കൊ​ടു​മ്പ് പ​ഞ്ചാ​യ​ത്തി​ലെ ഓരോ അരിമണിയിലും കൃഷ്ണകുമാർ; ഭാരത് അരിയിൽ സ്ഥാ​നാ​ർ​ഥി​യു​ടെ ചി​ത്രം; വി​ത​ര​ണം ത​ട​ഞ്ഞ് ജി​ല്ലാ ക​ള​ക്ട​ർ

പാ​ല​ക്കാ​ട്: കൊ​ടു​മ്പ് പ​ഞ്ചാ​യ​ത്തി​ല്‍ വി​ത​ര​ണം ചെ​യ്ത ഭാ​ര​ത് അ​രി​യു​ടെ പാ​ക്ക​റ്റി​ല്‍ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യു​ടെ ചി​ത്ര​മെ​ന്ന് പ​രാ​തി. ച​ട്ടം​ലം​ഘ​നം കാ​ട്ടി സി​പി​എം നേ​തൃ​ത്വം ജി​ല്ലാ ക​ള​ക്ട​ര്‍​ക്കു പ​രാ​തി ന​ല്‍​കി.

ഇ​തി​നു പി​ന്നാ​ലെ അ​രി​വി​ത​ര​ണം നി​ര്‍​ത്തി വ​യ്ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​ത്ത​ര​വി​ട്ടു. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ അ​രി വി​ത​ര​ണം ചെ​യ്യു​ന്ന​താ​യി ബി​ജെ​പി​യു​ടെ സ​മൂ​ഹ​മാ​ധ്യ​മ ഗ്രൂ​പ്പു​ക​ളി​ലാ​ണ് പ്ര​ചാ​ര​ണം ന​ട​ന്ന​ത്.

ഇ​ത​നു​സ​രി​ച്ച് സ്ഥ​ല​ത്തെ​ത്തി​യ​വ​ര്‍​ക്കാ​ണ് ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി സി. ​കൃ​ഷ്ണ​കു​മാ​റി​ന്‍റെ ചി​ത്രം പ​തി​ച്ച പാ​ക്ക​റ്റു​ക​ളി​ല്‍ ഭാ​ര​ത് അ​രി ല​ഭി​ച്ച​തെ​ന്നും സി​പി​എ​മ്മി​ന്‍റെ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

Related posts

Leave a Comment