ബുർക്കിന ഫാസോ അഞ്ചു വർഷം കൂടി പട്ടാളഭരണത്തിൽ

വാ​​​ഗ​​​ഡു​​​ഗു: പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ആ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​മാ​​​യ ബു​​​ർ​​​ക്കി​​​ന ഫാ​​​സോ​​​യി​​​ൽ പ​​​ട്ടാ​​​ള​​​ഭ​​​ര​​​ണം അ​​​ഞ്ചു​​​വ​​​ർ​​​ഷ​​​ത്തേ​​​ക്കു​​​കൂ​​​ടി നീ​​​ട്ടി. പ​​​ട്ടാ​​​ള‍ഭ​​​ര​​​ണ​​​കൂ​​​ട​​​മാ​​​ണ് ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.

പ​​​ട്ടാ​​​ള​​​ഭ​​​ര​​​ണാ​​​ധി​​​കാ​​​രി ക്യാ​​​പ്റ്റ​​​ൻ ഇ​​​ബ്രാ​​​ഹിം ട്രാ​​​വോ​​​റി​​​ന് അ​​​ടു​​​ത്ത പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ​​​രി​​​ക്കാ​​​നു​​​മാ​​​കും. ര​​​ണ്ടു വ​​​ർ​​​ഷം മു​​​ന്പ് അ​​​ധി​​​കാ​​​രം പി​​​ടി​​​ച്ച ക്യാ​​​പ്റ്റ​​​ൻ ട്രാ​​​വോ​​​ർ ഈ ​​​ജൂ​​​ലൈ ഒ​​​ന്നി​​​ന​​​കം ജ​​​നാ​​​ധി​​​പ​​​ത്യ​​​ഭ​​​ര​​​ണം പു​​​നഃ​​​സ്ഥാ​​​പി​​​ക്കു​​​മെ​​​ന്നു വാ​​​ഗ്ദാ​​​നം ചെ​​​യ്തി​​​രു​​​ന്ന​​​താ​​​ണ്.

എ​​​ന്നാ​​​ൽ, ജൂ​​​ലൈ ര​​​ണ്ടു മു​​​ത​​​ലു​​​ള്ള 60 മാ​​​സ​​​ത്തേ​​​ക്കു​​കൂ​​​ടി പ​​​ട്ടാ​​​ള​​​ഭ​​​ര​​​ണം നീ​​​ട്ടു​​​ക​​​യാ​​​ണെ​​​ന്ന അ​​​റി​​​യി​​​പ്പാ​​​ണ് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ഉ​​​ണ്ടാ​​​യ​​​ത്. അ​​​തി​​​നു മു​​​ന്പ് രാ​​​ജ്യം ജി​​​ഹാ​​​ദി ഭീ​​​ഷ​​​ണി​​​യി​​​ൽ​​​നി​​​ന്നു മു​​​ക്ത​​​മാ​​​യാ​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു നേ​​​ര​​​ത്തേ ന​​​ട​​​ത്തു​​​മെ​​​ന്നും കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. ബു​​​ർ​​​ക്കി​​​നാ ഫാ​​​സോ 2022 ജ​​​നു​​​വ​​​രി മു​​​ത​​​ൽ പ​​​ട്ടാ​​​ള​​​ഭ​​​ര​​​ണ​​​ത്തി​​​ലാ​​​ണ്.

Related posts

Leave a Comment