തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി നിലത്തിറക്കിയ ബ്രിട്ടീഷ് യുദ്ധവിമാനം വിമാനത്താവളത്തില്‍ തുടരുന്നു.
പൈലറ്റിനുമാത്രം സഞ്ചരിക്കാവുന്ന വിധത്തിലുള്ളതാണ് ഈ യുദ്ധവിമാനം. സാങ്കേതിക കാരണങ്ങളാലാണ് വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
ഇന്നലെ വിമാനം പറത്തിയിരുന്ന പൈലറ്റ് മടങ്ങിപ്പോയിരുന്നു. അറബിക്കടലിലുള്ള ബ്രിട്ടീഷ് പടക്കപ്പലില്‍ നിന്നാണ് യുദ്ധവിമാനം പുറപ്പെട്ടതെന്നാണ് ലഭിക്കുന്ന സൂചന.
സാങ്കേതിക കാരണങ്ങളെ തുടര്‍ന്ന് ഏറ്റവും അടുത്തുള്ള വിമാനത്താവളം ആയ തിരുവനന്തപുരത്തിറക്കാന്‍ അനുമതി ചോദിച്ചതിനെ തുടര്‍ന്നാണ് അടിയന്തരമായി നിലത്തിറക്കാന്‍ അധികൃതര്‍ അനുമതി നല്‍കിയത്.