പ്ലേ ​ഓ​ഫ് കാ​ണാ​തെ പു​റ​ത്തേ​ക്ക് മും​ബൈ ഇ​ന്ത്യ​ൻ​സ്

മും​ബൈ: അ​ഞ്ചു ത​വ​ണ കി​രീ​ടം നേ​ടി​യ മും​ബൈ ഇ​ന്ത്യ​ൻ​സ് ഐ​പി​എ​ൽ ട്വ​ന്‍റി 20 2024 സീ​സ​ണി​ൽ പ്ലേ ​ഓ​ഫ് കാ​ണാ​തെ പു​റ​ത്തേ​ക്ക്.

ബു​ധ​നാ​ഴ്ച സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​നോ​ട് ല​ക്നോ സൂ​പ്പ​ർ ജ​യ​ന്‍റ്സ് പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ​യാ​ണ് മും​ബൈ​യു​ടെ പ്ലേ ​ഓ​ഫ് പ്ര​തീ​ക്ഷ​ക​ൾ അ​വ​സാ​നി​ച്ച​ത്. പു​റ​ത്താ​ക​ലി​നു​ശേ​ഷം ടീ​മി​ലെ സീ​നി​യ​ർ ക​ളി​ക്കാ​രാ​യ രോ​ഹി​ത് ശ​ർ​മ, ജ​സ്പ്രീ​ത് ബും​റ, സൂ​ര്യ​കു​മാ​ർ യാ​ദ​വ് എ​ന്നി​വ​ർ ര​ഹ​സ്യ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യെ​ന്നാ​ണു പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ട്.

ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷം ടീ​മി​നെ ന​യി​ച്ച രോ​ഹി​ത് ശ​ർ​മ​യെ മാ​റ്റി ഹാ​ർ​ദി​ക് പാ​ണ്ഡ്യ​ക്കു കീ​ഴി​ലാ​ണ് ഇ​ത്ത​വ​ണ മും​ബൈ ക​ളി​ക്കാ​നി​റ​ങ്ങി​യ​ത്. രോ​ഹി​ത്തി​നെ മാ​റ്റി​യ മാ​നേ​ജ്മെ​ന്‍റ് തീ​രു​മാ​നം ആ​രാ​ധ​ക​രു​ടെ വ​ലി​യ പ്ര​തി​ഷേ​ധം ക്ഷ​ണി​ച്ചു​വ​രു​ത്തി​യി​രു​ന്നു. ക്യാ​പ്റ്റ​നെ​ന്ന നി​ല​യി​ൽ ഹാ​ർ​ദി​ക്ക് തീ​ർ​ത്തും നി​രാ​ശ​പ്പെ​ടു​ത്തി.

പാ​ണ്ഡ്യ​യു​ടെ ക്യാ​പ്റ്റ​ൻ​സി രീ​തി​ക​ളി​ൽ ടീ​മി​ലെ മു​തി​ർ​ന്ന താ​ര​ങ്ങ​ൾ​ക്ക് ഉ​ൾ​പ്പെ​ടെ ക​ടു​ത്ത അ​തൃ​പ്തി ഉ​ണ്ടാ​യി​രു​ന്നു. നി​ല​വി​ൽ 12 മ​ത്സ​ര​ങ്ങ​ളി​ൽ നാ​ലു ജ​യം മാ​ത്ര​മു​ള്ള മും​ബൈ എ​ട്ടു പോ​യി​ന്‍റു​മാ​യി ഒ​ന്പ​താം സ്ഥാ​ന​ത്താ​ണ്. ടീ​മി​ലെ വി​വി​ധ പ്ര​ശ്ന​ങ്ങ​ൾ ഇ​വ​ർ ഒ​രു​മി​ച്ചി​രു​ന്നും ഒ​റ്റ​യ്ക്കൊ​റ്റ​ക്കും ച​ർ​ച്ച ചെ​യ്ത​താ​യാ​ണു വി​വ​രം.

ക്യാ​പ്റ്റ​നാ​യു​ള്ള ഹാ​ർ​ദി​ക്കി​ന്‍റെ ക​ട​ന്നു​വ​ര​വ് ടീ​മി​ൽ പ​ല​വി​ധ പ്ര​ശ്ന​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​യി​ട്ടു​ണ്ട്. ഡ്ര​സിം​ഗ് റൂ​മി​ൽ ഉ​ൾ​പ്പെ​ടെ ഇ​ത് പ്ര​ക​ട​മാ​യി​രു​ന്നു.

Related posts

Leave a Comment