വാങ്ങാന്‍ താല്‍പ്യമുണ്ടോ? എ​യ​ർ ഇ​ന്ത്യ പൂ​ർ​ണ​മാ​യും വി​ൽ​ക്കും, പു​തി​യൊ​രു ഉ​ട​മ​യെ ക​ണ്ടെ​ത്തണം; വ്യോ​മ​യാ​ന മ​ന്ത്രി പറയുന്നത് ഇങ്ങനെയൊക്കെ…

ന്യൂ​ഡ​ൽ​ഹി: എ​യ​ർ ഇ​ന്ത്യ​യെ പൂ​ർ​ണ​മാ​യും വി​ൽ​ക്കു​മെ​ന്ന് കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രി ഹ​ർ​ദീ​പ് സിം​ഗ് പു​രി. എ​യ​ർ ഇ​ന്ത്യ പു​തി​യൊ​രു ഉ​ട​മ​യെ ക​ണ്ടെ​ത്ത ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഓ​ഹ​രി വി​റ്റ​ഴി​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​യ​ർ ഇ​ന്ത്യ​യു​ടെ ഓ​ഹ​രി 100 ശ​ത​മാ​നം വി​റ്റ​ഴി​ക്കാ​ൻ കേ​ന്ദ്രം തീ​രു​മാ​നി​ച്ചു. ‌ഓ​ഹ​രി​വി​റ്റ​ഴി​ക്ക​ൽ അ​ല്ലെ​ങ്കി​ൽ വി​റ്റ​ഴി​ക്കാ​തി​രി​ക്ക​ൽ എ​ന്നി​വ​യി​ൽ ഒ​ന്ന് തെ ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നി​ല്ല.

മ​റി​ച്ച് ഓ​ഹ​രി വി​റ്റ​ഴി​ക്ക​ണ​മോ അ​ട​ച്ചു​പൂ​ട്ട​ണോ എ​ന്ന​തി​ലാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ്. എ​യ​ർ ഇ​ന്ത്യ​ക്ക് 60,000 കോ​ടി​യു​ടെ ക​ട മു​ണ്ട്.

സ്ലേ​റ്റ് വൃ​ത്തി​യാ​ക്കി​യ ശേ​ഷം വ​ര​യ്ക്കേ​ണ്ട​തു​ണ്ട്. ഇ​ത് പു​തി​യ വീ​ട് തീ​ർ​ച്ച​യാ​യും ക​ണ്ടെ​ത്ത​ണം- മ​ന്ത്രി പ​റ​ഞ്ഞു.

സ്വ​കാ​ര്യ ക​മ്പ​നി​ക്കു വി​ൽ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ 64 ദി​വ​സം കൊ​ണ്ടു പൂ​ർ​ത്തീ​ക​രി​ച്ച് ഈ ​വ​ർ​ഷാ​വ​സാ​വ​ന​ത്തോ​ടെ പു​തി​യ ഉ​ട​മ​യ്ക്ക് കൈ​മാ​റും.

എ​യ​ർ ഇ​ന്ത്യ വാ​ങ്ങാ​ൻ താ​ത്പ​ര്യ​മു​ള്ള ധ​ന ബി​ഡ്ഡു​ക​ൾ 64 ദി​വ​സ​ത്തി​ന​കം പൂ​ർ​ത്തി​യാ​ക്കും. പ​ല ബി​ഡ്ഡ​ർ​മാ​രെ​യും ഷോ​ർ​ട്‌​ലി​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്- മ​ന്ത്രി അ​റി​യി​ച്ചു.

കോ​വി​ഡ് വ്യാ​പ​നം വീ​ണ്ടും രൂ​ക്ഷ​മാ​കു​ന്നു​ണ്ടെ​ങ്കി​ലും ഇ​പ്പോ​ഴു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വെ​ട്ടി​ക്കു​റ​യ്ക്കി​ല്ലെ​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മാ​സ്ക് ധ​രി​ക്കാ​ത്ത​വ​രും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ത്ത​വ​രും നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ക്കാ​ത്ത​വ​രു​മാ​യ യാ​ത്ര​ക്കാ​രെ ബ്ലാ​ക് ലി​സ്റ്റ് ചെ​യ്യു​മെ​ന്നു മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment