സുഹൃത്തിന്‍റെ പിറന്നാളാഘോഷം മുട്ടയെറിഞ്ഞ് ആഘോഷിച്ച് കുട്ടികൾ;  മുട്ടയേറ് യാത്രക്കാരിലേക്കും നീണ്ടു; പഴയന്നൂർ ബസ് സ്റ്റാന്‍റിലെ ആഘോഷത്തിന് സമാപനം പോലീസ് സ്റ്റേഷനിലും

പ​ഴ​യ​ന്നൂ​ർ: സ​ഹ​പാ​ഠി​ക്കു​നേ​രെ മു​ട്ട​യെ​റി​ഞ്ഞ് ബ​സ് സ്റ്റാ​ൻ​ഡി​ൽ ന​ട​ത്തി​യ പി​റ​ന്നാ​ൾ ആ​ഘോ​ഷം അ​തി​രു​ക​ട​ന്ന​പ്പോ​ൾ ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ പി​ടി​ച്ച് പോ​ലീ​സി​ലേ​ൽ​പി​ച്ചു. പ​ഴ​യ​ന്നൂ​ർ ബ​സ് സ്റ്റാ​ൻ​ഡി​ൽ ഇന്നലെ വൈ​കി​ട്ട് അ​ഞ്ചു​മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക​ളാ​യ നാ​ല​ഞ്ചു​പേ​ർ ചേ​ർ​ന്നാ​ണ് കൂ​ട്ടു​കാ​ര​നു നേ​രെ മു​ട്ട​യെ​റി​ഞ്ഞ് ആ​ഘോ​ഷ​മാ​ക്കി​യ​ത്.

ഒ​ടു​വി​ൽ മു​ട്ട​ക​ൾ അ​ടു​ത്തു​നി​ന്ന യാ​ത്ര​ക്കാ​രു​ടെ ദേ​ഹ​ത്തും സ്റ്റാ​ൻ​ഡി​ലെ ടാ​ക്സി കാ​റു​ക​ളി​ലും ചെ​ന്നു പ​തി​ച്ച​തോ​ടെ​യാ​ണ് ഡ്രൈ​വ​ർ​മാ​ർ ഇ​ട​പെ​ട്ട​ത്. പി​ന്നീ​ട് പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു. പോ​ലീ​സ് എ​ത്തി​യ​പ്പോ​ഴും ഓ​രോ​രു​ത്ത​രു​ടെ കൈ​യി​ൽ നാ​ല​ഞ്ച് മു​ട്ട​ക​ൾ അ​ട​ങ്ങി​യ ക​വ​റു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. പോ​ലീ​സ് ഇ​വ​രെ സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചു. പി​ന്നീ​ട് ര​ക്ഷി​താ​ക്ക​ളെ വി​ളി​ച്ചു​വ​രു​ത്തി താ​ക്കീ​ത് ചെ​യ്ത് വി​ട്ട​യ​ച്ചു.

Related posts