ഒരിടപാടിന് വാങ്ങുന്നത് പതിനായിരങ്ങള്‍! ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പെട്ട പെണ്‍വാണിഭസംഘം പിടിയില്‍; ബോളിവുഡ് കോസ്റ്റ്യൂം ഡിസൈനര്‍ മോനിക് കക്കാദിയയും കസ്റ്റഡില്‍

പെ​ൺ​വാ​ണി​ഭ​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ബോ​ളി​വു​ഡ് ന​ടി​മാ​ർ​ക്കാ​യി ഏ​ജ​ന്‍റ്മാ​ർ വാ​ങ്ങി​യി​രു​ന്ന​ത്. 30,000 രൂ​പ മു​ത​ൽ 50,000 രൂ​പ​വ​രെ​യെ​ന്ന് പോ​ലീ​സ്. ഹൈ​ദ​ര​ാബാ​ദി​ലെ ആ​ഡം​ബ​ര​ഹോ​ട്ട​ലു​ക​ളാ​യ താ​ജ് ബ​ഞ്ജാ​ര, താ​ജ് ഡെ​ക്കാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ റെ​യ്ഡ് ന​ട​ത്തി​യാ​ണ് ഇ​വ​രെ പോ​ലീ​സ് ഇ​ന്ന​ലെ പി​ടി​കൂ​ടി​യ​ത്.

ബോ​ളി​വു​ഡ് ന​ടി​മാ​രാ​യ റി​ച്ച സ​ക്സേ​ന, ശു​ഭ്ര ചാ​റ്റ​ർ​ജി എ​ന്നി​വ​രെ​യാ​ണ് ഹൈ​ദ​രാ​ബാ​ദ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പെ​ൺ​വാ​ണി​ഭ സം​ഘ​ത്തി​ലെ മു​ഖ്യ​ക​ണ്ണി​യാ​യ ജ​നാ​ർ​ദ​ൻ എ​ന്ന ജ​നി​ക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ൽ തു​ട​ങ്ങി. മും​ബൈ​യി​ലാ​യി​രു​ന്ന ന​ടി​മാ​ർ ഇ​ട​പാ​ടു​ക​ൾ​ക്കാ​യി തി​ങ്ക​ളാ​ഴ്ചാ​ണ് ഹൈ​ദ​രാ​ബാ​ദി​ലെ​ത്തി​യ​ത്.

ബോ​ളി​വു​ഡ് കോ​സ്റ്റ്യൂം ഡി​സൈ​ന​ർ മോ​നി​ക് ക​ക്കാ​ദി​യ​യെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ജൂ​ണ്‍ 1:43 എ​ന്ന തെ​ലു​ങ്കു ചി​ത്ര​ത്തി​ലെ റി​ച്ച​യു​ടെ അ​ഭി​ന​യം ഏ​റെ ശ്ര​ദ്ധ​നേ​ടി​യി​രു​ന്നു. നി​ര​വ​ധി ബം​ഗാ​ളി, ഹി​ന്ദി സീ​രി​യ​ലു​ക​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ള്ള ശു​ഭ്ര ചി​ല ബോ​ളി​വു​ഡ് ചി​ത്ര​ങ്ങ​ളി​ലും ചെ​റി​യ വേ​ഷ​ങ്ങ​ളി​ലെ​ത്തി​യി​ട്ടു​ണ്ട്. ന​ട​ന്മാ​ർ​ക്കൊ​പ്പം ഇ​വ​രു​മാ​യി ഇ​ട​പാ​ടി​ന് എ​ത്തി​യ​വ​രെ​യും ഹോ​ട്ട​ൽ മാ​നേ​ജ​ർ​മാ​രെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

Related posts