കാമറാമാനും നവവധുവും തമ്മില്‍ ഇതുപോലൊരു സംഭാഷണം ഇതിനു മുമ്പ് നടന്നിട്ടുണ്ടായിരിക്കില്ല; വീഡിയോ വൈറലാവുന്നു…

വിവാഹദിവസം വധുവിന്റെയും വരന്റെയും പല തരത്തിലുള്ള വീഡിയോകള്‍ പുറത്തുവരാറുണ്ട്. കൂട്ടുകാര്‍ നടത്തിയ റാഗിംഗിന്റെയും വീഡിയോഗ്രാഫര്‍ പകര്‍ത്തിയതുമെല്ലാം ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ അപ് ലോഡ് ചെയ്ക ആയതിനാല്‍ വൈറലുമാകും. എന്നാല്‍ സ്ഥിരം വീഡിയോകളില്‍ നിന്നും അതീവ വ്യത്യസ്ഥമായ ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്.

ഈ വീഡിയോയിലെ താരങ്ങള്‍ നവവധുവും കാമറാമാനുമാണ്.കല്ല്യാണവേഷത്തില്‍ ആഭരണങ്ങളോടെ ഇരിക്കുന്ന പെണ്‍കുട്ടി കാമറാമാനോട് പറഞ്ഞ വാചകമാണ് ശ്രദ്ധേയം . ‘എടാ.വിശക്കുന്നെടാ..’ നിഷ്‌കളങ്കമായ ആ വാക്കുകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ‘അതിനെന്താ കഴിച്ചോ ഇത് വിഡിയോയാണ്..’ എന്ന് മറുപടി ലഭിച്ചതും പെണ്ണ് ഭക്ഷണം കഴിക്കാനും തുടങ്ങി. ഈ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരിക്കുന്നത്.

Related posts