കണ്ണീരണിഞ്ഞ് കലാലയം! വി​​ദ്യാ​​ർ​​ഥി​​നി​​ക​​ളു​​ടെ മൃ​​ത​​ദേ​​ഹം പോ​​സ്റ്റ്മോ​​ർ​​ട്ട​​ത്തി​​നു​​ശേ​​ഷം ബ​​ന്ധു​​ക്ക​​ൾ​​ക്കു വി​​ട്ടുന​​ൽ​​കി; ഐ​റി​ന്‍റെ സം​സ്കാ​രം ഇ​ന്ന്

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: അ​​മ​​ൽ​​ജ്യോ​​തി എ​​ൻ​​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജി​​ൽനി​​ന്നു പ​​ഠ​​ന​​യാ​​ത്ര പോ​​യ വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ ബ​​സ് ക​​ർ​​ണാ​​ട​​ക​​ത്തി​​ലെ ചി​​ക്മം​​ഗ​​ളൂ​​രുവിൽ അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ട്ടു മ​​രി​ച്ച വി​​ദ്യാ​​ർ​​ഥി​​നി​​ക​​ളു​​ടെ മൃ​​ത​​ദേ​​ഹം പോ​​സ്റ്റ്മോ​​ർ​​ട്ട​​ത്തി​​നു​​ശേ​​ഷം ബ​​ന്ധു​​ക്ക​​ൾ​​ക്കു വി​​ട്ടുന​​ൽ​​കി. മു​​ണ്ട​​ക്ക​​യം വ​​രി​​ക്കാ​​നി വ​​ള​​യ​​ത്തി​​ൽ ദേ​​വ​​സ്യ കു​​രു​​വി​​ള (എ​​എ​​സ്ഐ, പീ​​രു​​മേ​​ട് പോ​​ലീ​​സ് സ്റ്റേ​​ഷ​​ൻ) മ​​ക​​ൾ മെ​​റി​​ൻ സെ​​ബാ​​സ്റ്റ്യ​​ൻ (20), വ​​യ​​നാ​​ട് സു​​ൽ​​ത്താ​​ൻ ബ​​ത്തേ​​രി തൊ​​ടു​​വെ​​ട്ടി പു​​ത്ത​​ൻ​​കു​​ന്ന് പാ​​ലീ​​ത്ത്മോ​​ളേ​​ൽ പി.​​ടി. ജോ​​ർ​​ജി​​ന്‍റെ (സ​​ബ് ഇ​​ൻ​​സ്പെ​​ക്‌​ട​​ർ കേ​​ര​​ള പോ​​ലീ​​സ്) മ​​ക​​ൾ ഐ​​റി​​ൻ മ​​രി​​യ ജോ​​ർ​​ജ് എ​​ന്നി​​വ​​രാ​​ണു മ​​രി​​ച്ച​​ത്.

ഐ​​റി​​ന്‍റെ സം​​സ്കാ​​രം ഇ​​ന്നു രാ​​വി​​ലെ 10.30നു ബ​​ത്തേ​​രി തൊ​​ടു​​വെ​​ട്ടി സെ​​ന്‍റ് മേ​​രീ​​സ് ഓ​​ർ​​ത്ത​​ഡോ​​ക്സ് പ​​ള്ളി​​യി​​ലും മെ​​റി​​ന്‍റെ സം​​സ്കാ​​രം ചൊ​​വ്വാ​​ഴ്ച രാ​​വി​​ലെ 10.30നു ​​മു​​ണ്ട​​ക്ക​​യം വ്യാ​​കു​​ല​​മാ​​താ ഫൊ​​റോ​​ന പ​​ള്ളി​​യി​​ലും ന​​ട​​ക്കും. മൂ​​ന്നാം വ​​ർ​​ഷ ഇ​​ല​​ക്‌​ട്രോ​​ണി​​ക്സ് എ​​ൻ​​ജി​​നി​​യ​​റിം​​ഗ് വി​​ദ്യാ​​ർ​​ഥി​​ക​​ൾ ര​​ണ്ടു ബ​​സു​​ക​​ളി​​ലാ​​ണു പ​​ഠ​​ന​​യാ​​ത്ര പു​​റ​​പ്പെ​​ട്ട​​ത്.

ക​​ർ​​ണാ​​ട​​ക​​യി​​ലെ മാ​​ഗ​​ഡി അ​​ണ​​ക്കെ​​ട്ടി​​നു​​സ​​മീ​​പം വെ​​ള്ളി​​യാ​​ഴ്ച രാ​​ത്രി 8.30ന് ​​ഒ​​രു ബ​​സ് നി​​യ​​ന്ത്ര​​ണം വി​​ട്ടു മ​​റി​​ഞ്ഞാ​​യി​​രു​​ന്നു അ​​പ​​ക​​ടം. ട്രാ​​ക്ട​​റി​​ന് സൈ​​ഡ് കൊ​​ടു​​ക്കു​​ന്ന​​തി​​നി​​ടെ ബ​​സ് അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു. ക​​ന​​ത്ത മൂ​​ട​​ൽ​​മ​​ഞ്ഞും ഉ​​ണ്ടാ​​യി​​രു​​ന്നു. നി​​ല​​വി​​ളി കേ​​ട്ട് സ​​മീ​​പ​​വാ​​സി​​ക​​ളാ​​ണ് അ​​പ​​ക​​ട​​വി​​വ​​രം ആ​​ദ്യം അ​​റി​​ഞ്ഞെ​​ത്തി​​യ​​ത്. ജെ​​സി​​ബി ഉ​​പ​​യോ​​ഗി​​ച്ച് ബ​​സ് ഉ​​യ​​ർ​​ത്തി​​യ​ശേ​​ഷ​​മാ​​ണ് ബ​​സി​​ന​​ടി​​യി​​ൽ​​പ്പെ​​ട്ട മെ​​റി​​നെ​​യും ഐ​​റി​​നെ​​യും പു​​റ​​ത്തെ​​ടു​​ത്ത​​ത്. മെ​​റി​​ൻ സം​​ഭ​​വസ്ഥ​​ല​​ത്തും ഐ​​റി​​ൻ ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്കു കൊ​​ണ്ടു​​പോ​​കുംവ​​ഴി​​യും മ​​രി​​ച്ചു. പ​​രി​​ക്കേ​​റ്റ വി​​ദ്യാ​​ർ​​ഥി ടി. ​​തു​​ഷാ​​ദ​​യെ മം​​ഗ​​ലാ​​പു​​രം ഫാ. ​​മു​​ള്ള​​ർ ആ​​ശു​​പ​​ത്രി​​യി​​ൽ ശ​​സ്ത്ര​​ക്രി​യ​​യ്ക്കു വി​​ധേ​​യ​​യാ​​ക്കി. പ​​രി​​ക്കേ​​റ്റ നി​​ധി​​ൻ ജോ​​ർ​​ജ്, ഡ​​യാ​​ന ജോ​​സ​​ഫ്, സാ​​ന്ദ്ര അ​​ന്ന ജോ​​ണ്‍, ജോ​​ഷ്വ ജേ​​ക്ക​​ബ്, ഷ​​ബാ​​ന ന​​സ​​റു​​ദീ​​ൻ, ഷ​​ബാ​​ന​​യു​​ടെ മാ​​താ​​വ് ഷാ​​ഹി​​ന എ​​ന്നി​​വ​​ർ ചി​​കി​​ത്സ​​യ്ക്കു​​ശേ​​ഷം ഇ​​ന്ന​​ലെ രാ​​ത്രി നാ​​ട്ടി​​ലെ​​ത്തി.

കോ​​ള​​ജ് അ​​ധി​​കൃ​​ത​​രു​​ടെ ഇ​ട​പെ​ട​ലി​നെ​ത്തു​ട​ർ​ന്ന് ഭ​​ദ്രാ​​വ​​തി, മാ​​ണ്ഡ്യ രൂ​​പ​​ത​​ക​​ളി​​ലെ വൈ​​ദി​​ക​​ർ സം​​ഭ​​വ​​സ്ഥ​​ല​​ത്തെ​​ത്തി ​വേ​​ണ്ട ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ളു​​ടെ ചു​​മ​​ത​​ല വ​​ഹി​​ച്ചു. എം​​എ​​ൽ​​എ​​യും ചി​​ക്മ​​ഗ​​ളൂ​​രുവിലെ എ​​സ്പി​​യും സ്ഥ​​ല​​ത്തെ​​ത്തി​​യി​​രു​​ന്നു. ഇ​​വ​​രു​​ടെ ശ്ര​​മ​​ഫ​​ല​​മാ​​യി​​ട്ടാ​​ണ് ഇ​​ന്ന​​ലെ രാ​​വി​​ലെ​ത​​ന്നെ പോ​​സ്റ്റ്മോ​​ർ​​ട്ടം ന​​ട​​പ​​ടി പൂ​​ർ​​ത്തി​​യാ​​ക്കിയത്. മെ​​റി​​ന്‍റെ മൃ​​ത​​ദേ​​ഹം കാ​​ഞ്ഞി​​ര​​പ്പ​​ള്ളി മേ​​രി ക്വീ​​ൻ​​സ് ആ​​ശു​​പ​​ത്രി മോ​​ർ​​ച്ച​​റി​​യി​​ൽ സൂ​​ക്ഷി​​ച്ച​​ശേ​​ഷം നാ​​ളെ ഉ​​ച്ച​​ക​​ഴി​​ഞ്ഞു മൂ​​ന്നു മു​​ത​​ൽ​ അ​​മ​​ൽജ്യോ​​തി കോ​​ള​​ജി​​ൽ പൊ​​തു​​ദ​​ർ​​ശ​​ന​​ത്തി​​നു വ​​യ്ക്കും.

Related posts