ബി​ജെ​പി നേ​താ​വ് ശ​ങ്കു ടി. ദാ​സി​ന് ബൈ​ക്ക് അ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര പ​രി​ക്ക്; ദൂ​രൂ​ഹ​തയെന്ന് ബിജെപി; പോ​ലീ​സ് അ​ന്വേ​ഷ​ണം


കോ​ഴി​ക്കോ​ട്: ബി​ജെ​പി നേ​താ​വ് അ​ഡ്വ.​ശ​ങ്കു ടി. ​ദാ​സി​ന് വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര പ​രി​ക്ക്. ഇ​ന്ന​ലെ രാ​ത്രി ച​മ്ര​വ​ട്ട​ത്തി​ന് സ​മീ​പം പെ​രു​ന്ത​ല്ലൂ​രി​ൽ ആ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

ശ​ങ്കു ടി ​ദാ​സ് സ​ഞ്ച​രി​ച്ച ബൈ​ക്ക് മ​റ്റൊ​രു ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.​കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ഇ​ദ്ദേ​ഹ​ത്തെ അ​ടി​യ​ന്ത​ര ചി​കി​ല്‍​സ​യ്ക്ക് വി​ധേ​യ​നാ​ക്കി.

ഇ​ന്ന് രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് കോ​ഴി​ക്കോ​ട് മിം​സി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.​ അ​പ​ക​ടം ഉ​ണ്ടാ​യി റോ​ഡ​രി​കി​ല്‍ ഏ​റെ നേ​രം കി​ട​ന്ന ശ​ങ്കു​വി​നെ വ​ഴി​യാ​ത്ര​ക്കാ​ര​നാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

അ​പ​ക​ട​ ശ​ബ്ദം കേ​ള്‍​ക്കു​ന്ന​തി​ന് തൊ​ട്ടു മു​ന്‍​പ് മ​റ്റൊ​രു വ​ലി​യ ശ​ബ്ദം കേ​ട്ട​താ​യി പ​രി​സ​ര​വാ​സി​ക​ള്‍ പ​റ​യു​ന്നു.

വിദഗ്ധചികിത്സയ്ക്ക്…
വി​വ​രം അ​റി​ഞ്ഞെ​ത്തി​യ സ​ന്ദീ​പ് വാ​ര്യ​രാ​ണ് അ​ദ്ദേ​ഹ​ത്തെ മ​ല​പ്പു​റ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ നി​ന്നും വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി കോ​ഴി​ക്കോ​ട്ടെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

ഷാ​ജ് കി​ര​ണു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ന്ദീ​പ് വാ​ര്യ​ര്‍​ക്കെ​തി​രെ ഉ​യ​ര്‍​ന്ന ആ​രോ​പ​ണ​ങ്ങ​ളി​ല്‍ നി​യ​മ പോ​രാ​ട്ട​ത്തി​ന് ശ​ങ്കു​വി​നെ​യാ​ണ് ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.

അപകടത്തിൽ…
 ബാ​ര്‍ കൗ​ണ്‍​സി​ല്‍ അം​ഗ​മാ​യ ശ​ങ്കു ടി ​ദാ​സ് തൃ​ത്താ​ല​യി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്നു. പ​ന്ത​ളം കൊ​ട്ടാ​ര​ത്തി​ലെ ചെ​മ്പോ​ല തി​ട്ടൂ​രം എ​ന്ന പേ​രി​ൽ മോ​ൻ​സ​ൺ മാ​വു​ങ്ക​ൽ നി​ർ​മി​ച്ച വ്യാ​ജ​രേ​ഖ​യി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ൽ​കി​യ​തും ശ​ങ്കു ടി ​ദാ​സ് ആ​ണ്.​

സം​ഭ​വ​ത്തെ കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ശ​ങ്കു​വി​ന്‍റെ അ​പ​ക​ട​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് ബി​ജെ​പി നേ​താ​ക്ക​ളും പ്ര​വ​ര്‍​ത്ത​ക​രും ആ​രോ​പി​ക്കു​ന്നു.

Related posts

Leave a Comment