പ്ര​വാ​സി​ക​ള്‍​ക്ക് ക്വാ​റ​ന്‍റൈ​ന്‍ ഒ​ഴി​വാ​ക്കി! രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ മാ​ത്രം പ​രി​ശോ​ധി​ച്ചാ​ല്‍ മ​തി

തി​രു​വ​ന​ന്ത​പു​രം: നാ​ട്ടി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ന്ന പ്ര​വാ​സി​ക​ളെ​യും രാ​ജ്യാ​ന്ത​ര യാ​ത്രി​ക​രെ​യും കോ​വി​ഡ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ മാ​ത്രം പ​രി​ശോ​ധി​ച്ചാ​ല്‍ മ​തി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ തീ​രു​മാ​നം.

രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​ര്‍​ക്ക് മാ​ത്ര​മേ സ​മ്പ​ര്‍​ക്ക​വി​ല​ക്ക് ആ​വ​ശ്യ​മു​ള്ളൂ. രാ​ജ്യാ​ന്ത​ര യാ​ത്രി​ക​ര്‍ യാ​ത്ര ക​ഴി​ഞ്ഞ​തി​ന്‍റെ എ​ട്ടാ​മ​ത്തെ ദി​വ​സം ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ചെ​യ്യ​ണ​മെ​ന്ന നി​ല​വി​ലെ മാ​ന​ദ​ണ്ഡം മാ​റ്റ​ണ​മെ​ന്ന ആ​രോ​ഗ്യ​വി​ദ​ഗ്ധ സ​മി​തി​യു​ടെ നി​ര്‍​ദേ​ശം യോ​ഗം അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ റാ​പ്പി​ഡ് ടെ​സ്റ്റ് ഉ​ള്‍​പ്പെ​ടെ​യു​ള്ള ടെ​സ്റ്റു​ക​ള്‍​ക്ക് അ​ന്യാ​യ​മാ​യ നി​ര​ക്ക് ഈ​ടാ​ക്കാ​ന്‍ പാ​ടി​ല്ല.

പ്ര​വാ​സി​ക​ള്‍​ക്ക് താ​ങ്ങാ​ന്‍ പ​റ്റു​ന്ന നി​ര​ക്ക് മാ​ത്ര​മേ ഈ​ടാ​ക്കാ​വൂ. ഇ​ക്കാ​ര്യ​ത്തി​ല്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി ആ​രോ​ഗ്യ വ​കു​പ്പി​നോ​ട് നി​ര്‍​ദ്ദേ​ശി​ച്ചു.

Related posts

Leave a Comment