അ​ടി​ച്ചാ​ൽ തി​രി​ച്ച​ടി​ക്കും: ബ​സി​ൽ ത​മ്മി​ല​ടി​ച്ച് ക​ണ്ട​ക്ട​റും യാ​ത്ര​ക്കാ​രി​യും; വീ​ഡി​യോ വൈ​റ​ലാ​കു​ന്നു

ബ​സ് ക​ണ്ട​ക്ട​റും ​യാ​ത്ര​ക്കാ​രി​യും ത​മ്മി​ൽ ത​ല്ലു​ന്ന ഒ​രു ഞെ​ട്ടി​ക്കു​ന്ന വീ​ഡി​യോ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇപ്പോൾ വൈ​റ​ലാ​കു​ന്ന​ത്. ബം​ഗ​ളൂ​രു മെ​ട്രോ​പൊ​ളി​റ്റ​ൻ ട്രാ​ൻ​സ്‌​പോ​ർ​ട്ട് കോ​ർ​പ്പ​റേ​ഷ​ൻ (ബി​എം​ടി​സി) ബ​സ് ക​ണ്ട​ക്ട​ർ ഹൊ​ന്ന​പ്പ നാ​ഗ​പ്പ അ​ഗ​സ​റി​നെ 24 കാ​രി​യാ​യ ത​ൻ​സു​ല ഇ​സ്മാ​യി​ൽ പീ​ർ​സാ​ഡെ എ​ന്ന വ​നി​താ യാ​ത്ര​ക്കാ​രി​യു​മാ​യു​ള്ള വാ​ക്കേ​റ്റ​ത്തെ തു​ട​ർ​ന്ന് സ​സ്‌​പെ​ൻ​ഡ് ചെ​യ്യു​ക​യും അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്ത​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു.

മാ​ർ​ച്ച് 26 ചൊ​വ്വാ​ഴ്ച ബി​ലേ​ക​ഹ​ള്ളി​യി​ൽ നി​ന്ന് ശി​വാ​ജി​ന​ഗ​റി​ലേ​ക്കു​ള്ള പ​തി​വ് യാ​ത്ര​യ്ക്കി​ടെ​യാ​ണ് സം​ഭ​വം. യാ​ത്ര​ക്കാ​രി​യും ക​ണ്ട​ക്ട​റും ത​മ്മി​ലു​ള്ള വാ​ക്ക് ത​ർ​ക്ക​മാ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. ഇത് ഒടുവിൽ കൈയേറ്റത്തിൽ അവസാനിച്ചു. 

ടി​ക്ക​റ്റ് ന​ൽ​കു​ന്ന​തി​നെ​ച്ചൊ​ല്ലി​യാ​യി​രു​ന്നു ത​ർ​ക്ക​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. പോ​ലീ​സി​ൽ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നി​ടെ, യു​വ​തി ബി​ല്ലേ​ക്ക​ഹ​ള്ളി​യി​ൽ ബ​സി​ൽ ക​യ​റി സൗ​ജ​ന്യ യാ​ത്ര​യ്ക്ക് ടി​ക്ക​റ്റ് തേ​ടി​യെ​ന്ന് ഹൊ​ന്ന​പ്പ പ​റ​ഞ്ഞു. ജെ​പി ന​ഗ​റി​ലെ ജം​ബു സ​വാ​രി ദി​നെ​യി​ലെ ഡി​പ്പോ 34-ലാ​ണ് ക​ണ്ട​ക്ട​ർ ഹൊ​ന്ന​പ്പ.

 

 

Related posts

Leave a Comment