സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിയെരിയുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയത് ആര് ? വാര്‍ത്താ ചാനലുകള്‍ സംപ്രേക്ഷണം ചെയ്തതും അതേ ദൃശ്യങ്ങള്‍ തന്നെ;ആശ്രമം കത്തുന്നതു കണ്ട് ഓടിയെത്തിയ ദമ്പതികള്‍ കണ്ടത് ഒരാള്‍ തനിയെ നിന്ന് ദൃശ്യങ്ങള്‍ പകര്‍ത്തുന്നത്…

സന്ദീപാനന്ദ ഗിരിയുടെ ആശ്രമങ്ങള്‍ കത്തുന്നതിന്റെ തത്സമയ ദൃശ്യങ്ങള്‍ പകര്‍ത്തിയ കാമറാമാനെ തേടി പോലീസ്.പുലര്‍ച്ചെ കുണ്ടമണ്‍ കടവിലെ ആശ്രമത്തിനു തീപിടിക്കുന്നതറിഞ്ഞ് ആദ്യം ഓടിയെത്തിയ ദമ്പതികളാണ് ഒരാള്‍ കാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതു കണ്ടത്. .ഇയാളുടെ രേഖാചിത്രം പ്രത്യേകാന്വേഷണസംഘം തയാറാക്കിയെങ്കിലും വ്യക്തത ലഭിച്ചിട്ടില്ല. എന്നാല്‍, സംഭവത്തിലെ പ്രതിയുടെ രേഖാചിത്രം പോലീസ് തയാറാക്കിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ഉന്നതകേന്ദ്രങ്ങള്‍ വ്യക്തമാക്കി. സ്ഥലത്തുണ്ടായിരുന്ന കാമറാമാന്റെ രേഖാചിത്രമാണ്, ഇയാളെ ആദ്യം കണ്ട ദമ്പതികളുടെ സഹായത്തോടെ, പോലീസ് തയാറാക്കിയത്. ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട് സംസ്ഥാനം സംഘര്‍ഷഭരിതമായ സന്ദര്‍ഭത്തിലാണ്, കഴിഞ്ഞ ഒക്ടോബര്‍ 27-നു സ്വാമി സന്ദീപാനന്ദ ഗിരിയുടെ തിരുവനന്തപുരത്തെ ആശ്രമം അഗ്നിക്കിരയായത്. സംഭവം നടന്ന് 100 ദിവസത്തിലേറെയായെങ്കിലും പ്രതികളെ കണ്ടെത്താന്‍ പോലീസിനു കഴിഞ്ഞില്ല. ഇതോടെ, അന്നു നിഗൂഢസാഹചര്യത്തില്‍ അവിടെയുണ്ടായിരുന്ന കാമറാമാനെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ആശ്രമത്തതിനു തീപിടിക്കുന്നതു കണ്ട് ദമ്പതികള്‍ ഓടിയെത്തുമ്പോള്‍ ഒരാള്‍ ക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത കാഴ്ചയാണ് കണ്ടത്. ഏതെങ്കിലും…

Read More

കാമറാമാനും നവവധുവും തമ്മില്‍ ഇതുപോലൊരു സംഭാഷണം ഇതിനു മുമ്പ് നടന്നിട്ടുണ്ടായിരിക്കില്ല; വീഡിയോ വൈറലാവുന്നു…

വിവാഹദിവസം വധുവിന്റെയും വരന്റെയും പല തരത്തിലുള്ള വീഡിയോകള്‍ പുറത്തുവരാറുണ്ട്. കൂട്ടുകാര്‍ നടത്തിയ റാഗിംഗിന്റെയും വീഡിയോഗ്രാഫര്‍ പകര്‍ത്തിയതുമെല്ലാം ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ അപ് ലോഡ് ചെയ്ക ആയതിനാല്‍ വൈറലുമാകും. എന്നാല്‍ സ്ഥിരം വീഡിയോകളില്‍ നിന്നും അതീവ വ്യത്യസ്ഥമായ ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്. ഈ വീഡിയോയിലെ താരങ്ങള്‍ നവവധുവും കാമറാമാനുമാണ്.കല്ല്യാണവേഷത്തില്‍ ആഭരണങ്ങളോടെ ഇരിക്കുന്ന പെണ്‍കുട്ടി കാമറാമാനോട് പറഞ്ഞ വാചകമാണ് ശ്രദ്ധേയം . ‘എടാ.വിശക്കുന്നെടാ..’ നിഷ്‌കളങ്കമായ ആ വാക്കുകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ‘അതിനെന്താ കഴിച്ചോ ഇത് വിഡിയോയാണ്..’ എന്ന് മറുപടി ലഭിച്ചതും പെണ്ണ് ഭക്ഷണം കഴിക്കാനും തുടങ്ങി. ഈ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരിക്കുന്നത്.

Read More