അനാവശ്യമായി പണം ഈടാക്കൽ പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് ബിഎസ്എൻഎൽ

കോ​​​​ട്ട​​​​യം: 3ജി, 4​​​​ജി നെ​​​​റ്റ്‌​​​​വ​​​​ർ​​​​ക്കു​​​​ക​​​​ൾ മാ​​​​റി​​​​മാ​​​​റി വ​​​​രു​​​​ന്പോ​​​​ഴു​​​​ണ്ടാ​​​​കു​​​​ന്ന ഡാ​​​​റ്റ ക​​​​ൺ​​​​വേ​​​​ർ​​​​ഷ​​​​ൻ മൂ​​​​ല​​​​മാ​​​​ണ് ചെ​​​​റി​​​​യ തോ​​​​തി​​​​ൽ തു​​​​ക ഈ​​​​ടാ​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് ബി​​​​എ​​​​സ്എ​​​​ൻ​​​​എ​​​​ൽ. എ​​​​ല്ലാ ടെ​​​​ലി​​​​കോം സേ​​​​വ​​​​ന​​​​ദാ​​​​താ​​​​ക്ക​​​​ളും 4ജി ​​​​നെ​​​​റ്റ്‌​​​​വ​​​​ർ​​​​ക്ക് ന​​​​ല്കു​​​​ന്ന​​​​ത് ഡാ​​​​റ്റ ഉ​​​​പ​​​​യോ​​​​ഗ​​​​ത്തി​​​​നു മാ​​​​ത്ര​​​​മാ​​​​ണ്. ഈ ​​​​നെ​​​​റ്റ്‌​​​​വ​​​​ർ​​​​ക്കി​​​​ൽ കോ​​​​ളിം​​​​ഗ് ന​​​​ട​​​​ക്കി​​​​ല്ല.

അ​​​തി​​​നാ​​​ൽ 2ജി, 3​​​​ജി നെ​​​​റ്റ്‌​​​​വ​​​​ർ​​​​ക്കു​​​​ക​​​​ളാ​​​​ണ് കോ​​​ളിം​​​ഗി​​​നാ​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ക. ഇ​​​​ത്ത​​​​ര​​​​ത്തി​​​​ൽ 4ജി/3​​​​ജി/2​​​​ജി ക​​​​ൺ​​​​വേ​​​​ർ​​​​ഷ​​​​ന്‍റെ സി​​​​ഗ്ന​​​​ലിം​​​​ഗി​​​​നു​​​​ള്ള ഒ​​​​ഥ​​​​ന്‍റി​​​​ഫി​​​​ക്കേ​​​​ഷ​​​​നു​​​​വേ​​​​ണ്ടി​​​​യാ​​​​ണ് ചെ​​​​റി​​​​യ തോ​​​​തി​​​​ലു​​​​ള്ള ഡാ​​​​റ്റ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​ത്. ഡാ​​​​റ്റാ പാ​​​​യ്ക്കു​​​​ക​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്ക് ഇ​​​​ത് സൗ​​​​ജ​​​​ന്യ​​​​മാ​​​​കു​​​​ന്പോ​​​​ൾ പാ​​​​യ്ക്ക് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​ത്ത​​​​വ​​​​രി​​​​ൽ​​​​നി​​​​ന്ന് ചെ​​​​റി​​​​യ തോ​​​​തി​​​​ൽ തു​​​​ക വ​​​​ലി​​​​ക്കു​​​​മെ​​​​ന്നും ബി​​​​എ​​​​സ്എ​​​​ൻ​​​​എ​​​​ൽ അ​​​​റി​​​​യി​​​​ച്ചു.

കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ ബി​​​​എ​​​​സ്എ​​​​ൻ​​​​എ​​​​ൽ 4ജി ​​​​സേ​​​​വ​​​​നം വ്യാ​​​​പ​​​​ക​​​​മാ​​​​ക്കി​​​​ക്കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ സി​​​​ഗ്ന​​​​ലിം​​​​ഗി​​​​ന് ഈ​​​​ടാ​​​​ക്കു​​​​ന്ന ചെ​​​​റി​​​​യ ഡാ​​​​റ്റ ഒ​​​​ഴി​​​​വാ​​​​ക്കാ​​​​നു​​​​ള്ള നി​​​​ർ​​​​ദേ​​​​ശം അ​​​​ധി​​​​കൃ​​​​ത​​​​ർ​​​​ക്കു മു​​​​ന്നി​​​​ൽ​​​​വ​​​​ച്ചി​​​​ട്ടു​​​​ണ്ട്. വൈ​​​​കാ​​​​തെ​​​​ത​​​​ന്നെ അ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ തീ​​​​രു​​​​മാ​​​​ന​​​​മു​​​​ണ്ടാ​​​​കു​​​​മെ​​​​ന്നും ദീ​​​​പി​​​​ക ഇ​​​​ന്ന​​​​ലെ ന​​​​ല്കി​​​​യ വാ​​​​ർ​​​​ത്ത​​​​യോ​​​​ടു പ്ര​​​​തി​​​​ക​​​​രി​​​​ച്ച് ബി​​​​എ​​​​സ്എ​​​​ൻ​​​​എ​​​​ൽ വ​​​​ക്താ​​​​വ് അ​​​റി​​​യി​​​ച്ചു.

Related posts