കറാച്ചിയിൽ നിന്നും ഭീ​ഷ​ണി സ​ന്ദേ​ശം: മും​ബൈ​യി​ലെ താ​ജ് ഹോ​ട്ടൽ ബോംബ് വച്ച് തകർക്കും; സു​ര​ക്ഷ ശ​ക്ത​മാ​ക്കി പോലീസ്

മും​ബൈ: ഭീ​ഷ​ണി സ​ന്ദേ​ശ​ത്തെ തു​ട​ർ​ന്ന് മും​ബൈ​യി​ലെ താ​ജ് ഹോ​ട്ട​ലി​ന് സു​ര​ക്ഷ ശ​ക്ത​മാ​ക്കി. അ​ർ​ധ​രാ​ത്രി 12.30 ഓ​ടെ​യാ​ണ് ഫോ​ണി​ലൂ​ടെ ഹോ​ട്ട​ലി​ലേ​ക്ക് ഭീ​ഷ​ണി സ​ന്ദേ​ശ​മെ​ത്തി​യ​ത്. പി​ന്നാ​ലെ ഹോ​ട്ട​ൽ അ​ധി​കൃ​ത​ർ വി​വ​രം പോ​ലീ​സി​നെ അ​റി​യി​ച്ചു.

പാ​ക്കി​സ്ഥാ​നി​ലെ ക​റാ​ച്ചി​യി​ൽ നി​ന്നാ​ണ് ഭീ​ഷ​ണി സ​ന്ദേ​ശ​മെ​ത്തി​യ​തെ​ന്ന് പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. ഹോ​ട്ട​ൽ സ​മു​ച്ച​യം ബോം​ബ് വ​ച്ച് ത​ക​ർ​ക്കു​മെ​ന്നാ​യി​രു​ന്നു ഭീ​ഷ​ണി. ഇ​തോ​ടെ ഹോ​ട്ട​ലി​ന് പോ​ലീ​സ് കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തി.

26/11 മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ ല​ഷ്ക​ർ ഭീ​ക​ര​ർ പ്ര​ധാ​ന​മാ​യി ല​ക്ഷ്യം​വ​ച്ച​ത് താ​ജ് ഹോ​ട്ട​ലി​നെ​യാ​ണ്.

Related posts

Leave a Comment