താ​ലി​കെ​ട്ട് ക​ഴി​ഞ്ഞ് വ​ര​ന്റെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ള്‍ ബം​ഗ്ലാ​വി​നു പ​ക​രം ക​ണ്ട​ത് കു​ടി​ല്‍ ! വി​വാ​ഹ​ബ​ന്ധം വേ​ര്‍​പ്പെ​ടു​ത്താ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് യു​വ​തി ഓ​ടി ര​ക്ഷ​പ്പെ​ട്ടു

വ​ര​ന്റെ വീ​ട് ഇ​ഷ്ട​പ്പെ​ടാ​ഞ്ഞ​തി​നെ​ത്തു​ട​ര്‍​ന്ന് വി​വാ​ഹ​ബ​ന്ധം ഉ​പേ​ക്ഷി​ച്ച് വ​ധു​വി​ന്റെ ഓ​ട്ടം. തൃ​ശ്ശൂ​രാ​ണ് സം​ഭ​വം. താ​ലി​ക്കെ​ട്ടു ക​ഴി​ഞ്ഞ് വ​ര​ന്റെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് വീ​ടി​ന്റെ ശോ​ച്യാ​വ​സ്ഥ വ​ധു ക​ണ്ട​ത്. വീ​ട് ഇ​ഷ്ട​മ​ല്ലാ​താ​യ​തോ​ടെ ത​നി​ക്ക് വി​വാ​ഹ മോ​ച​നം വേ​ണ​മെ​ന്ന പെ​ണ്‍​കു​ട്ടി ക​ട്ടാ​യം പ​റ​യു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ഈ ​സം​ഭ​വം സം​ഘ​ര്‍​ഷ​ത്തി​ലേ​ക്ക് നീ​ങ്ങി​യെ​ങ്കി​ലും പോ​ലീ​സ് ഇ​ട​പെ​ട്ട് ശാ​ന്ത​മാ​ക്കേ​ണ്ട അ​വ​സ്ഥ​യു​മു​ണ്ടാ​യി. കു​ന്നം​കു​ളം തെ​ക്കോ​പു​റ​ത്താ​ണ് വ​ര​ന്റെ വീ​ടി​ന്റെ ശോ​ച​നീ​യാ​വ​സ്ഥ വി​വാ​ഹം മു​ട​ങ്ങാ​ന്‍ കാ​ര​ണ​മാ​യ​ത്. വ​ര​ന്റെ വീ​ട് ക​ണ്ടെ​തോ​ടെ​യാ​ണ് വ​ധു വി​വാ​ഹ ബ​ന്ധം ഉ​പേ​ക്ഷി​ക്കാ​ന്‍ നി​ര്‍​ബ​ന്ധം പി​ടി​ച്ച​ത്. സം​ഭ​വം ഇ​രു വി​ഭാ​ഗ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള സം​ഘ​ര്‍​ഷ​ത്തി​നും വ​ഴി​യൊ​രു​ക്കി. പി​ന്നാ​ലെ പോ​ലീ​സ് എ​ത്തി വി​ഷ​യം നാ​ളെ ച​ര്‍​ച്ച ചെ​യ്യാ​മെ​ന്ന് പ​റ​ഞ്ഞു രം​ഗം ശാ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു. താ​ലി​കെ​ട്ടും മ​റ്റു ച​ട​ങ്ങു​ക​ളും ക​ഴി​ഞ്ഞ് വ​ര​ന്റെ വീ​ട്ടി​ലേ​ക്ക് എ​ത്തി​യ​പ്പോ​ഴാ​ണ് വ​ധു വീ​ട് കാ​ണു​ന്ന​ത്. പി​ന്നാ​ലെ വ​ധു വീ​ട്ടി​ലേ​ക്ക് ക​യ​റാ​ന്‍ കൂ​ട്ടാ​കാ​തെ ബ​ന്ധം വേ​ര്‍​പ്പെ​ടു​ത്താ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് തി​രി​ഞ്ഞോ​ടു​ക​യാ​യി​രു​ന്നു. ഈ ​വീ​ട്ടി​ലേ​ക്ക് താ​ന്‍…

Read More

വരന് കഷണ്ടിയുണ്ടെന്നറിഞ്ഞത് വിവാഹവേദിയില്‍ വെച്ച് ! വിവാഹവേദിയില്‍ ബോധംകെട്ടു വീണ് വധു…

വരന്‍ കഷണ്ടിക്കാരനാണെന്ന് വിവാഹവേദിയില്‍ വെച്ച് തിരിച്ചറിഞ്ഞ വധു ബോധം കെട്ടുവീണു. വരണമാല്യം അണിയിക്കുന്നതിനു അല്‍പം മുമ്പ് മാത്രമാണ് വരന്‍ വിഗ് വച്ചിരിക്കുകയാണെന്ന് വധു മനസ്സിലാക്കിയത്. ഇതോടെ വധു മയങ്ങി വീഴുകയായിരുന്നു. കൂടാതെ വിവാഹത്തില്‍നിന്നു പിന്‍മാറുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ ഇറ്റാവ ജില്ലയില്‍ ഫെബ്രുവരി 23ന് ആയിരുന്നു സംഭവം. വരന്‍ തലപ്പാവ് ഇടയ്ക്കിടെ ശരിയാക്കുന്നതു കണ്ടപ്പോഴാണ് വധുവിന് സംശയം തോന്നിയത്.തുടര്‍ന്ന്, വരന് കഷണ്ടിയാണെന്നും വിഗ് താഴെ വീഴാതിരിക്കാനാണ് തലപ്പാവ് ശരിയാക്കുന്നതെന്നും ഒരാള്‍ വധുവിനോടു പറഞ്ഞു. ഇതുകേട്ടതോടെ കുഴഞ്ഞു വീഴുകയായിരുന്നു. ബോധം വന്നപ്പോള്‍ വീട്ടുകാര്‍ ആശ്വസിപ്പിക്കുകയും വിവാഹത്തിന് നിര്‍ബന്ധിക്കുകയും ചെയ്തു. എന്നാല്‍ തയാറല്ല എന്ന് പെണ്‍കുട്ടി ഉറപ്പിച്ച് പറഞ്ഞു. ഇതോടെ വരനും സംഘവും മടങ്ങിപ്പോയെന്ന് വാര്‍ത്ത. ആയുഷ്മാന്‍ ഖുറാന മുഖ്യ വേഷത്തിലെത്തിയ ‘ബാല’ എന്ന സിനിമയില്‍ ഇതേ സാഹചര്യം ആവിഷ്‌കരിച്ചിട്ടുണ്ട്. 2019ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ നടി യാമി ഗൗതമായിരുന്നു ആയുഷ്മാന്റെ ഭാര്യയുടെ…

Read More

പോക്രിത്തരം കാണിക്കരുത് ! കല്യാണത്തിന് വരന്‍ എത്തിയില്ല; വരന്റെ വീട്ടുപടിക്കല്‍ വധുവിന്റെ പ്രതിഷേധം…

വിവാഹദിനത്തില്‍ വരന്‍ മണ്ഡപത്തില്‍ എത്താതിരുന്നതിനെത്തുടര്‍ന്ന് വരന്റെ വീടിനു മുമ്പില്‍ വിവാഹവേഷത്തില്‍ വധുവിന്റെ പ്രതിഷേധം. തിങ്കളാഴ്ച്ച ഒഡിഷയിലെ ബെര്‍ഹാംപൂരിലാണ് വ്യത്യസ്തമായ ഈ സംഭവം നടന്നത്. വിവാഹദിനത്തില്‍ വരനെ കാണാഞ്ഞതിനെത്തുടര്‍ന്നാണ് വധുവായ ഡിംപിള്‍ ഡാഷ് വരന്റെ വീടിനു മുമ്പില്‍ പ്രതിഷേധിച്ചത്. ഡിംപിള്‍ ഡാഷും വരനായ സുമിത് സാഹുവും നേരത്തെ നിയമപരമായി വിവാഹിതരായവരാണ്. ഹിന്ദു ആചാരപ്രകാരം ഇവരുടെ വിവാഹം നടത്താന്‍ ഇരുവരുടെയും കുടുംബങ്ങള്‍ തീരുമാനിച്ചു. അതിനെ തുടര്‍ന്ന് നടന്ന ചടങ്ങിലാണ് വരാന്‍ എത്താതിരുന്നത്. ഡിംപിളും കുടുംബവും വിവാഹ വേദിയില്‍ എത്തി മണിക്കൂറുകളോളം കാത്തു നിന്നിട്ടും സുമിതും കുടുംബവും എത്തിയില്ല. ഫോണ്‍കോളുകളോട് പ്രതികരിയ്ക്കുകയോ, സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കുകയോ ചെയ്യാതിരുന്നതിനെ തുടര്‍ന്ന് വധു അമ്മയോടൊപ്പം വരന്റെ വീടിന് മുന്നില്‍ പോയി ധര്‍ണ നടത്തുകയായിരുന്നു. ഇവരുടെ വിവാഹം 2020 സെപ്റ്റംബര്‍ 7 നാണ് രജിസ്റ്റര്‍ ചെയ്തത്. ആദ്യ ദിവസം മുതല്‍ എന്റെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ തന്നെ…

Read More

വിവാഹവേദിയില്‍ മത്സരിച്ച് പുഷ് അപ് എടുത്ത് വധുവും വരനും ! വീഡിയോ വൈറലാകുന്നു…

വിവാഹം ആഘോഷകരമാക്കാന്‍ പല പുതിയ വഴികള്‍ തേടുന്നവരാണ് പുതുതലമുറ. വസ്ത്രധാരണം മുതല്‍ തീമില്‍ വരെ അതു പ്രകടമാക്കുന്നവരുണ്ട്. പാട്ടും ഡാന്‍സും വിവാഹ വേദിയില്‍ പതിവാണെങ്കിലും ഇപ്പോഴത്തെ താരം പുഷ് അപ് ആണ്. ഇത്തരത്തില്‍ വിവാഹ വേഷത്തില്‍ പുഷ്അപ് ചെയ്യുന്ന വധൂവരന്മാരുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ലെഹംഗ ധരിച്ചെത്തിയ വധുവും ഷെര്‍വാണി ധരിച്ചെത്തിയ വരനും പുഷ്അപ് എടുക്കുന്നതാണ് വീഡിയോയിലുള്ളത്. ഫിറ്റ്‌നസ് കോച്ച് അക്ഷിക അറോറ മഹാജനും ഭര്‍ത്താവ് ആദിത്യ മഹാജനുമാണ് വീഡിയോയിലുള്ളത്. ഫിറ്റ്‌നസിന്റെ പ്രാധാന്യത്തെക്കുറിച്ച് സന്ദേശം പകരുകയായിരുന്നു ഇരുവരുടേയും ലക്ഷ്യം.

Read More

വരന്റെ കഴുത്തില്‍ താലികെട്ടി സമൂഹത്തെ അമ്പരപ്പിച്ച് വധു ! പരിഹാസവുമായെത്തിയവരോട് ഇരുവര്‍ക്കും പറയാനുള്ളത്…

ഇന്ത്യയിലെ വിവിധയിടങ്ങളില്‍ വിവാഹച്ചടങ്ങുകള്‍ വ്യത്യസ്ഥമാണെങ്കിലും വധുവിനെ വരന്‍ താലി ചാര്‍ത്തുന്ന ആചാരത്തിന് മാറ്റമുണ്ടാകാറില്ല. എന്നാല്‍ ഏവരെയും ഞെട്ടിക്കുന്ന ഒരു താലി ചാര്‍ത്തലിന്റെ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ഷാദ്രുല്‍ ഖാദം എന്ന യുവാവും വധു തനുജയുമാണ് വ്യത്യസ്ഥമായ താലി ചാര്‍ത്തലിലൂടെ ഏവരെയും ഞെട്ടിച്ചത്. വിവാഹ ചടങ്ങിനിടെ ഷാദ്രൂല്‍ തന്റെ വധുവിനോട് ആവശ്യപ്പെട്ടത് മംഗല്യ സൂത്ര അഥവാ താലി തന്റെ കഴുത്തില്‍ അണിയിക്കാനായിരുന്നു. ചടങ്ങിനെത്തിയവരെയെല്ലാം ഞെട്ടിച്ച് വധു വരന്റെ കഴുത്തില്‍ താലി കെട്ടുകയും ചെയ്തു. വിവാഹത്തില്‍ ഇങ്ങനെയൊരു കാര്യം ചെയ്യാന്‍ തങ്ങള്‍ തീരുമാനിച്ചതിന് പിന്നിലെ വികാരത്തെ പറ്റി ഹ്യൂമന്‍സ് ഓഫ് ബോംബെയുടെ ഫേസ് ബുക്ക് പേജിലൂടെ പങ്കുവയ്ക്കുകയാണ് ഇരുവരും. ഷാദ്രുലും തനുജയും കോളേജില്‍ പഠിക്കുമ്പോള്‍ സുഹൃത്തുക്കളായിരുന്നു. പിന്നീട് പഠനം കഴിഞ്ഞ് ഇരുവഴി പിരിഞ്ഞു. നാല് വര്‍ഷത്തിന് ശേഷമാണ് ഇവര്‍ വീണ്ടും കണ്ടുമുട്ടുന്നതും പ്രണയം മൊട്ടിടുന്നതും. ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍…

Read More

കറി വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം ! കല്യാണപന്തലില്‍ വധുവിന്റെയും വരന്റെയും ബന്ധുക്കള്‍ തമ്മില്‍ പൊരിഞ്ഞയടി; നിരവധി പേര്‍ക്ക് പരിക്ക്…

വിവാഹസദ്യയ്ക്ക് കറി വിളമ്പുന്നതിനെച്ചൊല്ലി വധുവിന്റെയും വരന്റെയും ബന്ധുക്കള്‍ തമ്മില്‍ വിവാഹപന്തലില്‍ പൊരിഞ്ഞയടി. ആര്യങ്കാവില്‍ നടന്ന വിവാഹത്തില്‍ സദ്യ വിളമ്പുന്നതിനിടെ ഉണ്ടായ തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. കൂട്ടത്തല്ലില്‍ സ്ത്രീകള്‍ക്കടക്കം പരിക്കേറ്റു. കറി വിളമ്പുന്നതിനെ ചൊല്ലിയുണ്ടായ സംസാരം ഒടുവില്‍ ഏറ്റുമുട്ടലിന് വഴിവെയ്ക്കുകയായിരുന്നു. ആര്യങ്കാവ് പോലീസെത്തിയാണ് ഇരുകൂട്ടരെയും മാറ്റിയത്. മദ്യപിച്ച് വിവാഹത്തിനെത്തിയവരാണ് വഴക്കുണ്ടാക്കിയതെന്നാണ് ആരോപണം. സംഭവത്തില്‍ ഏഴ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ആര്യങ്കാവ് സ്വദേശിനിയാണ് വധു. വരന്‍ കടയ്ക്കല്‍ സ്വദേശിയും. ബന്ധുക്കള്‍ തമ്മില്‍ ഏറ്റുമുട്ടിയെങ്കിലും ഒന്നിച്ചു ജീവിക്കാനാണ് ഇവരുടെ തീരൂമാനം. ഇരുവരും വരന്റെ വീട്ടിലേക്ക് പോയി.

Read More

എന്താ ഇത് വെള്ളരിക്കാ പട്ടണമോ ! വധുവിന്റെ വീട്ടുകാരോട് വിവാഹദിവസം വരെ വിലപേശി വരന്‍; ഒടുവില്‍ കലി മൂത്ത നവവധു വരനും വീട്ടുകാര്‍ക്കും കൊടുത്തത് ഒരിക്കലും മറക്കാത്ത സമ്മാനം…

വിവാഹത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിരിക്കുമ്പോള്‍ വരന്‍ വധുവിനെ വേണ്ടെന്നു പറഞ്ഞാല്‍ എന്താകും വധുവിന്റെയും വീട്ടുകാരുടെയും അവസ്ഥ. മുമ്പായിരുന്നെങ്കില്‍ പെണ്‍കുട്ടിയും വീട്ടുകാരും നിസ്സഹായരായിരുന്നേനെ ഇപ്പോള്‍ കഥമാറി. ഇവിടെ ഏറെ വിലപേശലിനൊടുവിലാണ് വരന്‍ വധുവിനെ വേണ്ടെന്നു വച്ചത്. സ്ത്രീധനം കൂട്ടി ചോദിച്ച വരന്റെയും പിതാവിന്റെയും സഹോദരന്റെയും തല പകുതി മൊട്ടയടിച്ചാണ് നവവധു പ്രതികാരം ചെയ്തത്. ഉത്തര്‍പ്രദേശിലാണ് സംഭവം നടന്നത്. കഴിഞ്ഞ ഒരാഴ്ചയായി ദിനംപ്രതി വരന്റെ വീട്ടുകാര്‍ സ്ത്രീധനം കൂട്ടി ചോദിച്ചതാണ് വധുവിന്റെ വീട്ടുകാരെ പ്രകോപിപ്പിച്ചത്. സ്ത്രീധനം കൂട്ടി നല്‍കിയില്ലെങ്കില്‍ പെണ്‍കുട്ടിയെ വിവാഹം കഴിക്കില്ലെന്നും കുടുംബത്തെയും നാണം കെടുത്തും എന്നും വരന്റെ വീട്ടുകാര്‍ ഭീഷണിപ്പെടുത്തിയിരുന്നു. മോട്ടോര്‍ സൈക്കിള്‍ വേണമെന്നതായിരുന്നു ആദ്യത്തെ ആവശ്യം. അത് വാങ്ങി നല്‍കിയപ്പോള്‍ ആ ബ്രാന്‍ഡ് പോരെന്നും മറ്റൊരെണ്ണം വാങ്ങി നല്‍കണം എന്നായി. ഇതും വീട്ടുകാര്‍ അംഗീകരിച്ചു. എന്നാല്‍ കല്യാണദിവസം എത്തിയപ്പോള്‍ സ്വര്‍ണ്ണത്തിന്റെ നെക്ലേസ് ഉള്‍പ്പെടെ കൂടുതല്‍ സ്വര്‍ണം…

Read More

വരന്റെ സുഹൃത്തുക്കളുടെ പ്രവൃത്തി അതിരുവിട്ടു ! നൃത്തവേദിയിലേക്ക് വലിച്ചിഴച്ചതില്‍ പ്രതിഷേധിച്ച് വിവാഹത്തില്‍ നിന്ന് പിന്മാറി വധു…

വരന്റെ സുഹൃത്തുക്കളുടെ പ്രവൃത്തി ഇഷ്ടപ്പെടാഞ്ഞതിനെത്തുടര്‍ന്ന് വിവാഹത്തില്‍ നിന്ന് പിന്മാറി വധു. വരന്റെ സുഹൃത്തുക്കള്‍ നൃത്തവേദിയിലേക്ക് വലിച്ചിഴച്ചതാണ് വധുവിനെ പ്രകോപിപ്പിച്ചത്. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. മകളെ ബഹുമാനിക്കാത്ത പുരുഷനുമായി വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കാനാവില്ലെന്ന് വധുവിന്റെ പിതാവ് പ്രതികരിച്ചു. ബറേലി സ്വദേശിയാണ് വരന്‍. വധു കനൗജ് സ്വദേശിയും. ഇരുവരും ബിരുദാനന്തര ബിരുദധാരികളാണ്. വെള്ളിയാഴ്ച, വധുവും കുടുംബവും വിവാഹ ചടങ്ങിനായി ബറേലിയില്‍ എത്തി. വരന്റെ ചില സുഹൃത്തുക്കള്‍ വധുവിനെ നൃത്തവേദിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി. ഇതേത്തുടര്‍ന്ന് ഇരുപക്ഷവും തമ്മില്‍ തര്‍ക്കമായി. കല്യാണം റദ്ദാക്കുകയും വധുവും കുടുംബവും മടങ്ങാന്‍ തീരുമാനിക്കുകയും ചെയ്തു. വധുവിന്റെ കുടുംബം വരനെതിരെ സ്ത്രീധന പരാതി നല്‍കിയിരുന്നു. വരന്റെ കുടുംബം 6.5 ലക്ഷം രൂപ നല്‍കാമെന്ന് സമ്മതിച്ചതിനെ തുടര്‍ന്ന് ഇരുപക്ഷവും ഒത്തുതീര്‍പ്പിലെത്തി. ഞായറാഴ്ച, വരന്റെ കുടുംബം വിവാഹത്തിനു വീണ്ടും താല്‍പര്യമറിയിച്ചെങ്കിലും വധു താല്‍പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു.

Read More

ഒരച്ഛന് മകന് നല്‍കാനാവുന്ന ഏറ്റവും വലിയ സമ്മാനം ! പ്രൗഢഗംഭീരമായി വിവാഹം നടന്നത് വധുവില്ലാതെ; കണ്ണു നനയാതെ കാണാനാവില്ല ഈ വിവാഹം…

ഒരു അച്ഛന് സ്വന്തം മകന് നല്‍കാനാവുന്ന ഏറ്റവും വലിയ സമ്മാനം എന്നേ ഈ വിവാഹത്തെ വിശേഷിപ്പിക്കാനാവൂ… ഗുജറാത്തില്‍ നടന്ന ഒരു വിവാഹത്തെക്കുറിച്ചാണ് പറയുന്നത്. ഗുജറാത്തി വിവാഹത്തിന്റെ എല്ലാവിധ പ്രൗഢിയോടും കൂടിയാണ് അജയ് ബറോത്തിന്റെ വിവാഹം നടന്നത്. സ്വര്‍ണ്ണനിറത്തിലുള്ള ഷെര്‍വാണിയും തലപ്പാവും ധരിച്ച് കുതിരപ്പുറത്തേറി അജയ് വരന്റെ ഗാംഭീര്യത്തോടെ തന്നെ എത്തി. സംഗീതും മെഹന്ദിയുമൊക്കെയായി കുടുംബാംഗങ്ങള്‍ ചടങ്ങ് പൊടിപൊടിച്ചു. പക്ഷെ ഒരു കാര്യം മാത്രം ഈ വിവാഹാഘോഷത്തില്‍ ‘വധു’ ഇല്ലായിരുന്നു. ഗുജറാത്തിന്റെ തലസ്ഥാനമായ ഗാന്ധിനഗറിലാണ് അപൂര്‍വ്വമായ വിവാഹാഘോഷം കൊണ്ടാടിയത്. ഇരുപത്തിയേഴുകാരനായ ഭിന്നശേഷിക്കാരനായ മകന് ഒരു അച്ഛന് നല്‍കാവുന്ന ഏറ്റവും നല്ല സമ്മാനമായിരുന്നു ഈ ആഘോഷങ്ങള്‍. ചെറുപ്പത്തില്‍ തന്നെ അമ്മ മരിച്ചുപോയ അജയ്യെ അച്ഛനാണ് വളര്‍ത്തിയത്. ചെറുപ്പത്തില്‍ തന്നെ പഠനവൈകല്യങ്ങളും അനുബന്ധ പ്രശ്‌നങ്ങളും അജയ്ക്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഔപചാരിക വിദ്യാഭ്യാസം അജയ്ക്ക് ലഭിച്ചിരുന്നില്ല. യുവാവായതോടെ ഏതെങ്കിലും വിവാഹാഘോഷത്തിന് പോകുമ്പോള്‍ അജയ് അച്ഛനോട്…

Read More

കല്യാണസദ്യ ഒരുക്കാന്‍ വെള്ളമില്ലാതെ വന്നപ്പോള്‍ വിവാഹം വരന്റെ വീട്ടില്‍ വച്ച് ! ആചാരം തെറ്റിച്ചു നടന്ന വിവാഹത്തിന്റെ വേദിയില്‍ പിന്നീട് സംഭവിച്ച കാര്യങ്ങള്‍ ഇങ്ങനെ…

കല്യണ സദ്യ ഒരുക്കാന്‍ വെള്ളമില്ലാതെ വന്നപ്പോള്‍ അറ്റകൈ പ്രയോഗവുമായി വധുവിന്റെയും വരന്റെയും വീട്ടുകാര്‍. വധുവിന്റെ വീട്ടില്‍ വച്ചു നടക്കേണ്ട വിവാഹം ഒടുവില്‍ വരന്റെ വീട്ടില്‍ വച്ചു നടത്തുകയായിരുന്നു. വേടെഗൗഡ സമുദായത്തിലെ പതിവു തെറ്റിച്ചാണ് മരക്കടവില്‍ നാഗേഷിന്റെയും ശോഭയുടെയും വിവാഹം നടന്നത്. പനവല്ലി മിച്ചഭൂമിയിലെ ചിന്നപ്പയുടെയും അമ്മിണിയുടെയും മകളാണ് ശോഭ. ഈസ്റ്റ് മരക്കടവ് കുള്ളക്കരിയില്‍ എങ്കിട്ടന്റെയും അമ്മിണിയുടെയും മകനാണ് നാഗേഷ്. വരനും സംഘവും വധുവിന്റെ വീട്ടിലെത്തി വിവാഹം നടത്തി വരന്റെ വീട്ടിലേക്കു മടങ്ങുകയാണു പതിവ്. രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന പനവല്ലി മിച്ചഭൂമിയില്‍ വാഹനത്തിലാണ് പ്രദേശവാസികള്‍ കുടിവെള്ളമെത്തിക്കുന്നത്. കല്യാണം ഉറപ്പിച്ചതിനു ശേഷം വരള്‍ച്ച രൂക്ഷമാവുകയും പനവല്ലി കോളനിയിലും പരിസരങ്ങളിലും ജലക്ഷാമം ഏറുകയും ചെയ്തു. നൂറോളം കൂടുംബങ്ങളാണ് ഇവിടെയുള്ളത്. ഇവിടെ കുടിവെള്ളമെത്തിക്കുന്ന പാല്‍വെളിച്ചം പദ്ധതിയില്‍ പല ദിവസവും വെള്ളമുണ്ടാവാറില്ലെന്ന് വധുവിന്റെ ബന്ധുക്കള്‍ പറഞ്ഞു. വെള്ളമില്ലാതെ കല്യാണം നടത്തുന്നത് വെല്ലുവിളിയായപ്പോള്‍ കല്യാണം നീട്ടിവയ്ക്കാമെന്നാണ്…

Read More