രഹസ്യങ്ങളുമായി ബ്രസീൽ, അർജന്‍റീന

റ ഷ്യൻ ലോ​​ക​​ക​​പ്പ് ഫുട്ബോൾ പോരാട്ട ത്തിനായി ആരാധകരുടെ ഇഷ്ടടീമു കളായ ബ്ര​​സീ​​ലും അ​​ർ​​ജ​​ന്‍റീ​​ന​​യും ത​​യാ​​റെ​​ടു​​പ്പു​​ക​​ൾ തു​​ട​​ങ്ങി​​ക്ക​​ഴി​​ഞ്ഞു. ഇ​​രു​​കൂ​​ട്ട​​രും ലോ​​ക​​ക​​പ്പി​നു​ള്ള 23 അം​​ഗ സാ​ധ്യ​താ സം​ഘ​ത്തെ പ്ര​​ഖ്യാ​​പി​​ച്ചു.

ഫി​​ഫ​​യ്ക്ക് 23 അം​ഗ അന്ത്യമ ടീം ​ലി​സ്റ്റ് സ​​മ​​ർ​​പ്പി​​ക്കേ​​ണ്ട അ​​വ​​സാ​​ന തീ​​യ​​തി ജൂ​​ണ്‍ നാ​​ലാ​​ണ്. അ​​ർ​​ജ​​ന്‍റീ​​ന ആ​​ദ്യം പ്ര​​ഖ്യാ​​പി​​ച്ച 35 ക​​ളി​​ക്കാ​​രെ 23 ആ​​യി ചു​​രു​​ക്കി​. ബ്ര​​സീ​​ലി​​ന്‍റെ പ​​രി​​ശീ​​ല​​ക​​ൻ ടി​​റ്റെ 23 ക​​ളി​​ക്കാ​​രെ നേ​രി​ട്ട് പ്ര​​ഖ്യാ​​പി​​ക്കു​​ക​​യാ​​യി​​രു​​ന്നു. അ​​ന്തി​​മ ലി​​സ്റ്റി​​ലു​​ള്ള ക​​ളി​​ക്കാ​​ർ​​ക്ക് ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ പ​​ങ്കെ​​ടു​​പ്പി​​ക്കാ​​ൻ പ​​റ്റാ​​ത്ത​​വി​​ധ​​ത്തി​​ൽ ഗു​​രു​​ത​​ര പ​​രി​​ക്കേ​​റ്റാ​​ൽ ഓ​​രോ ടീ​​മി​​നും അ​​വ​​രു​​ടെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ന് 24 മ​​ണി​​ക്കൂ​​ർ മു​​ന്പ് പ​​ക​​ര​​ക്കാ​​രെ എ​​ടു​​ക്കാ​​വു​​ന്ന​​താ​​ണ്. ലോ​ക​ക​പ്പ് നേ​ടു​മെ​ന്ന് സാ​ധ്യ​ത ക​ൽ​പ്പി​ക്ക​പ്പെ​ടു​ന്ന, മ​ല​യാ​ള​ക്ക​ര​യി​ൽ ഏ​റ്റ​വും അ​ധി​കം ആ​രാ​ധ​ക​രു​ള്ള ബ്ര​​സീ​​ലി​​നും അ​​ർ​​ജ​​ന്‍റീ​​ന​​യ്ക്കും ലോ​ക​ക​പ്പി​നു മു​ന്പേ ചി​​ല ര​​ഹ​​സ്യ സ്വ​​ഭാ​​വു​​മു​​ണ്ട്.

റി​​സ​​ർ​​വ് ബെ​​ഞ്ചി​​ൽ ബ്ര​​സീ​​ലി​​ന്‍റെ ര​​ഹ​​സ്യം

നേ​​രെ​​ത​​ന്നെ 23 ക​​ളി​​ക്കാ​​രെ പ്ര​​ഖ്യാ​​പി​​ച്ച ടി​​റ്റെ ഇ​​തു​​വ​​രെ 12 പേ​​രു​​ടെ റി​​സ​​ർ​​വ് ലി​​സ്റ്റ് പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടി​​ല്ല. ഈ ​​ലി​​സ്റ്റി​​ൽ​​നി​​ന്നാ​​ണ് പ​​ക​​ര​​ക്കാ​​രെ എ​​ടു​​ക്കു​​ന്ന​​ത്. ഇ​​വ​​ർ ആ​​രെ​​ല്ലാ​​മാ​​ണെ​​ന്നു ടി​​റ്റെ അ​​റി​​യി​​ച്ചി​​ട്ടി​​ല്ല. ഇ​​വ​​രു​​ടെ പേ​​ര് പു​​റ​​ത്തു​​പ​​റ​​യാ​​ത്ത​​തി​​നു കാ​​ര​​ണ​​മെ​​ന്തെ​​ന്ന് അ​​റി​​വാ​​യി​​ട്ടി​​ല്ല. ഒ​​ന്നു ര​​ണ്ടു പേ​​രു​​ക​​ൾ പു​​റ​​ത്തു​​വ​​രു​​ന്നു​​ണ്ടെ​​ങ്കി​​ലും അ​​തി​​ലും ഉ​​റ​​പ്പി​​ല്ല. ഇ​​രു​​വ​​രു​​ടെ പേ​​ര് പു​​റ​​ത്തു​​വി​​ടാ​​തെ, ആ​​ൾ​​ക്കാ​​രെ അ​​റി​​യി​​ക്കാ​​തെ നി​​ഗൂ​​ഢ​​മാ​​യൊ​​രു നീ​​ക്ക​​മാ​​ണ് ന​​ട​​ന്നു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന​​ത്.

ലോ​​ക​​ക​​പ്പി​​നി​നാ​യി മാ​സ​ങ്ങ​ൾ​ക്കു​മ​ന്പേ​യു​ള്ള സ​ന്നാ​ഹ​ങ്ങ​ൾ​ക്കാ​യി പ്ര​​ഖ്യാ​​പി​​ച്ച 35 ക​​ളി​​ക്കാ​​ർ ക്ല​​ബ് മ​​ത്സ​​ര​​ങ്ങ​​ൾ നി​​ർ​​ത്തേ​​ണ്ട​​ത് ക​​ഴി​​ഞ്ഞ ഞാ​​യ​​റാ​​ഴ്ച​​യാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ, ചി​​ല ക​​ളി​​ക്കാ​​ർ​​ക്ക് മാ​​ത്രം ഒ​​ഴി​​വു​​ണ്ട്. കോ​​പ്പ ലി​​ബ​​ർ​​ട്ട​​ഡോ​​സി​​ന്‍റെ ഗ്രൂ​​പ്പ് മ​​ത്സ​​ര​​ങ്ങ​​ൾ ക​​ഴി​​ഞ്ഞ​​യാ​​ഴ്ച​​യാ​​ണ് തു​​ട​​ങ്ങി​​യ​​ത്. വ്യാ​​ഴാ​​ഴ്ച ഗ്രൂ​​പ്പ് മ​​ത്സ​​രം അ​​വ​​സാ​​നി​​ക്കും. അ​​പ്പോ​​ൾ ആ ​​ടീ​​മു​​ക​​ളി​​ലു​​ള്ള, ലോ​​ക​​ക​​പ്പ് ടീ​​മി​​ൽ ഉ​​ൾ​​പ്പെ​​ട്ട ക​​ളി​​ക്കാ​​ർ​​ക്ക് മ​​ത്സ​​ര​​ങ്ങ​​ൾ​​ക്ക് ഇ​​റ​​ങ്ങാ​​വു​​ന്ന​​താ​​ണ്.

യൂ​​റോ​​പ്പി​​ലെ ഫു​​ട്ബോ​​ൾ ലീ​​ഗു​​ക​​ൾ അ​​വ​​സാ​​നി​​ച്ചെ​​ങ്കി​​ലും ബ്ര​​സീ​​ലി​​ലെ ഫു​​ട്ബോ​​ൾ ലീ​​ഗ് മ​​ത്സ​​ര​​ങ്ങ​​ൾ ഏ​​പ്രി​​ൽ 14ന് ആ​​രം​​ഭി​​ച്ച​​തേ​​യു​​ള്ളൂ. ലോ​​ക​​ക​​പ്പി​​ന്‍റെ സ​​മ​​യ​​ത്ത് ബ്ര​​സീ​​ലി​​ൽ ലീ​​ഗ് മ​​ത്സ​​ര​​ങ്ങ​​ൾ ന​​ട​​ക്കു​​ക​​യാ​​യി​​രി​​ക്കും. ഇ​​തു​​വ​​രെ പ​​ക​​ര​​ക്കാ​​രെ നി​​ശ്ച​​യി​​ക്കാ​​ത്ത​​തി​​നാ​​ൽ ആ​​വ​​ശ്യ​​മെ​​ങ്കി​​ൽ ലോ​​ക​​ക​​പ്പി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ൻ റ​​ഷ്യ​​യി​​ലേ​​ക്കു പോ​​കാ​​ൻ താ​ര​ങ്ങ​ൾ​ക്കു മ​​തി​​യാ​​യ വി​​ശ്ര​​മം ല​ഭി​ക്കാ​ത്ത അ​​വ​​സ്ഥ​​യു​​ണ്ടാ​കും.

സ്റ്റാ​​ൻ​​ഡ് ബൈ ​​ലി​​സ്റ്റി​​ൽ ഉ​​ൾ​​പ്പെ​​ടാ​​ൻ സാ​​ധ്യ​​ത​​യു​​ള്ള​​വ​​രെ ക്ല​​ബ് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ക​​ളി​​പ്പി​​ക്കു​​ന്ന​​തി​​ന് ഫി​​ഫ വെ​​ള്ളി​​യാ​​ഴ്ച അ​​നു​​മ​​തി ന​​ൽ​​കി​​യ​​താ​​യി ബ്ര​​സീ​​ൽ ഫു​​ട്ബോ​​ൾ അ​​സോ​​സി​​യേ​​ഷ​​നും അ​റി​യി​ച്ചി​ട്ടു​ണ്ട്.

പാ​​ൽ​​മെ​​റീ​​സി​​ന്‍റെ വിം​​ഗ​​ർ ഡു​​ഡുവിനെ ക​​ഴി​​ഞ്ഞ​​യാ​​ഴ്ച ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ​​നി​​ന്നു മാ​​റ്റി​​യി​​രു​​ന്നു. ഇ​​തോ​​ടെ ഈ ​​താ​​ര​​ത്തി​​ന്‍റെ പേ​​ര് സ്റ്റാ​​ൻ​​ഡ് ബൈ ​​ലി​​സ്റ്റി​​ലു​​ണ്ടെ​​ന്നു​​റ​​പ്പാ​​യി. തുടർന്ന് ബ്ര​​സീ​​ലി​​ലെ പ്രാ​​ദേ​​ശി​​ക മാ​​ധ്യ​​മ​​ങ്ങ​​ൾ ആ​​ഴ്ച​​വ​​യ​​വ​​സാ​​ന​​ത്തെ മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ഇ​​റ​​ങ്ങാ​​ത്ത ക​​ളി​​ക്കാ​​ർ ആ​​രെ​​ല്ലാ​​മാ​​ണെ​​ന്ന് അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ചു. റി​​യോ ഡി ​​ഷാ​​നെ​​റോ​​യു​​ടെ പു​​റ​​ത്തു​​ള്ള മ​​ല​​ന്പ്ര​​ദേ​​ശ​​ത്ത് പ​​രി​​ശീ​​ല​​ന ക്യാ​​ന്പ് ന​​ട​​ത്തു​​ന്ന ബ്ര​​സീ​​ലി​​യ​​ൻ ലോ​​ക​​ക​​പ്പ് സം​​ഘ​​ത്തി​​ൽ​​നി​​ന്ന് കൂ​​ടു​​ത​​ൽ വാ​​ർ​​ത്ത​​ക​​ളൊ​​ന്നും വ​രു​ന്നി​ല്ല.

അ​​ർ​​ജ​​ന്‍റീ​​ന​​യുടെ ഗോളി ആരാകും‍‍?

ഗോ​​ൾ​​കീ​​പ്പ​​റു​​ടെ പ്ര​​ശ്നം വ​​ന്ന​​തോ​​ടെ അ​​ർ​​ജ​​ന്‍റീ​​ന​​യു​​ടെ ലോ​​ക​​ക​​പ്പ് ക്യാ​​ന്പ് കൂ​​ടു​​ത​​ൽ ഗൗ​​ര​​വ​​ക​​ര​​മാ​​യി​​രി​​ക്കു​​ക​​യാ​​ണ്. ക​​ഴി​​ഞ്ഞ തി​​ങ്ക​​ളാ​​ഴ്ച അ​​ർ​​ജ​​ന്‍റൈ​​ൻ പ​​രി​​ശീ​​ല​​ക​​ൻ ഹൊ​​ർ​​ഹെ സാം​​പോ​​ളി 23 അം​​ഗ ക​​ളി​​ക്കാ​​രെ പ്ര​​ഖ്യാ​​പി​​ക്കു​​ന്പോ​​ൾ അ​​തി​​ൽ സെ​​ർ​​ജി​​യോ റൊ​​മേ​​രോ ഒ​​ന്നാം ന​​ന്പ​​ർ ഗോ​​ളി​​യാ​​യി​​രു​​ന്നു. റൊ​​മേ​​രോ​​യ്ക്ക് പ​രി​ക്കേ​റ്റ​താ​ണ് ഇ​പ്പോ​ഴ​ത്തെ പ്ര​ശ്നം.

റൊ​മേ​രോ​യ്ക്കൊ​പ്പം വി​​ല്ലി കാ​​ബാ​​ലെ​​റോ, ഫ്രാ​​ങ്കോ അ​​ർ​​മാ​​നി എ​​ന്നി​​വ​​രും കീ​​പ്പ​​ർ​​മാ​​രു​​ടെ ലി​​സ്റ്റി​​ലു​​ണ്ടാ​​യി​​രു​​ന്നു. റൊ​​മേ​​രോ അ​​ർ​​ജ​​ന്‍റീ​​ന​​യ്ക്കു​​വേ​​ണ്ടി കൂ​​ടു​​ത​​ൽ മ​​ത്സ​​രം ക​​ളി​​ച്ച ഗോ​​ൾ​​കീ​​പ്പ​​റാ​​ണ്. ഒ​​രു പ​​തി​​റ്റാ​​ണ്ടോ​​ള​​മാ​​യി ഈ ​​മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡ് കീ​​പ്പ​​റാ​​ണ് അ​​ർ​​ജ​​ന്‍റീ​​ന​​യു​​ടെ വ​​ല​​കാ​​ക്കു​​ന്ന​ത്. അ​​ർ​​മാ​​നി​​ക്ക് ആ​​ദ്യ​​മാ​​യാ​​ണ് ടീ​​മി​​ലേ​​ക്കു വി​​ളി​​യെ​​ത്തു​​ന്ന​​ത്. ഈ ​​വ​​ർ​​ഷം കൊ​​ളം​​ബി​​യ​​യി​​ൽ​​നി​​ന്നു റി​​വ​​ർ​​പ്ലേ​​റ്റി​​ലെ​​ത്തി​​യ അ​​ർ​​മാ​​നി മി​​ക​​ച്ച ഫോ​​മി​​ലാ​​യി​​രു​​ന്നു. മു​​തി​​ർ​​ന്ന താ​​രം കാ​​ബ​​ലെ​​റോ ക​​ഴി​​ഞ്ഞ മാ​​ർ​​ച്ചി​​ലാ​​ണ് ആ​​ദ്യ​​മാ​​യി ദേ​​ശീ​​യ ടീ​​മി​​നു​​വേ​​ണ്ടി വ​​ല​​കാ​​ത്ത​​ത്.

ഈ ​​മൂ​​ന്നു പേ​​രും 23 അംഗ പട്ടികയിൽ ഉൾ​​പ്പെ​​ട്ട​​തോ​​ടെ നാ​​ഹു​​ൽ ഗു​​സ്മാ​​ൻ പുറത്തായി. ക​​ഴി​​ഞ്ഞ ര​​ണ്ടു വ​​ർ​​ഷ​​മാ​​യി ഗു​​സ്മാ​​ൻ ടീ​​മി​​ന്‍റെ ബാ​​ക്അ​​പ്പ് കീ​​പ്പ​​റാ​​ണ്. ഇ​​തോ​​ടെ ഗു​​സ്മാ​​ന് അ​​വ​​സ​​രം ന​​ൽ​​കാ​​ത്ത​​തി​നെ വിമർശിച്ച് ആളുകൾ രംഗത്തെത്തി. ദേ​​ശീ​​യ ടീ​​മി​​ൽ ക​​ളി​​ച്ച​​പ്പോ​​ളെ​​ല്ലാം ഗു​​സ്മാ​​ന്‍റെ പ്ര​​ക​​ട​​നം മി​​ക​​ച്ച​​താ​​യി​​രു​​ന്നു.

ഗു​​സ്മാ​​നെ ലോ​​ക​​ക​​പ്പ് ടീ​​മി​​ൽ വി​​ളി​​ക്കാ​​ത്ത​​ത്തി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ച് താ​​ര​​ത്തി​​ന്‍റെ അ​​ച്ഛ​​ൻ സാം​​പോ​​ളി​​യെ ചി​​ലി​​യു​​ടെ കു​​പ്പാ​​യ​​ത്തി​​ൽ നി​​ൽ​​ക്കു​​ന്ന​​ത​​ര​​ത്തി​​ൽ കാ​​രി​​ക്കേ​​ച്ച​​ർ വ​​ര​​ച്ചു. 2013 മു​​ത​​ൽ 2016 വ​​രെ സാം​​പോ​​ളി ചി​​ലി​​യു​​ടെ പ​​രി​​ശീ​​ല​​ക​​നാ​​യി​​രു​​ന്നു.

എന്നാൽ, അ​​ർ​​ജ​​ന്‍റീ​​ന​​യു​​ടെ ത​​യാ​​റെ​​ടു​​പ്പു​​ക​​ൾ​​ക്ക് ആ​​ഘാ​​ത​​മേ​​ൽ​​പ്പി​​ച്ചു​​കൊ​​ണ്ട് റൊ​​മേ​​രോ​​യ്ക്കു പ​​രി​​ക്കേ​​റ്റു. ടീ​​മി​​നൊ​​പ്പ​​മു​​ള്ള പ​​രി​​ശീ​​ല​​ന​​ത്തി​​നി​​ടെ​​യാ​​ണ് താ​​ര​​ത്തി​​നു പ​​രി​​ക്കേ​​റ്റ​​ത്. പ​​ക​​ര​​ക്കാ​​രനായി ഗു​​സ്മാ​​ൻ എത്തി!

ഇ​​തോ​​ടെ പ​​ല ചോ​​ദ്യ​​ങ്ങ​​ൾ ഉ​​യ​​ർ​​ന്നു. റൊ​​മേ​​രോ​​യെ മാ​​റ്റു​​ക​​യാ​​യി​​രു​​ന്നോ? റൊ​​മേ​​രോ​​യു​​ടെ പ​​രി​​ക്ക് ലോ​​ക​​ക​​പ്പി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ൻ പ​​റ്റാ​​ത്ത​​വി​​ധം ഗു​​രു​​ത​​ര​​മാ​​യി​​രു​​ന്നോ? താ​​ര​​ത്തി​​ന്‍റെ ഭാ​​ര്യ പ​​റ​​ഞ്ഞ​​ത് അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ പ​​രി​​ക്ക് ഗു​​രു​​ത​​ര​​മാ​​യി​​രു​​ന്നി​​ല്ല, ര​​ണ്ട് മൂ​​ന്ന് ആ​​ഴ്ച​​കൊ​​ണ്ട് ഭേ​​ദ​​മാ​​കാ​​നു​​ള്ള​​തേ ഉ​​ണ്ടാ​​യി​​രു​​ന്നു​​ള്ളൂ എ​​ന്നാ​ണ്.

റൊ​​മേ​​രോ​​യു​​ടെ പു​​റ​​ത്താ​​ക​​ൽ ഉ​​റ​​പ്പാ​​ണോ​​യെ​​ന്ന​​റി​​യാ​​ൻ ലോകകപ്പിൽ അ​​ർ​​ജ​​ന്‍റീ​​ന​​യു​​ടെ ആ​​ദ്യ മ​​ത്സ​​രം ന​​ട​​ക്കു​​ന്ന​​തി​​ന് 24 മ​​ണി​​ക്കൂ​​ർ മു​​ന്പു വ​​രെ കാ​​ത്തി​​രി​​ക്ക​​ണം. 16ന് ​​അ​​ർ​​ജ​​ന്‍റീ​​ന ഐ​​സ്‌​ല​​ൻ​​ഡി​​നെ​​തി​​രേ ഇ​​റ​​ങ്ങു​​ം.

ആ​​രോ​​ഗ്യ​​വാ​​നാ​​യി എ​​ത്തി​​യാ​​ലും സാം​​പോ​​ളി​​യു​​ടെ ആ​​ദ്യ ചോ​​യി​​സ് റൊ​​മേ​​രോ​​യാ​​കു​​മോ എ​​ന്ന കാ​​ര്യ​​ത്തി​​ലും ഉ​​റ​​പ്പി​​ല്ല. മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡി​​നു​​വേ​​ണ്ടി ഈ ​​സീ​​സ​​ണി​​ൽ കൂ​​ടു​​ത​​ലും റൊ​​മേ​​രോ ബെ​​ഞ്ചി​​ലാ​​യി​​രു​​ന്നു. സീ​​സ​​ണി​​ൽ മി​​ക​​ച്ച ഫോ​​മി​​ലാ​​യി​​രു​​ന്ന അ​​ർ​​മാ​​നി​​ക്ക് റ​​ഷ്യ​​യി​​ൽ അ​​വ​​സ​​രം ല​​ഭി​​ച്ചേ​​ക്കാം. കൊ​​ളം​​ബി​​യ​​ൻ യു​​വ​​തി​​യെ വി​​വാ​​ഹം ക​​ഴി​​ച്ച അ​​ർ​​മാ​​നി ആ ​​രാ​​ജ്യ​​ത്തി​​ന്‍റെ പൗ​​ര​​ത്വ​​ത്തി​​നാ​​യി അ​​പേ​​ക്ഷ ന​​ൽ​​കി​​യി​​രു​​ന്നു. പൗ​​ര​​ത്വം അം​​ഗീ​​ക​​രി​​ക്കാ​​ൻ കൊ​ളം​ബി​യ താ​​ത്പ​​ര്യം പ്ര​​ക​​ടി​​പ്പി​​ച്ചു. എ​​ന്നാ​​ൽ, ജ​ന്മ​ദേ​​ശ​​ത്തി​​ന്‍റെ ലോ​​ക​​ക​​പ്പ് ടീ​​മി​​ലേ​ക്ക് വി​​ളി​​വ​​ന്ന​​തോ​​ടെ അ​​ർ​​മാ​​നി കൊ​​ളം​​ബി​​യ വേ​​ണ്ടെ​​ന്നു​​വ​യ്ക്കു​ക​യാ​യി​രു​ന്നു.

Related posts