്തി​ന്‍റെ ഉ​ത്ഭ​വ​ത്തെ​ക്കു​റി​ച്ച് കൊ​റി​യ ജൂ​ങ് ആ​ങ് ഡെ​യ്‌​ലി ര​ണ്ട് ജ​ന​പ്രി​യ ക​ഥ​ക​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. സി​ല്ല രാ​ജ​വം​ശ​ത്തി​ന്‍റെ കാ​ല​ത്ത് (ബി​സി 57-എ​ഡി 935) ഇ​ത് മു​ള​ച്ച​താ​യി ഒന്നിൽ പറയുന്നു. സി​ല്ല​യി​ലെ അ​വ​സാ​ന രാ​ജാ​വി​ന്‍റെ മ​ക​നാ​യ കി​രീ​ടാ​വ​കാ​ശി മൗ​യി, സ​ന്യാ​സി​യാ​കാ​ൻ കും​ഗാ​ങ് പ​ർ​വ​ത​ത്തി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ ഇ​ത് ന​ട്ടു​പി​ടി​പ്പി​ച്ച​താ​യാ​ണ് മ​റ്റൊ​രു ഐ​തി​ഹ്യം. 

ജോ​സോ​ൺ രാ​ജ​വം​ശ​ത്തി​ന്‍റെ (1392-1910) കാ​ല​ത്ത് ജി​ങ്കോ മ​ര​ത്തി​ന് ഓ​ണ​റ​റി ഗ​വ​ൺ​മെ​ന്‍റ് പ​ദ​വി ല​ഭി​ച്ച​താ​യി കൊ​റി​യ ജോ​ങ് ആ​ങ് ഡെ​യ്‌​ലി പ​റ​ഞ്ഞു.

 

 

 

 

Related posts

Leave a Comment