ചാ​ല​ക്കു​ടി ടൗ​ണി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​യു​ന്നി​ല്ല; കുഴികൾ ചാടിയും കയറിയും വാഹനങ്ങൾ നീങ്ങുന്നത് ഒച്ചിഴയുന്നതുപോലെ

ചാ​ല​ക്കു​ടി: ടൗ​ണി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​യു​ന്നി​ല്ല. ദേ​ശീ​യ​പാ​ത​യി​ലും ടൗ​ണി​ലും എ​പ്പോ​ഴും ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ്. ദേ​ശീ​യ​പാ​ത​യി​ൽ കോ​ട​തി ജം​ഗ്ഷ​നി​ലെ അ​ടി​പ്പാ​ത നി​ർ​മാ​ണ​ത്തി​നു വേ​ണ്ടി സ​ർ​വീ​സ് റോ​ഡ് അ​ട​ച്ചു​കെ​ട്ടി​യ​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ ഗ​താ​ഗ​ത​നി​യ​ന്ത്ര​ണ​വും റോ​ഡു​ക​ൾ ത​ക​ർ​ന്ന​തു​മാ​ണ് കാ​ര​ണം. ഒ​രു ഭാ​ഗ​ത്തെ സ​ർ​വീ​സ് റോ​ഡ് ത​ക​ർ​ന്ന​ത് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി​യി​ട്ടി​ല്ല.

പോ​ട്ട ആ​ശ്ര​മം ജം​ഗ്ഷ​നി​ലെ സി​ഗ്ന​ലി​നു സ​മീ​പം റോ​ഡി​ൽ വ​ലി​യ കു​ഴി​യാ​ണ്. സി​ഗ്ന​ൽ പ​ച്ച​വെ​ളി​ച്ചം തെ​ളി​ഞ്ഞ് വാ​ഹ​ന​ങ്ങ​ൾ കു​ഴി​ക​ൾ താ​ണ്ടി ക​ട​ക്കാ​ൻ താ​മ​സം നേ​രി​ടു​ക​യാ​ണ്. ടൗ​ണി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ ഇ​ഴ​ഞ്ഞാ​ണ് നീ​ങ്ങു​ന്ന​ത്. നേ​ര​ത്തെ റോ​ഡി​ലെ പാ​ർ​ക്കിം​ഗ് ആ​യി​രു​ന്നു പ്ര​ശ്ന​മെ​ങ്കി​ൽ ഇ​പ്പോ​ൾ മെ​യി​ൻ റോ​ഡി​ന​രു​കി​ൽ ബീ​വ​റേ​ജ് മ​ദ്യ​ശാ​ല സ്ഥാ​പി​ച്ച​താ​ണ് ഗ​താ​ഗ​ത​ത​ട​സ​ത്തി​ന് കാ​ര​ണ​മാ​യി​രി​ക്കു​ന്ന​ത്.

മ​ദ്യ​ശാ​ല​യി​ലേ​ക്ക് വ​രു​ന്ന​തും പോ​കു​ന്ന​തു​മാ​യ വാ​ഹ​ന​ങ്ങ​ൾ മെ​യി​ൻ റോ​ഡി​ൽ വ​ന്ന് തി​രി​യു​ന്ന​താ​ണ് ഗ​താ​ഗ​ത ത​ട​സ​ത്തി​ന് കാ​ര​ണ​മാ​യി മാ​റി​യി​രി​ക്കു​ന്ന​ത്. ഇ​വി​ടെ പോ​ലീ​സ് ഗ​താ​ഗ​ത​നി​യ​ന്ത്രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഗ​താ​ഗ​ത​ത​ട​സം മാ​റ്റാ​ൻ ആ​കു​ന്നി​ല്ല.

Related posts