സ്റ്റാര്‍ മാജിക്കിനെ വിമര്‍ശിച്ച് പോസ്റ്റിട്ടു ! യുവാവിനെ സ്വകാര്യമായി മെസേജ് അയച്ച് ഭീഷണിപ്പെടുത്തി അനുമോള്‍; തെളിവടക്കം പുറത്തു വിട്ട് യുവാവ്…

മിനിസ്‌ക്രീനില്‍ ഏറ്റവുമധികം ആരാധകരുള്ള താരങ്ങളിലൊരാളാണ് അനുമോള്‍. സീരിയലുകളിലൂടെയും മറ്റു പ്രോഗ്രാമുകളിലൂടെയും പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റാന്‍ താരത്തിനു കഴിഞ്ഞു.

എന്നാല്‍ താരത്തെ കൂടുതല്‍ പ്രശസ്തയാക്കിയത് ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക് എന്ന ഷോയാണ്.

നര്‍മ്മം നിറഞ്ഞ സംഭാക്ഷണത്തിലൂടെയും കുസൃതിനിറഞ്ഞ പ്രവൃത്തിയിലൂടെയും പ്രേക്ഷകരുടെ സ്വന്തം അനുക്കുട്ടി സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമാണ്.

എന്നാല്‍ ഇപ്പോഴിതാ അനുവിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഇന്‍സ്റ്റാഗ്രാം റീല്‍സിലൂടെ ശ്രദ്ധേയനായ യുവാവ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത് സ്റ്റാര്‍ മാജിക് എന്ന പരിപാടിയാണ്. സന്തോഷ് പണ്ഡിറ്റ് വന്നപ്പോഴുണ്ടായ സംഭവങ്ങളോടെയായിരുന്നു എല്ലാത്തിനും തുടക്കമിട്ടത്.

സന്തോഷ് പണ്ഡിറ്റിനെ വിളിച്ചു വരുത്തി അപമാനിച്ചത് ശരിയായില്ലെന്ന കാരണത്താല്‍ നിരവധി ആളുകള്‍ ഷോയ്ക്ക് എതിരെ തിരിഞ്ഞിരിക്കുകയാണ്.

നിരവധി നെഗറ്റീവ് കമന്റുകളാണ് പരിപാടിയുടെ ഓരോ പോസ്റ്റിനു താഴെയും ലഭിക്കുന്നത്. ഇത്തരത്തില്‍ ഒരു പോസ്റ്റിനു താഴെ നെഗറ്റീവ് കമന്റിട്ട യുവാവാണ് അനുമോള്‍ തന്നോട്് സ്വകാര്യ ചാറ്റിലൂടെ പറഞ്ഞതിനെ കുറിച്ച് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്.

പോസ്റ്റിനു മറുപടി കൊടുത്ത ശേഷം ഇന്‍സ്റ്റാഗ്രാം ചാറ്റില്‍ വന്ന് തന്നെ ഭീക്ഷണിപ്പെടുത്തിയെന്നാണ് യുവാവ് പറയുന്നത്. സ്റ്റാര്‍ മാജിക് എന്ന പരിപാടി ഇഷ്ടടമല്ലെങ്കില്‍ നെഗറ്റീവ് കമന്റ് പറയാന്‍ പാടില്ല.

അഥവാ നെഗറ്റീവ് കമന്റ് പറയണമെങ്കില്‍ ചുരുങ്ങിയത് ഒരു ഓസ്‌കാര്‍ അവാര്‍ഡിന് നോമിനേറ്റ് ചെയ്യപ്പെടുകയോ ചുരുങ്ങിയത് ഒരു ഭരത് അവാര്‍ഡ് എങ്കിലും കിട്ടിയാല്‍ മാത്രമേ ഇതിന് എതിര്‍ അഭിപ്രായം പറയാന്‍ പാടുള്ളൂ.

നീവെറുപ്പിക്കലാണ്, നിനക്ക് ഒരു ജോലി ഉണ്ടോ, നിന്റെ അക്കൗണ്ട് പൂട്ടിക്കും, എന്നെല്ലാം പറഞ്ഞുവെന്നാണ് യുവാവിന്റെ വാക്കുകള്‍.

മാത്രമല്ല, ചാറ്റിന്റെ തുടക്കത്തില്‍ തന്നെ നീ ഭയങ്കര വെറുപ്പിക്കലാണ് എന്നായിരുന്നു ആദ്യപ്രതികരണം. അപ്പോള്‍ സംശയം തോന്നിയ യുവാവ് ഈ അക്കൗണ്ട് ഉപയോഗിക്കുന്നവര്‍ ആരായാലും അത് നടിയെ ബാധിക്കുമെന്ന് പറഞ്ഞപ്പോഴും താന്‍ അനു തന്നെയാണ് സംസാരിക്കുന്നതെന്നാണ് മറുപടിയായി പറഞ്ഞത്.

ഒരു കമന്റിന്റെ പേരില്‍ തന്നോട് ഇങ്ങനെയൊക്കെ പെരുമാറണമെങ്കില്‍ എത്രത്തോളം ചീപ്പ് പേര്‍സണാലിറ്റിയാണ് അനുവിന്റേത് എന്ന് മനസിലാക്കണമെന്നും യുവാവ് വീഡിയോയില്‍ പറയുന്നു.

മാത്രമല്ല, ഈ ചാറ്റ് സ്‌ക്രീന്‍ റിക്കോര്‍ഡ് ചെയ്ത് സോഷ്യല്‍ മീഡിയില്‍ പോസ്റ്റ് ചെയ്യുമെന്ന് പറഞ്ഞപ്പോഴും അത് മൈന്‍ഡ് ആക്കാതെ തന്നെ ബ്ലോക്ക് ചെയ്ത് പോകുകയായിരുന്നുവെന്നും യുവാവ് പറയുന്നു.

താന്‍ ഇട്ട കമന്റിന് വന്ന് ഇത്രയും മറുപടി പറയണമെങ്കില്‍ ഇത് ഹാക്ക് ചെയ്തതല്ലാ എന്നും യുവാവ് പറയുന്നുണ്ട്.

മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന അനിയത്തി എന്ന പരമ്പരയിലൂടെയാണ് താരം മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാകുന്നത്.

തുടര്‍ന്ന് ഒരിടത്ത് ഒരു രാജകുമാരി, സീത എന്നു തുടങ്ങി നിരവധി സീരിയലുകളിലാണ് താരം വേഷമിട്ടത്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന പാടാത്ത പൈങ്കിളി എന്ന സീരിയലിലാണ് അനുമോള്‍ ഇപ്പോള്‍ സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നത്.

സ്റ്റാര്‍ മാജിക്കിലെ പ്രധാന താരങ്ങളിലൊരാളായ തങ്കച്ചനുമായി അനു പ്രണയത്തിലാണെന്ന വിവരങ്ങളായിരുന്നു ഇടക്കാലത്ത് പ്രചരിച്ചത്. തങ്കു ചേട്ടനെപ്പോലെയാണെന്ന് വ്യക്തമാക്കി അനു എത്തിയിരുന്നു.

ബിഗ് ബോസ് സീസണ്‍ മൂന്നില്‍ അനുവും മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സന്തോഷ് പണ്ഡിറ്റ് വിഷയം ഉയര്‍ത്തി സ്റ്റാര്‍ മാജിക്കിനെതിരേ നിരവധി ആളുകളാണ് വിമര്‍ശനമുയര്‍ത്തുന്നത്.

Related posts

Leave a Comment