നേ​ര്യ​മം​ഗ​ലം ചാക്കോച്ചി വളവിൽ കെ​എ​സ്ആ​ർ​ടി​സി ബ​സ്  കൊക്കയിലേക്കു മ​റി​ഞ്ഞ് ഒ​രാ​ൾ മ​രി​ച്ചു; മരത്തിൽ തങ്ങി നിന്നതിനാൽ  ഒഴിവായത് വൻ ദുരന്തം; നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്

 

കോ​ത​മം​ഗ​ലം: കൊ​ച്ചി-​ധ​നു​ഷ്കോ​ടി ദേ​ശീ​യ പാ​ത​യി​ൽ നേ​ര്യ​മം​ഗ​ല​ത്തി​ന് സ​മീ​പം ചാ​ക്കോ​ച്ചി വ​ള​വി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് ഒ​രാ​ൾ മ​രി​ച്ചു.

നി​ര​വ​ധി പേ​ർ​ക്കു പ​രി​ക്കേ​റ്റു. വാ​ള​റ ക​ട​മാം​കു​ഴി സ്വ​ദേ​ശി സ​ജീ​വ​ൻ (47) ആ​ണ് മ​രി​ച്ച​ത്. ജീ​വ​ന​ക്കാ​രും യാ​ത്ര​ക്കാ​രു​മു​ൾ​പ്പെ​ടെ 25 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്നു രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

ഗു​രു​ത​ര പ​രി​ക്കേ​റ്റ അ​ടി​മാ​ലി വ​ലി​യ​പ​റ​മ്പി​ൽ ഷ​ഫീ​ക്ക് റ​ഹ്മാ​നെ കോ​ല​ഞ്ചേ​രി ആ​ശു​പ​ത്രി​യി​ലും അ​സീ​സ് എന്നയാളെ രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

പ​രി​ക്കേ​റ്റ മ​റ്റു​ള്ള​വർ കോ​ത​മം​ഗലം​ധ​ർ​മ്മ ഗി​രി സെ​ന്‍റ് ജോ​സ​ഫ് ആ​ശു​പ​ത്രി​, ബെ​സേ​ലി​യോ​സ് ആ​ശു​പ​ത്രി​ എന്നിവിടങ്ങളിൽ ചികിത്സയിലാണ്.

മൂ​ന്നാ​ർ ഡി​പ്പോ​യി​ലെ ആ​ർ​എ​സ്ഇ 269-ാം ന​മ്പ​ർ ബ​സ് ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. മൂ​ന്നാ​റി​ൽനി​ന്ന് ബ​സ് എ​റ​ണാ​കു​ള​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു. 60 യാ​ത്ര​ക്കാ​രാ​യി​രു​ന്നു ബ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സും, ഫ​യ​ർ ഫോ​ഴ്സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി.

ബ​സി​ന്‍റെ ട​യ​ർ പൊ​ട്ടി
മ​റ്റൊ​രു വാ​ഹ​ന​ത്തി​ന് സൈ​ഡ് കൊ​ടു​ക്കു​ന്ന​തി​നി​ടെ ബ​സി​ന്‍റെ ട​യ​ർ പെ​ട്ടി​യ​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. പ​തി​ന​ഞ്ചോ​ളം അ​ടി താ​ഴ്ച​യി​ലേ​ക്ക് വീ​ണ ബ​സ് മ​ര​ത്തി​ൽ ത​ങ്ങി നി​ന്ന​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.

അ​ടി​ക്ക​ടി നി​വ​ധി അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന സ്ഥ​ല​മാ​ണ് നേ​രി​മം​ഗ​ല​ത്തെ ചാ​ക്കോ​ച്ചി വ​ള​വ്. കോതമംഗലം ധ​ർ​മ​ഗി​രി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ഉ​ള്ള​വ​ർ:

തോ​ക്കു​പാ​റ വ​ലി​യ​പ​റ​മ്പി​ൽ റം​ല,തോ​ക്കു പാ​റ മ​ക്കോ​ളി​ൽ റെ​ജി, ആ​ന​ച്ചാ​ൽ തെ​ക്കേ​ട​ത്ത് ലി​സ്സി തോ​മ​സ്, ഇ​രു​മ്പു​പാ​ലം പു​ത്ത​ൻ​പു​ര​ക്ക​ൽ ആ​ര്യ, വെ​ള്ള​ത്തൂ​വ​ൽ പാ​റ​ക്ക​ൽ അ​നൂ​പ്, വാ​ള​റ മ​ങ്ങാ​ട്ട് തോ​മ​സ് ചാ​ക്കോ, കോ​ഴി​ക്കോ​ട് വെ​ള്ള​ക്കാ​ട് ഡോ​മി​ൻ, ആ​ന​ച്ചാ​ൽ തെ​ക്കേ​ട​ത്ത് തോ​മ​സ് ജോ​സ​ഫ്.

കോതമംഗലം ബെ​സേ​ലി​യോ​സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ​വ​ർ: ഹ​രി​കൃ​ഷ്ണ​ൻ, ജ​യ​ൻ, അ​ൽ​ജോ, റി​യാ​സ്, സാ​ബു, ബി​നോ​യി, അ​ബി​ജി​ത്ത്, മ​നോ​ജ്, അ​ബാ​സ്, ര​തീ​ഷ്, ക്ലി​ന്‍റ്, ആ​ഷി​ക്, ആ​ൽ​ഫി​യ, കൊ​ച്ചു ജോ​സ​ഫ്, അ​ഫ്സ​ൽ. നി​സാ​ര പ​രി​ക്കേ​റ്റ​വ​രെ പ്ര​ഥ​മ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം പ​റ​ഞ്ഞ​യ​ച്ചു.

ചാ​ക്കോ​ച്ചി വ​ള​വ്
കൊ​ച്ചി-ധ​നു​ഷ്കോ​ടി ദേ​ശീയ പാ​ത​യി​ൽ ചാ​ക്കോ​ച്ചി വ​ള​വി​ൽ ഇ​തി​ന് മു​മ്പും പ​ല​വ​ട്ടം അ​പ​ക​ട​ങ്ങ​ൾ ന​ട​ന്നി​ട്ടും അ​ധി​കൃ​ത​ർ വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പം.

മരത്തിൽ തട്ടിനിന്നില്ലായിരുന്നെങ്കിൽ
ചാ​ക്കോ​ച്ചി എ​ന്ന ബ​സ് അ​പ​ക​ട​ത്തി​ൽപ്പെട്ട​തി​ന് ശേ​ഷ​മാ​ണ് ഈ ​ഭാ​ഗം ചാ​ക്കോ​ച്ചി വ​ള​വ് എ​ന്ന് അ​റി​യ​പ്പെ​ട്ട​ത്. റോഡി ന്‍റെ ഒ​രു വ​ശം മു​ഴു​വ​ൻ ആ​ഴ​ത്തി​ലു​ള്ള കൊ​ക്ക​യാ​ണ്.

ഇന്ന് നടന്ന അ​പ​ക​ട​ത്തി​ൽ ബ​സ് മരത്തിൽ തട്ടിനിന്നില്ലായിരുന്നെങ്കിൽ ദു​ര​ന്ത​ത്തി​ന്‍റെ വ്യാ​പ്തി വ​ലു​താ​കു​മാ​യി​രു​ന്നു. റോ​ഡ് നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​യും അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​കു​ന്ന​താ​യും നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.

ടാ​റി​നോ​ട് ചേ​ർ​ന്ന ഭാ​ഗം മ​ണ്ണ് ഒ​ഴു​കി മാ​റി വ​ലി​യ ഗ​ർ​ത്ത​ങ്ങ​ൾ രൂ​പ​പ്പെ​ട്ട​തും നേ​ര്യ​മം​ഗ​ലം അ​ടി​മാ​ലി റൂ​ട്ടി​ൽ ജീ​വ​ന് ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു​ണ്ട്.

ര​ണ്ടു വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു പോ​കാ​ൻ സ്ഥ​ല​മു​ണ്ടെ​ങ്കി​ലും ചില ​ഭാ​ഗ​ത്ത് വ​ലി​യ വാ​ഹ​ന​ങ്ങ​ൾ സൈ​ഡി​ലേ​ക്ക് ഇ​റ​ങ്ങു​മ്പോ​ൾ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടാ​ൻ സാ​ധ്യ​ത​യേ​റെ​യാണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

Related posts

Leave a Comment