ആറ്റുനോറ്റിരുന്ന് ഒരു കല്യാണം കഴിച്ചപ്പോള്‍…! ആദ്യ രാത്രിയില്‍ പണവും പണ്ടങ്ങളുമായി നവവധു മുങ്ങി; കല്യാണം നടത്തി കടത്തിലായ നാല്‍പതുകാരന് പറ്റിയ അമളി ഇങ്ങനെ…

ബിഹാര്‍: ആറ്റുനോറ്റിരുന്നാണ് നാല്‍പതാം വയസില്‍ കല്യാണത്തിനായി ഒരു പെണ്ണിനെ ഒത്തുകിട്ടിയത്. എന്നാല്‍ ആ കല്യാണം ആദ്യ രാത്രിയില്‍ തന്നെ പൊളിഞ്ഞു പോയതിന്റെ വിഷമത്തിലാണ് ബിഹാറിലെ ബഹുവ സ്വദേശി പങ്കജ് കുമാര്‍ എന്ന പിന്റു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് യുവാവും സംഗീത കുമാരി എന്ന യുവതിയും തമ്മിലുള്ള വിവാഹം നടന്നത്. എന്നാല്‍ ആദ്യരാത്രി തന്നെ ആഭരണവും പണവും വിവാഹ സസമ്മാനങ്ങങ്ങളുമായി യുവതി കടന്നുകളഞ്ഞു. ദരിദ്ര കുടുംബത്തിലെ യുവതിയെ വിവാഹം കഴിക്കാനായ കടമെടുത്ത യുവാവ് വെള്ളത്തിലുമായി.

വിവാഹത്തിന്റെ അന്ന് വൈകുന്നേരം നടത്തിയ പാര്‍ട്ടിയുള്‍പ്പെടെ എല്ലാ ചടങ്ങുകള്‍ക്കും ശേഷം ആദ്യരാത്രിയ്ക്കായി മുറിയിലേക്ക് ക്ഷണിച്ച ഭര്‍ത്താവിനോട് തനിക്ക് ആര്‍ത്തവം ആയെന്നും അതിനാല്‍ ഒപ്പം കിടക്കാന്‍ കഴിയില്ലെന്നും യുവതി പറഞ്ഞു.

തുടര്‍ന്ന് മറ്റൊരു മുറിയിലേക്ക് മാറിയ യുവതി രാത്രിതന്നെ പണവും പണ്ടവുമെല്ലാം കവര്‍ന്നെടുത്ത് മുങ്ങുകയും ചെയ്തു. പിറ്റേന്ന് രാവിലെയായിട്ടും ഭാര്യയെ കാണാതെ വന്നതോടെ അന്വേഷിച്ചെത്തിയ ഭര്‍ത്താവാണ് ഭാര്യയെ കാണാനില്ലെന്ന വിവരം മറ്റുള്ളവരെ അറിയിച്ചത്.

മാതാപിതാക്കള്‍ ഇല്ലാതിരുന്ന സംഗീത കുമാരി ബന്ധുക്കളുടെ വീട്ടിലാണ് കഴിഞ്ഞിരുന്നത്. ഇവരുടെ ബന്ധുവാണ് ഈ വിവാഹാലോചന കൊണ്ടുവന്നത്. വധു മുങ്ങിയതോടെ തന്റെ മകനെ അവര്‍ ചതിക്കുകയായിരുന്നുവെന്ന് ആരോപിച്ച് പിന്റുവിന്റെ അമ്മ ഷീല ദേവി ഇവര്‍ക്കെതിരെ തിരിഞ്ഞു.

ഇതോടെ പഞ്ചായത്ത് ഇടപെട്ടു. എത്രയും വേഗം വധുവിനെയും പണവും ആഭരണങ്ങളും തിരിച്ചുകൊണ്ടുവരാന്‍ ഇവരോട് നിര്‍ദേശിച്ചു. ഇതിനു കഴിയാതെ വന്നതോടെ വീട്ടുകാര്‍ തമ്മില്‍ വഴക്കായി.

വിഷയം പോലീസ് സ്‌റ്റേഷനിലുമെത്തി. വെള്ളിയാഴ്ചയാണ് വരനും അമ്മയും പരാതി നല്‍കിയത്. തന്റേത് ദരിദ്ര കുടുംബമാണെന്നും തന്റെ കണ്ണ് അടയും മുന്‍പ് മകന് ഒരു ജീവിതം ഉണ്ടായി കാണാനാണ് ഇല്ലാത്ത പണം കടമെടുത്ത് വിവാഹം നടത്തിയതെന്നും ഷീല ദേവി പോലീസിനോട് പറഞ്ഞൂ.

എന്നാല്‍ ആ വഞ്ചകി തങ്ങളുടെ ജീവിതവുമായാണ് കടന്നുകളഞ്ഞതെന്നും ഇവര്‍ കരഞ്ഞുകൊണ്ട് പറയുന്നു. എന്തായാലും വല്ലാത്തൊരു ചതിയായിപ്പോയെന്ന് പറഞ്ഞാല്‍ മതിയല്ലോ.

Related posts