അ​ടി​യ​ന്തര​മാ​യി നി​ല​ത്തി​റ​ക്കി​യ ബ്രി​ട്ടീ​ഷ് യു​ദ്ധ​വി​മാ​നം തിരുവനന്തപുരം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ തു​ട​രു​ന്നു


തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ അ​ടി​യ​ന്തര​മാ​യി നി​ല​ത്തി​റ​ക്കി​യ ബ്രി​ട്ടീ​ഷ് യു​ദ്ധ​വി​മാ​നം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ തു​ട​രു​ന്നു.

പൈ​ല​റ്റി​നുമാ​ത്രം സ​ഞ്ച​രി​ക്കാ​വു​ന്ന വി​ധ​ത്തി​ലു​ള്ള​താ​ണ് ഈ ​യു​ദ്ധ​വി​മാ​നം. സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ലാ​ണ് വി​മാ​നം തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഇ​റ​ക്കി​യ​തെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

ഇ​ന്ന​ലെ വി​മാ​നം പ​റ​ത്തി​യി​രു​ന്ന പൈ​ല​റ്റ് മ​ട​ങ്ങി​പ്പോ​യി​രു​ന്നു. അ​റ​ബി​ക്ക​ട​ലി​ലു​ള്ള ബ്രി​ട്ടീ​ഷ് പ​ട​ക്ക​പ്പ​ലി​ല്‍ നി​ന്നാ​ണ് യു​ദ്ധ​വി​മാ​നം പു​റ​പ്പെ​ട്ട​തെ​ന്നാ​ണ് ല​ഭി​ക്കു​ന്ന സൂ​ച​ന.

സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളെ തു​ട​ര്‍​ന്ന് ഏ​റ്റ​വും അ​ടു​ത്തു​ള്ള വി​മാ​ന​ത്താ​വ​ളം ആ​യ തി​രു​വ​ന​ന്ത​പു​ര​ത്തി​റ​ക്കാ​ന്‍ അ​നു​മ​തി ചോ​ദി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് അ​ടി​യ​ന്തര​മാ​യി നി​ല​ത്തി​റ​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ അ​നു​മ​തി ന​ല്‍​കി​യ​ത്.

Related posts

Leave a Comment