ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​ല്‍ തോ​റ്റ​തി​ൽ ദേ​ഷ്യം; ജ​യി​ച്ച ടീ​മി​ലെ 15കാ​ര​നെ ബാ​റ്റു​കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച് കൊ​ന്നു

കോ​ട്ട: രാ​ജ​സ്ഥാ​നി​ലെ ഝ​ലാ​വ​റി​ല്‍ ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​ല്‍ തോ​റ്റ ദേ​ഷ്യ​ത്തി​ല്‍ 15 വ​യ​സു​കാ​ര​നെ ബാ​റ്റു​കൊ​ണ്ട് എ​തി​ര്‍ ടീ​മി​ലെ ക​ളി​ക്കാ​ര​ന്‍ ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​താ​യി റി​പ്പോ​ര്‍​ട്ട്. പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​യ പ്ര​കാ​ശ് സാ​ഹു ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

സം​ഭ​വ​ത്തി​ല്‍ 20 വ​യ​സു​കാ​ര​നും ബി​എ വി​ദ്യാ​ര്‍​ഥി​യു​മാ​യ മു​കേ​ഷ് മീ​ന​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചൊ​വ്വാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് രാ​ജ​സ്ഥാ​നി​ലെ ഝ​ലാ​വ​റി​ലു​ള്ള ഭ​ല്‍​വാ​നി മ​ണ്ഡി ടൗ​ണി​ല്‍ ന​ട​ന്ന ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​നൊ​ടു​വി​ലാ​ണു ദാ​രു​ണ​സം​ഭ​വം ന​ട​ന്ന​ത്.

സ​ഹ​താ​ര​ങ്ങ​ള്‍​ക്കൊ​പ്പം വി​ജ​യാ​ഘോ​ഷം ന​ട​ത്തു​ക​യാ​യി​രു​ന്ന പ്ര​കാ​ശ് സാ​ഹു​വി​നെ തോ​റ്റ ടീ​മി​ലെ ക​ളി​ക്കാ​ര​നാ​യ മു​കേ​ഷ് മീ​ന പി​ന്നി​ല്‍​നി​ന്ന് ക്രി​ക്ക​റ്റ് ബാ​റ്റു​കൊ​ണ്ട് ത​ല​യ്ക്ക​ടി​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മു​കേ​ഷ് മീ​ന​യ്ക്കെ​തി​രേ കൊ​ല​പാ​ത​ക്കു​റ്റം ചു​മ​ത്തി.

Related posts

Leave a Comment