ലോ​ക്ക്ഡൗ​ൺ കാ​ല​ത്ത് വീ​ട്ടി​ലി​രു​ന്ന് ഷ​രീ​ഫ് നി​ർ​മി​ച്ച​ത് അ​സലൊ​രു ബോ​ട്ട്! പ്ര​ള​യ​ജ​ല​ത്തി​ൽ സുര​ക്ഷ​യൊ​രു​ക്കാ​ൻ ഇ​നി ഷ​രീ​ഫി​ന്‍റെ ബോ​ട്ടും

മു​ക്കം: ലോ​ക്ക്ഡൗ​ൺ കാ​ല​ത്ത് വീ​ട്ടി​ലി​രു​ന്ന് ഷ​രീ​ഫ് നി​ർ​മി​ച്ച​ത് അ​സലൊ​രു ബോ​ട്ട്. നാ​ല് മീ​റ്റ​ർ നീ​ള​ത്തി​ൽ എ​ട്ട് പേ​ർ​ക്ക് സു​ഖ​മാ​യി യാ​ത്ര ചെ​യ്യാ​വു​ന്ന ജി​ഐ ഷീ​റ്റ് കൊ​ണ്ട് നി​ർ​മി​ച്ച ​ബോ​ട്ടി​ന്‍റെ നിർമാണം ഏ​റെ​ക്കു​റെ അ​ദ്ദേ​ഹം ഒ​റ്റ​യ്ക്ക് ത​ന്നെ നി​ർ​വ​ഹി​ച്ചു.

മ​ക​ൻ യാ​സി​ർ മു​ഹ​മ്മ​ദ് വ​ല്ല​പ്പോ​ഴും സ​ഹാ​യ​ത്തി​നെ​ത്തി. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ പ്ര​ള​യ​ദു​രി​തം പേ​റി​യ മ​ല​യോ​ര മേ​ഖ​ല​യ്ക്ക് ആ​ശ്വാ​സ​മേ​കു​ന്ന​തി​നാ​യി എ​ന്തെ​ങ്കി​ലു​മൊ​ന്നു ചെ​യ്യ​ണ​മെ​ന്ന ചി​ന്ത​യി​ൽ നി​ന്നാ​ണ് ഇ​ത്ത​ര​മൊ​രു ആ​ശ​യ​ത്തി​ലേ​ക്ക് ഷ​രീ​ഫ് കാ​രാ​ട്ട് എ​ത്തി​ച്ചേ​ർ​ന്ന​ത്.

ക​റു​ത്ത​പ​റ​മ്പ് ശാ​ന്തി​ന​ഗ​ർ കോ​ള​നി​യി​ലെ വീ​ട്ടി​ൽ ഇ​രു​പ​ത്ത​ഞ്ചോ​ളം ദി​വ​സ​മെ​ടു​ത്താ​ണ് ഈ ​ബോ​ട്ട് നി​ർ​മ്മി​ച്ച​ത്. മ​ണ്ണെ​ണ്ണ​യി​ൽ പ്ര​വ​ർ​ത്തി​പ്പി​ക്കാ​വു​ന്ന ഒ​ന്ന​ര എ​ച്ച്പി മോ​ട്ടോ​ർ ഉ​പ​യോ​ഗി​ച്ചാ​ണ് ഈ ​ബോ​ട്ട് പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​ത്.

വെ​ള്ള​ത്തി​ൽ താ​ഴ്ന്ന് പോ​കാ​തി​രി​ക്കാ​ൻ എ​യ​ർ ടാ​ങ്കും, ഇ​രു​ന്ന് യാ​ത്ര ചെ​യ്യാ​ൻ സീ​റ്റു​ക​ളും ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ ബോ​ട്ട് പ​രീ​ക്ഷ​ണ​മെ​ന്ന നി​ല​യി​ൽ ഇ​രു​വ​ഴി​ഞ്ഞി പു​ഴ​യി​ൽ ഇ​റ​ക്കു​ക​യും എ​ട്ട് പേ​രെ ക​യ​റ്റി യാ​ത്ര വി​ജ​യ​ക​ര​മാ​യി അ​വ​സാ​നി​പ്പി​ക്കു​ക​യും ചെ​യ്തു.

Related posts

Leave a Comment