കൊ​ച്ചി​യി​ൽ ക​ളി​ക്കു​കയാണെ​ങ്കി​ൽ എ​ളു​പ്പ​ത്തി​ൽ ജ​യി​ക്കാ​നാ​കും, കാരണം..! കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് പ​രി​ശീ​ല​ക​ൻ പ​റ​യുന്നു…

ഗോ​വ: അ​ടു​ത്ത സീ​സ​ണി​ൽ കൊ​ച്ചി​യി​ൽ ആ​രാ​ധ​ക​ർ​ക്ക് മു​ന്നി​ൽ ക​ളി​ക്കാ​ൻ ആ​യി കാ​ത്തി​രി​ക്കു​ക ആ​ണെ​ന്ന് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് പ​രി​ശീ​ല​ക​ൻ ഇ​വാ​ൻ വു​ക​മാ​നോ​വി​ച്.

തു​ട​ക്കം മു​ത​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ആ​രാ​ധ​ക​ർ വ​ലി​യ പി​ന്തു​ണ ആ​ണ് ന​ൽ​കു​ന്ന​ത്. ഐ​സൊ​ലേ​ഷ​നി​ൽ ആ​യ​പ്പോ​ൾ ആ ​പി​ന്തു​ണ വ​ലി​യ സ​ഹാ​യ​ക​മാ​യി.

ത​നി​ക്ക് മാ​ത്ര​മ​ല്ല താ​ര​ങ്ങ​ൾ​ക്ക് എ​ല്ലാം ആ​രാ​ധ​ക​ർ ഒ​പ്പം ഉ​ണ്ട് എ​ന്ന​ത് അ​റി​യാം. അ​വ​രും കി​ട്ടു​ന്ന പി​ന്തു​ണ​യി​ലും സ്നേ​ഹ​ത്തി​ലും സ​ന്തോ​ഷ​വാ​ന്മാ​രാ​ണെ​ന്ന് ഇ​വാ​ൻ പ​റ​ഞ്ഞു.

അ​ടു​ത്ത സീ​സ​ണി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് കൊ​ച്ചി​യി​ൽ ആ​രാ​ധ​ക​ർ​ക്ക് മു​ന്നി​ൽ ക​ളി​ക്കാ​ൻ ആ​കും എ​ന്നാ​ണ് താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​ത്.

ആ​രാ​ധ​ക​ർ ശ​രി​ക്കും ഞ​ങ്ങ​ൾ​ക്ക് ചി​റ​കു​ക​ൾ ന​ൽ​കു​ന്നു. അ​വ​ർ ഞ​ങ്ങ​ളെ പ​റ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്നു.

ആ​രാ​ധ​ക​ർ​ക്ക് മു​ന്നി​ൽ ക​ളി​ക്കു​ക ആ​ണെ​ങ്കി​ൽ എ​ളു​പ്പ​ത്തി​ൽ വി​ജ​യി​ക്കാ​ൻ ടീ​മി​ന് ആ​കും എ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് പ​രി​ശീ​ല​ക​ൻ പ​റ​ഞ്ഞു.

Related posts

Leave a Comment