മറ്റു യാത്രക്കാരെ ഗൗനിക്കാതെ ബസിനുള്ളില്‍ പരസ്യമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട് കമിതാക്കള്‍ ! സീല്‍ക്കാര ശബ്ദം അസഹ്യമായതോടെ യാത്രക്കാര്‍ ഇടപെട്ടു; പിന്നീട് സംഭവിച്ചത്…

മറ്റു യാത്രക്കാരെ ഗൗനിക്കാതെ ബസിനുള്ളില്‍ പരസ്യമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട് കമിതാക്കള്‍. കമിതാക്കളുടെ സീല്‍ക്കാര ശബ്ദം അസഹ്യമായതോടെ ചിലര്‍ ബഹളം വയ്ക്കുകയും ഇവരെ അശ്ലീലഭാഷയില്‍ ശാസിക്കുകയും ചെയ്തതോടെ യാത്രക്കാരായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അത് ബുദ്ധിമുട്ടാകുകയും ചെയ്തു.

കുട്ടികള്‍ കരയത്തക്ക വിധത്തില്‍ ബഹളം ഉണ്ടായെന്ന് ബ്ലാക്ക് പൂളില്‍ നിന്നും ബര്‍മിംഗ്ഹാമിലേക്ക് പോകുവാനായി ബസ് കയറിയ യുവതി പറഞ്ഞു. മക്കള്‍ക്കൊപ്പമായിരുന്നു യുവതിയുടെ യാത്ര. അവധി ആഘോഷിക്കാന്‍ തിരിച്ച തങ്ങളുടെ ആദ്യ യാത്ര തന്നെ നരക തുല്യമായെന്നാണ് യുവതി പറയുന്നത്.

ബസില്‍ നിറയെ ബിയറും മറ്റുമാണ് യാത്രക്കാര്‍ കയറിയത്. ബസിന്റെ മുന്നിലെ സീറ്റില്‍ ഇരുന്ന കമിതാക്കള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയായിരുന്നു. യുവതിയാണ് ശാരീരിക ബന്ധത്തിന് മുന്‍കൈയ്യെടുത്തതെന്ന് യാത്രക്കാരിയായ യുവതി പറയുന്നു. തുടര്‍ന്ന് ഇരുവരും പരിസരം മറന്ന് ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയായിരുന്നു. കുടുംബവും മറ്റുകുട്ടികളും ബസിലുണ്ടെന്ന ഓര്‍മ്മ പോലും ഇവര്‍ക്ക് ഉണ്ടായിരുന്നില്ലെന്ന് യുവതി വ്യക്തമാക്കി. മാത്രമല്ല പലരും ഇത് അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടും കമിതാക്കള്‍ കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. മാത്രമല്ല ശീല്‍ക്കാര ശബ്ദങ്ങള്‍ പുറപ്പെടുവിക്കാനും ആരംഭിച്ചു.

ഇതോടെയാണ് ബിയറും മറ്റുമായി എത്തിയ മറ്റൊരു സംഘം കമിതാക്കള്‍ക്ക് നേരെ അസഭ്യ വര്‍ഷം ആരംഭിച്ചത്. 30നും 40നും ഇടയില്‍ പ്രായമുള്ളവരായിരുന്നു ഇതിന് പിന്നിലെന്ന് യുവതി പറയുന്നു. ഇവരുടെ അശ്ലീല പ്രയോഗങ്ങളും ബഹളവും കൂടിയായതോടെ ബസിലെ യാത്ര അതീവ ക്ലേശകരമായിരുന്നെന്നും യുവതി വ്യക്തമാക്കി. കമിതാക്കളെയും ബഹളം ഉണ്ടാക്കിയവരെയും തങ്ങളുടെ ബസില്‍ യാത്ര ചെയ്യുന്നതില്‍ നിന്നും വിലക്കിയെന്ന് നാഷണല്‍ എക്സ്പ്രസ് അറിയിച്ചു. മാര്‍ച്ചിലും ഇത്തരം സംഭവം നടന്നിരുന്നു. മാഞ്ചെസ്റ്ററില്‍ നിന്നും എക്സ്റ്ററിലേക്കുള്ള പത്ത് മണിക്കൂര്‍ യാത്രക്കിടെ നാഷണല്‍ എക്സ്പ്രസ് ബസില്‍ വെച്ച് കമിതാക്കള്‍ വിവസ്ത്രരായ ശേഷം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു. ഈ സംഭവത്തില്‍ ഡ്രൈവര്‍ പോലീസിനെ വിവരം അറിയിക്കുകയും പോലീസ് എത്തി കമിതാക്കളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Related posts