മരങ്ങൾ രക്ഷകരായപ്പോൾ..! മാ​ക്കൂ​ട്ടം ചു​ര​ത്തി​ൽവെച്ച് ബ​സിന്‍റെ ബ്രേക്ക് നഷ്ടപ്പെട്ടു; നിയന്ത്രണം വിട്ട ബസ് മറിയാതെ മരത്തിൽ ഇടിച്ചു നിന്നു; അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് 15 പേ​ർ​ക്ക് പ​രി​ക്ക്

ഇ​രി​ട്ടി(കണ്ണൂർ): മാ​ക്കൂ​ട്ടം ചു​ര​ത്തി​ൽ ക​ർ​ണാ​ട​ക സ്ലീ​പ്പ​ർ കോ​ച്ച് ബ​സ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ഡ്രൈ​വ​ർ ഉ​ൾ​പ്പെ​ടെ 15 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ബം​ഗ​ളൂ​ര​വി​ൽ നി​ന്നും ക​ണ്ണൂ​രി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ബ​സി​ന്‍റെ ബ്രേ​ക്ക് ത​ക​രാ​റി​ലാ​യി നി​യ​ന്ത്ര​ണം വി​ട്ട് മ​ര​ത്തി​ലി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം.

ഇ​ന്ന് പു​ല​ർ​ച്ചെ 5.30 ഓ​ടെ​യാ​ണ് അ​പ​ക​ടം. ബം​ഗ​ളൂ​രു​വി​ൽ നി​ന്നും ക​ണ്ണൂ​രി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ബ​സി​ന്‍റെ ബ്രേ​ക്ക് ചു​രം ഇ​റ​ങ്ങു​ബോ​ൾ ന​ഷ്ട​പ്പെ​ട്ട് നി​യ​ന്ത്ര​ണം വി​ട്ട് മ​ര​ത്തി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് യാ​ത്ര​ക്കാ​ർ പ​റ​ഞ്ഞു.

ബ​സി​നും മ​ര​ത്തി​നും ഇ​ട​യി​ലാ​യി കു​ടു​ങ്ങി​യ ഡ്രൈ​വ​റെ ഏ​റെ നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് പു​റ​ത്തെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞ​ത്. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് 15 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​തി​ൽ ഡ്രൈ​വ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

ബ​സി​ന്‍റെ ഡോ​ർ ലോ​ക്കാ​യി പോ​യ​തി​നാ​ൽ സൈ​ഡ് ഗ്ലാ​സ് പൊ​ളി​ച്ചാ​ണ് യാ​ത്ര​ക്കാ​രെ പു​റ​ത്തി​റ​ക്കി​യ​ത്. പെ​രു​ന്നാ​ൾ അ​വ​ധി​ക്കാ​യി നാ​ട്ടി​ലേ​ക്ക് പു​റ​പ്പെ​ട്ട യാ​ത്ര​ക്കാ​രാ​ണ് ഏ​റെ​യും ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്.

പ​രി​ക്കേ​റ്റ​വ​രെ വീ​രാ​ജ്പേ​ട്ട, ഇ​രി​ട്ടി മേ​ഖ​ല​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മൊ​ബൈ​ൽ ഫോ​ൺ ക​വ​റേ​ജ് ഇ​ല്ലാ​ത്ത​തി​നാ​ൽ വി​വ​രം അ​റി​യാ​ൻ വൈ​കി​യ​തി​നാ​ൽ ഇ​രി​ട്ടി​യി​ൽ നി​ന്ന് ഒ​ന്ന​ര മ​ണി​ക്കൂ​ർ വൈ​കി​യാ​ണ് ഫ​യ​ർ​ഫോ​ഴ്‌​സി​ന് സ്ഥ​ല​ത്തെ​ത്താ​ൻ സാ​ധി​ച്ച​ത്.

Related posts

Leave a Comment