പ​ന്ത​ക്ക​ലി​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്തി​ക​ൾ​ക്കി​ടെ ക​ണ്ടെ​ത്തി​യ​ ”ബോം​ബ്” മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ തേ​ങ്ങ​യാ​യ​ ക​ഥ​യി​ങ്ങ​നെ…


മാ​ഹി: മാ​ഹി പ​ന്ത​ക്ക​ലി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ വീ​ടി​ന് മ​തി​ൽ പ​ണി​യു​വാ​ൻ കു​ഴി​യെ​ടു​ക്കു​മ്പോ​ൾ ബോം​ബെ​ന്ന് സം​ശ​യി​ക്കു​ന്ന വ​സ്തു വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യി​ൽ വെ​റും തേ​ങ്ങ​യെ​ന്ന് ക​ണ്ടെ​ത്തി.

ഇ​ന്ന​ലെ ഉ​ച്ച​യ​ക്ക് 12 ഓ​ടെ​യാ​യി​രു​ന്നു മ​തി​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ത്തി​ലേ​ർ​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ൾ പ്ലാ​സ്റ്റി​ക് ക​വ​റി​ൽ പൊ​തി​ഞ്ഞ നി​ല​യി​ൽ ബോം​ബി​ന് സ​മാ​ന​മാ​യ വ​സ്തു ക​ണ്ടെ​ത്തി​യ​ത്.

ഉ​ട​ൻ ത​ന്നെ പോ​ലീ​സി​നെ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് മാ​ഹി പോ​ലീ​സ് സൂ​പ്ര​ണ്ട് രാ​ജ​വേ​ലു, സി.​ഐ. അ​ട​ൽ അ​ര​ശ​ൻ, പ​ന്ത​ക്ക​ൽ എ​സ്.​ഐ.​രാ​ധാ​കൃ​ഷ്ണ ൻ ​എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം സ്ഥ​ല​ത്തെ​ത്തി ഇ​ത് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ബോം​ബ് ക​ണ്ടെ​ത്തി​യെ​ന്ന പ്ര​ചാ​ര​ണം പ്ര​ദേ​ശ​ത്തെ ആ​ശ​ങ്ക​യി​ലാ​ക്കി​യി​രു​ന്നു.

തു​ട​ർ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​യി​ൽ തൊ​ണ്ട ക​ള​ഞ്ഞ തേ​ങ്ങ പ്ലാ​സ്റ്റി​ക് ക​വ​റി​ൽ പൊ​തി​ഞ്ഞു വ​ച്ച​താ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് ആ​ശ​ങ്ക​യ്ക്ക് വി​രാ​മ​മാ​യ​ത്.

Related posts

Leave a Comment