മൂ​ന്ന് കു​ഞ്ഞു​ങ്ങ​ളെ വ​ള​ർ​ത്താ​ൻ യൂ​ബ​ർ ഓ​ടി​ച്ച് വ​രു​മാ​നം ക​ണ്ടെ​ത്തു​ന്ന അമ്മ: വൈ​റ​ലാ​യി പോ​സ്റ്റ്

സിം​ഗി​ൾ പേ​രെ​ന്‍റിം​ഗ് വ​ള​രെ വ​ലി​യൊ​രു ക​ട​ന്പ​യാ​ണ്. കു​ഞ്ഞു​ങ്ങ​ളെ ഒ​റ്റ​യ്ക്ക് നോ​ക്കി വ​ള​ർ​ത്തു​ക എ​ന്ന​ത് ന​ന്നേ പ്ര​യാ​സ​മാ​ണ്. ത​ന്‍റെ കു​ഞ്ഞു​ങ്ങ​ളെ വ​ള​ർ​ത്തു​ന്ന​തി​നാ​യി രാ​പ്പ​ക​ലി​ല്ലാ​തെ ക​ഷ്ട​പ്പെ​ടു​ന്ന യു​വ​തി​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത്.

രാ​പ്പ​ക​ലി​ല്ലാ​തെ യൂ​ബ​ർ ഓ​ടി​ച്ചാ​ണ് യു​വ​തി കു​ഞ്ഞു​ങ്ങ​ളെ നോ​ക്കാ​നു​ള്ള വ​രു​മാ​നം ക​ണ്ടെ​ത്തു​ന്ന​ത്. ഹൈ​ദ​രാ​ബാ​ദി​ൽ ജോ​ലി ചെ​യ്യു​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ സു​രേ​ഷ് കൊ​ച്ചാ​ട്ടി​ൽ യാ​ത്ര​യ്ക്കാ​യി യു​വ​തി​യു​ടെ കാ​റി​ൽ ക​യ​റി. അ​ദ്ദേ​ഹം ആ​ദ്യം ബു​ക്ക് ചെ​യ്ത ര​ണ്ട് കാ​ബു​ക​ളും കാ​ൻ​സ​ൽ ആ​യി​പ്പോ​യ​പ്പോ​ഴാ​ണ് മൂ​ന്നാ​മ​താ​യി യു​വ​തി​യു​ടെ കാ​ർ ല​ഭ്യ​മാ​യ​ത്. വ​ണ്ടി ഓ​ടി​ക്കു​ന്ന​ത് ഒ​രു സ്ത്രീ ​ആ​ണെ​ന്ന് അ​റി​ഞ്ഞ​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന് ആ​ദ്യം അ​ത്ഭു​ത​മാ​ണ് തോ​ന്നി​യ​ത്. എ​ന്തു​മാ​ക​ട്ടെ വ​ണ്ടി വ​ര​ട്ടെ എ​ന്ന് ക​രു​തി.

അ​ങ്ങ​നെ യു​വ​തി യൂ​ബ​റു​മാ​യി എ​ത്തി. സു​രേ​ഷ് കാ​റി​നു​ള്ളി​ൽ ക​യ​റി ത​നി​ക്ക് പോ​കേ​ണ്ട സ്ഥ​ല​ത്തേ​ക്ക് യാ​ത്ര ചെ​യ്തു. യാ​ത്രാ മ​ധ്യേ യു​വ​തി​യു​മാ​യി സൗ​ഹൃ​ദ സം​ഭാ​ഷ​ണം ആ​രം​ഭി​ച്ചു. അ​ങ്ങ​നെ ഇ​രു​വ​രും ത​മ്മി​ലു​ള്ള സം​സാ​ര​ത്തി​നി​ട​യി​ലാ​ണ് യു​വ​തി അ​വ​രു​ടെ പേ​ര് ന​ന്ദി​നി എ​ന്നാ​ണെ​ന്നും മൂ​ന്ന് കു​ട്ടി​ക​ളു​ടെ അ​മ്മ​യാ​യ താ​ൻ ഒ​റ്റ​യ്ക്ക് കു​ട്ടി​ക​ളോ​ടൊ​പ്പം താ​മ​സി​ക്കു​ക​യാ​ണെ​ന്നും പ​റ​ഞ്ഞു. അ​വ‍​ർ കു​ട്ടി​ക​ളെ വ​ള​ർ​ത്താ​നാ​യി മി​ക​ച്ച അ​വ​സ​രം തേ​ടി ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക് താ​മ​സം മാ​റി​യാ​താ​ണ്. എ​ങ്ങ​നെ​യും കു​ഞ്ഞു​ങ്ങ​ളെ വ​ള​ർ​ത്ത​ണം എ​ന്ന​താ​ണ് ല​ക്ഷ്യ​മെ​ന്നും ന​ന്ദി​നി പ​റ​ഞ്ഞു.

സു​രേ​ഷി​ന് ഇ​റ​ങ്ങേ​ണ്ട സ്ഥ​ല​ത്ത് ന​ന്ദി​നി അ​യാ​ളെ കൊ​ണ്ടെ​ത്തി​ച്ചു. ഇ​രു​വ​രും യാ​ത്ര പ​റ​ഞ്ഞ് പി​രി​യു​ക​യും ചെ​യ്തു. കേ​വ​ലം ഒ​രു പെ​ണ്ണ് എ​ന്നു ഒ​രി​ക്ക​ലും ചി​ന്തി​ക്കാ​ത്ത ന​ന്ദി​നി​യെ കു​റി​ച്ചോ​ർ​ത്ത് അ​ദ്ദേ​ഹം അ​ഭി​മാ​നം​കൊ​ണ്ടു. അ​ങ്ങ​നെ ത​ന്‍റെ യൂ​ബ​ർ യാ​ത്ര​യെ​ക്കു​റി​ച്ച് ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

കു​റി​പ്പ് വൈ​റ​ലാ​യ​തി​ന് പി​ന്നാ​ലെ നി​ര​വ​ധി പേ​ർ ന​ന്ദി​നി​യെ അ​ഭി​ന​ന്ദി​ച്ച് രം​ഗ​ത്തെ​ത്തി. സിം​ഗി​ൾ മ​ദ‍​റി​ന് ഇ​ന്നും സ്വീ​കാ​ര്യ​ത​യി​ല്ലെ​ന്നും എ​ന്നാ​ൽ ന​ന്ദി​നി ധൈ​ര്യ​ത്തോ​ടെ​യും ച​ങ്കൂ​റ്റ​ത്തോ​ടെ​യും ഈ ​ദു​ഷി​ച്ച ലോ​ക​ത്തെ നേ​രി​ടു​ന്നെ​ന്നും പ​ല​രും പ​റ​ഞ്ഞു.

Related posts

Leave a Comment