ബഹിഷ്കരിക്കാൻ ബി​ജെ​പി ആഹ്വാനം; കുതിച്ചുയർന്ന് ദീപിക; ട്വി​റ്റ​റി​ൽ നാ​ൽ​പ്പ​തി​നാ​യി​രം പു​തി​യ ഫോ​ളോ​വേ​ഴ്സ്


മും​ബൈ: ജെ​എ​ൻ​യു സ​ന്ദ​ർ​ശി​ച്ച ന​ടി ദീ​പി​ക പ​ദു​കോ​ണി​നെ​തി​രേ ബി​ജെ​പി പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​തി​നി​ടെ ജ​ന​പ്രീ​തി​യു​യ​ർ​ത്തി താ​രം. ട്വി​റ്റ​റി​ൽ താ​ര​ത്തെ ബ്ലോ​ക്ക് ചെ​യ്യാ​നും ദീ​പി​ക​യു​ടെ പു​തി​യ ചി​ത്ര​മാ​യ ഛപാ​ക് ബ​ഹി​ഷ്ക​രി​ക്ക​ണ​മെ​ന്നു​മാ​ണ് പ്ര​ചാ​ര​ണം. #BoycottChhapaak #BlockDeepika എ​ന്നീ ഹാ​ഷ്‌​ടാ​ഗു​ക​ളി​ലാ​യി​രു​ന്നു പ്ര​ചാ​ര​ണം.

എ​ന്നാ​ൽ പ്ര​ചാ​ര​ണം ആ​രം​ഭി​ച്ച് ഒ​രു ദി​വ​സം കൊ​ണ്ട് ദീ​പി​ക പ​ദു​ക്കോ​ണി​ന്‍റെ ട്വീ​റ്റ​റി​ൽ നാ​ൽ​പ്പ​തി​നാ​യി​രം പു​തി​യ ആ​ളു​ക​ളാ​ണ് ഫോ​ളോ ചെ​യ്യാ​ൻ ആ​രം​ഭി​ച്ച​ത്. സോ​ഷ്യ​ൽ മീ​ഡി​യ അ​ന​ലി​റ്റി​ക്സ് ന​ട​ത്തു​ന്ന സോ​ഷ്യ​ൽ ബ്ലേ​ഡ് എ​ന്ന സൈ​റ്റാ​ണ് ക​ണ​ക്ക് പു​റ​ത്ത് വി​ട്ട​ത്. സാ​ധാ​ര​ണ ഒ​രു ദി​വ​സം നാ​ലാ​യി​രം പു​തി​യ ആ​ളു​ക​ളാ​ണ് ദീ​പി​ക​യെ ഫോ​ളോ ചെ​യ്യു​ന്ന​ത്.
എ​ന്നാ​ൽ ഇ​ന്ന​ലെ ഒ​രു ദി​വ​സം മാ​ത്രം നാ​ൽ​പ്പ​തി​നാ​യി​രം പേ​രാ​ണ് പു​തി​യ​താ​യി ഫോ​ളോ ചെ​യ്യാ​ൻ ആ​രം​ഭി​ച്ച​ത്.

അ​തേ​സ​മ​യം ദീ​പി​ക​യെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് ന​ട​നും ബി​ജെ​പി നേ​താ​വു​മാ​യ ഗ​ജേ​ന്ദ്ര ചൗ​ഹാ​ൻ രം​ഗ​ത്ത് എ​ത്തി.
പു​തി​യ സി​നി​മ​യു​ടെ പ്ര​ചാ​ര​ണ​മാ​ണ് ദീ​പി​ക​യു​ടെ ല​ക്ഷ്യ​മെ​ന്നും ജെ​എ​ൻ​യു​വി​ൽ പോ​യ​തി​ന്‍റെ പ്ര​ത്യാ​ഘാ​തം അ​നു​ഭ​വി​ക്കേ​ണ്ടി വ​രു​മെ​ന്നും ചൗ​ഹാ​ൻ സ്വ​കാ​ര്യ ചാ​ന​ലി​നോ​ട് പ​റ​ഞ്ഞു. ബോ​ളി​വു​ഡി​ലെ ഭൂ​രി​പ​ക്ഷ​വും പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി​ക്ക് അ​നു​കൂ​ല​മാ​ണെ​ന്നും പ്ര​തി​ഷേ​ധി​ക്കു​ന്ന സി​നി​മാ​ക്കാ​ർ മോ​ദി വി​രോ​ധി​ക​ളാ​ണെ​ന്നും ചൗ​ഹാ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​വി​ടെ പോ​വാ​നു​ള്ള കാ​ര​ണ​മെ​ന്തെ​ന്ന് ദീ​പി​ക പോ​ലും പ​റ​യു​ന്നി​ല്ല. അ​വി​ടെനിന്ന് ഒ​ന്നും പ്ര​സം​ഗി​ച്ചു​മി​ല്ല. പ്ര​ശ​സ്തി മാ​ത്ര​മാ​ണ് ദീ​പി​ക​യ്ക്ക് വേ​ണ്ടി​യി​രു​ന്ന​തെ​ന്നും അ​തി​ന് പ​റ്റി​യ അ​വ​സ​ര​മാ​യി ജെ​എ​ൻ​യു​വി​നെ അ​വ​ർ ക​ണ്ടു​വെ​ന്നും ചൗ​ഹാ​ൻ ആ​രോ​പി​ക്കു​ന്നു. മി​ക​ച്ച ഒ​രു വി​ഷ​യ​മാ​ണ് ദീ​പി​ക​യു​ടെ അ​ടു​ത്ത സി​നി​മ. അ​തി​ന്‍റെ ഭാ​വി ഓ​ർ​ത്ത് ത​നി​ക്ക് ദുഃ​ഖ​മു​ണ്ടെ​ന്നും ഗ​ജേ​ന്ദ്ര ചൗ​ഹാ​ൻ പ​റ​ഞ്ഞു. സി​നി​മാ പ്ര​മോ​ഷ​ൻ ത​ന്നെ​യാ​യി​രു​ന്നു ദീ​പി​ക​യു​ടെ ല​ക്ഷ്യം.

എ​ന്നാ​ൽ, പോ​യ സ്ഥ​ലം പ​ക്ഷേ തെ​റ്റി​പ്പോ​യി. സോ​ഷ്യ​ൽ മീ​ഡി​യ​യി​ല​ട​ക്കം അ​തി​ന്‍റെ പ്ര​ത്യാ​ഘാ​തം ദീ​പി​ക അ​നു​ഭ​വി​ച്ചേ തീ​രു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ജെ​എ​ൻ​യു​വി​ലെ വി​ദ്യാ​ർ​ത്ഥി നേ​താ​വ് ഐ​ഷി ഘോ​ഷി​ന് മു​ന്നി​ൽ കൈ​കൂ​പ്പി നി​ൽ​ക്കു​ന്ന ദീ​പി​ക​യു​ടെ ചി​ത്രം സോ​ഷ്യ​ൽ മീ​ഡി​യ ഏ​റ്റെ​ടു​ത്തി​രു​ന്നു.

Related posts