ക്ഷേ​ത്ര ഭ​ണ്ഡാ​രം ക​വ​ർ​ന്നു; ഒരാഴ്ചയ്ക്കുള്ളിൽ മട്ടന്നൂരിലെ ക്ഷേത്രങ്ങളിൽ നടക്കുന്ന മൂന്നാമത്തെ മോഷണം


മ​ട്ട​ന്നൂ​ർ(​ക​ണ്ണൂ​ർ): കാ​ല​വ​ർ​ഷം ആ​രം​ഭി​ച്ച​തി​ന് പി​ന്നാ​ലെ മ​ട്ട​ന്നൂ​ർ മേ​ഖ​ല​യി​ലെ ക്ഷേ​ത്ര​ങ്ങ​ളി​ൽ വീ​ണ്ടും മോ​ഷ​ണം. ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ മൂ​ന്ന് ക്ഷേ​ത്ര​ങ്ങ​ളി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ നെ​ല്ലൂ​ന്നി മു​ച്ചി​ലോ​ട്ട് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ക്ഷേ​ത്ര മു​റ്റ​ത്തെ ഭ​ണ്ഡാ​രം ത​ക​ർ​ത്താ​യി​രു​ന്നു മോ​ഷ​ണം. ശ്രീ​കോ​വി​ലി​നു മു​ന്നി​ലാ​യി സ്ഥാ​പി​ച്ച ഭ​ണ്ഡാ​രം കു​ത്തി​പ്പൊ​ളി​ച്ചാ​ണ് പ​ണം ക​വ​ർ​ന്ന​ത്.

ര​ണ്ടു മാ​സ​മാ​യി ഭ​ണ്ഡാ​രം തു​റ​ക്കാ​ത്ത​തി​നാ​ൽ എ​ത്ര രൂ​പ​യു​ണ്ടാ​കു​മെ​ന്ന​റി​യി​ല്ലെ​ന്ന് ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ൾ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ളു​ടെ പ​രാ​തി​യി​ൽ മ​ട്ട​ന്നൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ മേ​റ്റ​ടി​യി​ലെ ര​ണ്ടു ക്ഷേ​ത്ര​ങ്ങ​ളി​ലും അ​യ്യ​ല്ലൂ​രി​ലെ ഒ​രു ക്ഷേ​ത്ര​ത്തി​ലും മോ​ഷ​ണം ന​ട​ന്നി​രു​ന്നു.

അ​യ്യ​ല്ലൂ​ർ കു​ഞ്ഞാ​റു​കു​റ​ത്തി​യ​മ്മ ക്ഷേ​ത്ര​ത്തി​ലും മേ​റ്റ​ടി​യി​ലെ പു​ള്ളി​വേ​ട്ട​ക്കൊ​രു​മ​ക​ൻ ക്ഷേ​ത്ര​ത്തി​ലും മ​രു​താ​യി പാ​ല​ത്തി​നു സ​മീ​പ​ത്തു​ള്ള വേ​ട്ട​ക്കൊ​രു​മ​ക​ൻ ക്ഷേ​ത്ര​ത്തി​ലു​മാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

ഭ​ണ്ഡാ​ര​ങ്ങ​ൾ കു​ത്തി​പ്പൊ​ളി​ച്ചാ​യി​രു​ന്നു മോ​ഷ​ണം. ഇ​വ​യെ​ക്കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് വീ​ണ്ടും ക്ഷേ​ത്ര മോ​ഷ​ണം ന​ട​ന്ന​ത്.

Related posts

Leave a Comment