പണിപാളി! സിറപ്പെന്നു കരുതി നാലര വയസുകാരന്‍ യൂക്കാലി തൈലം കുടിച്ചു; കുട്ടി ആശുപതിയില്‍; സംഭവം കട്ടപ്പനയില്‍

ക​ട്ട​പ്പ​ന: ക​ഫ് സി​റ​പ്പാ​ണെ​ന്ന് ക​രു​തി യൂ​ക്കാ​ലി തൈ​ലം കു​ടി​ച്ച നാ​ല​ര വ​യ​സു​കാ​ര​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​യ്യ​പ്പ​ൻ​കോ​വി​ൽ സ്വ​ദേ​ശി​യാ​യ കു​ട്ടി​യാ​ണ് അ​ബ​ദ്ധ​ത്തി​ൽ യൂ​ക്കാ​ലി തൈ​ലം ക​ഴി​ച്ച് ആ​ശു​പ​ത്രി​യി​ലാ​യ​ത്.

കു​ട്ടി​ക്ക് ക​ടു​ത്ത പ​ല്ലു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​തു​ട​ർ​ന്ന് അ​മ്മ പ​ല്ലി​ൽ വ​യ്ക്കാ​ൻ യൂ​ക്കാ​ലി തൈ​ലം കു​പ്പി​യി​ൽ കൊ​ണ്ടു​വ​ന്നു കു​ട്ടി​യു​ടെ സ​മീ​പം വ​ച്ച​ശേ​ഷം പ​ഞ്ഞി​യെ​ടു​ക്കാ​ൻ പോ​യി. ഈ ​സ​മ​യം കു​ട്ടി​യു​ടെ ശ്ര​ദ്ധ​യി​ൽ യൂ​ക്കാ​ലി തൈ​ലം പെ​ടു​ക​യും ക​ഫ് സി​റ​പ്പാ​ന്നെ​ന്ന് ക​രു​തി ക​ഴി​ക്കു​ക​യു​മാ​യി​രു​ന്നു. അ​മ്മ എ​ത്തി​യ​പ്പോ​ൾ കു​ട്ടി അ​സ്വ​സ്ഥ​ത കാ​ണി​ക്കു​ക​യും കു​ഴ​ഞ്ഞു​വീ​ഴു​ക​യും ചെ​യ്തു. തു​ട​രെ ഛർ​ദ്ദി​ക്കു​ക​യും കു​ടു​ത​ൽ അ​സ്വ​സ്ഥ​ത പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്ത കു​ട്ടി​യെ ഉ​ട​ൻ​ത​ന്നെ ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റ് ചെ​യ്ത കു​ട്ടി സു​ഖം പ്രാ​പി​ച്ചു​വ​രു​ന്നു.

Related posts