ആ​ഭ്യ​ന്ത​ര വ​കു​പ്പി​നെ ഉ​പ​യോ​ഗി​ച്ച് മു​ഖ്യ​മ​ന്ത്രി ന​ട​ത്തു​ന്ന ഭ​ര​ണ​കൂ​ട ഭീ​ക​ര​ത​യെ പ്ര​തി​രോ​ധി​ക്കുമെന്ന് ബി​ജെ​പി

മാ​വേ​ലി​ക്ക​ര: സം​സ്ഥാ​ന ആ​ഭ്യ​ന്ത​ര വ​കു​പ്പി​നെ ദു​രു​പ​യോ​ഗം ചെ​യ്ത്, രാഷ്‌‌ട്രീയ ല​ക്ഷ്യ​ത്തോ​ടെ എ​ല്ലാ​വി​ധ​മാ​യ വ്യ​വ​സ്ഥാ​പി​ത നി​യ​മ സ​മ്പ്ര​ദാ​യ​ങ്ങ​ളെ​യും, സാ​മാ​ന്യ​മാ​യ രാ​ഷ്ട്രീ​യ മ​ര്യാ​ദ​ക​ളെ​യും കാ​റ്റി​ൽ പ​റ​ത്തി എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ന​ട​ത്തി കൊ​ണ്ടി​രി​ക്കു​ന്ന ബി​ജെ​പി വേ​ട്ട അ​വ​സാ​നി​പ്പി​ക്കു​ക എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ബി​ജെ​പി മാ​വേ​ലി​ക്ക​ര നി​യോ​ജ​ക​മ​ണ്ഡ​ലം കോ​ർ ക​മ്മ​റ്റി അം​ഗ​ങ്ങ​ൾ മാ​വേ​ലി​ക്ക​ര താ​ലൂ​ക്ക് ഓ​ഫീ​സി​ന് മു​ന്പിൽ സ​ത്യാ​ഗ്ര​ഹ സ​മ​രം ന​ട​ത്തി.

സ​ത്യാ​ഗ്ര​ഹ സ​മ​രം ബി​ജെ​പി ദ​ക്ഷി​ണ മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് കെ. ​സോ​മ​ൻ ഉ​ദ്​ഘാ​ട​നം നി​ർ​വഹി​ച്ചു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ. ​കെ. അ​നൂ​പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ഡ്വ.​ കെ.​കെ. അ​നൂ​പ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ അ​ഡ്വ. കെ.​വി. അ​രു​ൺ, ഹ​രീ​ഷ് കാ​ട്ടൂ​ർ, സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം വെ​ട്ടി​യാ​ർ മ​ണി​ക്കു​ട്ട​ൻ എ​ന്നി​വ​രാ​ണ് സ​ത്യാ​ഗ്ര​ഹം ന​ട​ത്തി​യ​ത് .

Related posts

Leave a Comment