ഹ​നു​മാ​നു മു​മ്പി​ല്‍ ബി​ക്കി​നി ധ​രി​ച്ച് സ്ത്രീ​ക​ളു​ടെ ബോ​ഡി​ബി​ല്‍​ഡിം​ഗ് ഷോ ! ​പി​ന്നാ​ലെ ശു​ദ്ധീ​ക​ര​ണ​വു​മാ​യി കോ​ണ്‍​ഗ്ര​സ്;​വീ​ഡി​യോ പു​റ​ത്ത്…

മ​ധ്യ​പ്ര​ദേ​ശി​ലെ ര​ത്‌​ലാ​മി​ല്‍ ന​ട​ന്ന ബോ​ഡി​ബി​ല്‍​ഡിം​ഗ് ഷോ ​വി​വാ​ദ​മാ​യി. മ​ത്സ​ര​ത്തി​ന്റെ വേ​ദി​യി​ല്‍ സ്ത്രീ​ക​ള്‍ ബി​ക്കി​നി ധ​രി​ച്ച് ഹ​നു​മാ​ന് മു​ന്നി​ല്‍ ഫോ​ട്ടോ​യ്ക്ക് പോ​സ് ചെ​യ്ത​താ​ണ് വി​വാ​ദ​ത്തി​നു കാ​ര​ണം.

ബോ​ഡി​ബി​ല്‍​ഡിം​ഗ് മ​ത്സ​ര​ത്തി​ന് പി​ന്നാ​ലെ ഗം​ഗാ ജ​ലം ത​ളി​ച്ച് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ശു​ദ്ധീ​ക​ര​ണം ന​ട​ത്തി.

ഇ​വി​ടെ ഹ​നു​മാ​ന്‍ ചാ​ലി​സ ചൊ​ല്ലു​ക​യും ചെ​യ്തു. 13ാമ​ത് മി​സ്റ്റ​ര്‍ ജൂ​നി​യ​ര്‍ ബോ​ഡി​ബി​ല്‍​ഡി​ങ് മ​ത്സ​രം ക​ഴി​ഞ്ഞ ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ലാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്.

ബി​ജെ​പി ഭ​രി​ക്കു​ന്ന ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​പാ​ടി. ബോ​ഡി​ബി​ല്‍​ഡിം​ഗ് ഷോ ​അ​വ​സാ​നി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് മ​ത്സ​രാ​ര്‍​ത്ഥി​ക​ള്‍ ഹ​നു​മാ​ന്‍ ചി​ത്ര​ത്തി​നു മു​ന്നി​ല്‍ നി​ന്ന് ഫോ​ട്ടോ​യ്ക്കു പോ​സ് ചെ​യ്ത​ത്.

ബ്ര​ഹ്മ​ചാ​രി​യാ​യ ഹ​നു​മാ​നെ അ​പ​മാ​നി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ചാ​ണ് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധി​ച്ച​ത്.

മു​ന്‍ മേ​യ​റും, കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ പ​രാ​സ് സ​ക്ലേ​ശ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം അ​ര​ങ്ങേ​റി​യ​ത്.

ഹ​നു​മാ​ന്‍ സ്വാ​മി കു​റ്റ​ക്കാ​രെ ശി​ക്ഷി​ക്കു​മെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് മാ​യ​ങ്ക് ജാ​ട്ട് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

അ​തേ​സ​മ​യം സ്ത്രീ​ക​ള്‍ കാ​യി​ക​രം​ഗ​ത്ത് പ്ര​വേ​ശി​ക്കു​ന്ന​ത് ഇ​ഷ്ട​മ​ല്ലാ​ത്ത​തി​നാ​ലാ​ണ് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധി​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു ബി​ജെ​പി​യു​ടെ തി​രി​ച്ച​ടി.

പ്ര​തി​ഷേ​ധ​ക്കാ​ര്‍​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പോ​ലീ​സി​ല്‍ പ​രി​പാ​ടി​യു​ടെ സം​ഘാ​ട​ക​ര്‍ പ​രാ​തി ന​ല്‍​കി.

Related posts

Leave a Comment