ബി​എ​സ്എ​ൻ​എ​ൽ 5ജി ​ജൂ​ണി​ൽ; 4 -ജി ​സാ​ങ്കേ​തി​ക​വി​ദ്യ വി​ക​സി​പ്പി​ക്കു​ന്ന ലോ​ക​ത്തി​ലെ അ​ഞ്ചാ​മ​ത്തെ രാ​ജ്യം


കൊ​ല്ലം: ബി​എ​സ്എ​ൻ​എ​ലി​ന്‍റെ 4-ജി​യി​ൽ നി​ന്ന് 5 -ജി​യി​ലേ​ക്കു​ള്ള പ​രി​വ​ർ​ത്ത​നം ജൂ​ണി​ൽ ആ​രം​ഭി​ക്കും. ഇ​തി​ന്‍റെ പ്രാ​രം​ഭ സാ​ങ്കേ​തി​ക ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച് ക​ഴി​ഞ്ഞു.ഈ ​മാ​റ്റ​ത്തി​ന് അ​ധി​ക ഹാ​ർ​ഡ്‌​വെ​യ​റു​ക​ളും സോ​ഫ്റ്റ് വെ​യ​ർ അ​പ്ഗ്രേ​ഡു​ക​ളും ആ​വ​ശ്യ​മാ​ണ്. അ​ടു​ത്ത ത​ല​മു​റ ക​ണ​ക്ടി​വി​റ്റി​യി​ലേ​ക്കു​ള്ള സു​ഗ​മ​മാ​യ മാ​റ്റ​ത്തി​നു​ള്ള അ​തി​വേ​ഗ നീ​ക്ക​ങ്ങ​ളി​ലാ​ണ് ഇ​പ്പോ​ൾ ബി​എ​സ്എ​ൻ​എ​ൽ അ​ധി​കൃ​ത​ർ.

ഇ​തി​ന് മു​ന്നോ​ടി​യാ​യി ഒ​രു ല​ക്ഷം സൈ​റ്റു​ക​ളി​ൽ 4- ജി ​വി​ന്യാ​സം പൂ​ർ​ത്തി​യാ​ക്കു​ന്ന പ്ര​വ​ർ​ത്തി​ക​ൾ അ​ന്തി​മ ഘ​ട്ട​ത്തി​ലാ​ണ്.ഇ​വ​യി​ൽ 89,000 എ​ണ്ണം ഇ​തി​ന​കം ഇ​ൻ​സ്റ്റാ​ൾ ചെ​യ്ത് ക​ഴി​ഞ്ഞു. 72,000 സൈ​റ്റു​ക​ളു​ടെ ക​മ്മീ​ഷ​നിം​ഗും പൂ​ർ​ത്തി​യാ​യി. സിം​ഗി​ൾ സെ​ൽ ഫം​ഗ്ഷ​ൻ ടെ​സ്റ്റ് പ്ര​ക്രി​യ​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

2025 മേ​യ് – ജൂ​ൺ കാ​ല​യ​ള​വോ​ടെ ഒ​രു ല​ക്ഷം സൈ​റ്റു​ക​ളും പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കും.ഇ​തി​നെത്തു​ട​ർ​ന്നാ​യി​രി​ക്കും ജൂ​ണി​ൽ 4- ജി​യി​ൽ നി​ന്ന് 5 -ജി​യി​ലേ​ക്കു​ള്ള മാ​റ്റ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ക്കു​ക.ചൈ​ന, ദ​ക്ഷി​ണ കൊ​റി​യ, ഫി​ൻ​ലന്‍ഡ്, സ്വീ​ഡ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ൾ​ക്കൊ​പ്പം സ്വ​ന്ത​മാ​യി 4 -ജി ​സാ​ങ്കേ​തി​ക​വി​ദ്യ വി​ക​സി​പ്പി​ക്കു​ന്ന ലോ​ക​ത്തി​ലെ അ​ഞ്ചാ​മ​ത്തെ രാ​ജ്യ​മാ​യി ഇ​ന്ത്യ മാ​റി​ക്ക​ഴി​ഞ്ഞു.

ജൂ​ണി​നു ശേ​ഷം ടെ​ലി​കോം സാ​ങ്കേ​തി​ക​വി​ദ്യ​യി​ലെ ക​യ​റ്റു​മ​തി​ക്കാ​ര​ൻ എ​ന്ന നി​ല​യി​ൽ ഇ​ന്ത്യ​യു​ടെ സ്ഥാ​നം ഉ​യ​ർ​ത്തു​ന്ന​തി​ന് 5 -ജി ​പ​രി​വ​ർ​ത്ത​നം സ​ഹാ​യ​ക​മാ​കു​മെ​ന്നാ​ണ് ബി​എ​സ്എ​ൻ​എ​ൽ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.ആ​ഭ്യ​ന്ത​ര ടെ​ലി​കോം ഉ​പ​ക​ര​ണ ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക സാ​മ്പ​ത്തി​ക മേ​ഖ​ല പോ​ലെ പ​രി​ശോ​ധ​ന, സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ സൗ​ക​ര്യ​ങ്ങ​ളു​ള്ള ടെ​ലി​കോം മാ​നു​ഫാ​ക്ട​റിം​ഗ് സോ​ൺ സൃ​ഷ്ടി​ക്കു​ന്ന​തി​നെ കു​റി​ച്ചും അ​ധി​കൃ​ത​ർ ആ​ലോ​ചി​ക്കു​ന്നു​ണ്ട്.

ഇ​ത് സാ​ധ്യ​മാ​ക്കു​ന്ന​തി​ന് ബി​എ​സ്എ​ൻ​എ​ൽ ഉ​ന്ന​ത​ർ നി​ർ​മാ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി വ​രി​ക​യാ​ണ്. ഇ​തി​ലെ പ​ങ്കാ​ളി​ത്ത​ങ്ങ​ൾ നി​ർ​ണാ​യ​ക​മാ​യ​തി​നാ​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ ത​ല​ത്തി​ലും തീ​രു​മാ​നം എ​ടു​ക്കേ​ണ്ടി​വ​രും.

  • എ​സ്.​ആ​ർ. സു​ധീ​ർ കു​മാ​ർ

Related posts

Leave a Comment