ജോലിക്കും മറ്റ് പഠനാവശ്യങ്ങൾക്കുമൊക്കെയായി നമ്മുടെ നാട്ടിൽ നിന്നും വിദേശത്തേക്ക് ആളുകൾ പോകാറുണ്ട്. ചില സമയങ്ങളിൽ ചിലരൊക്കെ വംശീയ അധിക്ഷേപത്തിനും ഇരയാകാറുണ്ട്. അത്തരത്തിൽ വംശീയ അധിക്ഷേപത്തിന് ഇരയായ ദന്പതിമാരുടെ വാർത്തകളാണ് സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ ചർച്ച ആകുന്നത്.
മൂന്ന് കനേഡിയൻ യുവാക്കൾ ദമ്പതികൾക്ക് നേരെ അസഭ്യം പറയുന്നത് ആണ് വീഡിയോ. കാനഡയിലെ ഒന്റോറിയോയിലെ പീറ്റർബറോയിലുള്ള ലാൻസ്ഡൗൺ പ്ലേസ് മാളിന്റെ പാർക്കിംഗ് ഏരിയയിൽ ആണ് സംഭവം. ‘കാറിൽ നിന്നിറങ്ങി വന്ന് ഞാൻ നിന്നെ കൊല്ലുന്നത് കാണണോ’ എന്ന് യുവാക്കളിൽ ഒരാൾ ഇയാളോട് ചോദിക്കുന്നത് വീഡിയോയിൽ കാണാൻ സാധിക്കും.
തുടർന്ന് കനേഡിയൻ യുവാക്കൾ ഈ ദമ്പതികൾക്ക് നേരെ അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയും വംശീയ പരാമർശങ്ങളിലൂടെ പരിഹസിക്കുകയും ചെയ്യുന്നു. തുടർന്ന് യുവാക്കളിൽ ഒരാൾ നിങ്ങൾ കുടിയേറ്റക്കാരല്ലേ എന്ന് വിളിച്ച് അപമാനിക്കുന്നതും വീഡിയോയിൽ ഉണ്ട്.
കണ്ടാലറയ്ക്കുന്ന തരത്തിലുള്ള അശ്ലീലപ്രകടനങ്ങളും ഇവർ ദമ്പതികൾക്ക് നേരെ കാണിക്കുന്നത് കാണാം. വീഡിയോ വൈറലായി മാറിയതോടെ വൻ വിമർശനമാണ് യുവാക്കൾക്ക് നേരെ ഉണ്ടായിരിക്കുന്നത്. അങ്ങേയറ്റം ലജ്ജാകരവും ക്രൂരവുമായിരുന്നു ഇവരുടെ പെരുമാറ്റം എന്നാണ് പലരും പറഞ്ഞത്. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.