ഖലിസ്ഥാനി തീവ്രവാദികളുടെ ഭീഷണിയെ വിമർശിച്ച് ട്രൂഡോയുടെ പാർട്ടിയിലെ എംപി


ടൊ​​​​റേന്‍റോ: ഖ​​​ലി​​​സ്ഥാ​​​ൻ തീ​​​വ്ര​​​വാ​​​ദി​​​ക​​​ൾ കാ​​​ന​​​ഡ​​​യി​​​ലെ ഹി​​​ന്ദു​​​ക്ക​​​ളെ ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നെ അ​​​പ​​​ല​​​പി​​​ച്ച് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ജ​​​സ്റ്റി​​​ൻ ട്രൂ​​​ഡോ​​​യു​​​ടെ പാ​​​ർ​​​ട്ടി​​​ക്കാ​​​ര​​​നാ​​​യ എം​​​പി ച​​​ന്ദ്ര ആ​​​ര്യ.

ഭീ​​​ക​​​ര​​​തയെ മ​​​ഹ​​​ത്വ​​​വ​​​ത്ക​​​രി​​​ക്കു​​​ന്ന​​​തി​​​നെ​​​യും അ​​​ഭി​​​പ്രാ​​​യ​​​സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ രാ​​​ജ്യ​​​ത്തെ ഹി​​​ന്ദു​​​ക്ക​​​ളെ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​തി​​​നെ​​​യും രൂ​​​ക്ഷഭാ​​​ഷ​​​യി​​​ൽ ആ​​​ര്യ വി​​​മ​​​ർ​​​ശി​​​ച്ചു.

കാ​​​ന​​​ഡ​​​യി​​​ലെ ഹി​​​ന്ദു​​​ക്ക​​​ൾ രാ​​​ജ്യം വി​​​ടണമെന്ന് ഖ​​​ലി​​​സ്ഥാ​​​ൻ നേ​​​താ​​​വ് ഗു​​​ർ​​​പ​​​ട്‌​​​വ​​​ന്ത് സിം​​​ഗ് പ​​​ന്നു​​​ൻ ഏ​​​താ​​​നും ദി​​​വ​​​സം മുന്പ് പറഞ്ഞിരുന്നു. നി​​​ര​​​വ​​​ധി ഹി​​​ന്ദു​​​ക്ക​​​ൾ ഭ​​​യ​​​ത്തോ​​​ടെ​​​യാ​​​ണു ക​​​ഴി​​​യു​​​ന്ന​​​ത്. സ​​​മാ​​​ധാ​​​ന​​​മാ​​​യി​​​രി​​​ക്കാ​​​നും അ​​​തേ​​​സ​​​മ​​​യം, ജാ​​​ഗ്ര​​​തപു​​​ല​​​ർ​​​ത്താ​​​നും ഹി​​​ന്ദു സ​​​മൂ​​​ഹ​​​ത്തോ​​​ട് ഞാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ഹി​​​ന്ദു​​​ഫോ​​​ബി​​​യ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് എ​​​ന്തെ​​​ങ്കി​​​ലും സം​​​ഭ​​​വ​​​മു​​​ണ്ടാ​​​യാ​​​ൽ നി​​​യ​​​മ​​​പാ​​​ല​​​ക​​​രു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട​​​ണം.

കാ​​​ന​​​ഡ​​​യി​​​ലെ ഹി​​​ന്ദു​​​ക്ക​​​ളെ പ്ര​​​കോ​​​പി​​​പ്പി​​​ക്കാ​​​നാ​​​ണു ഖ​​​ലി​​​സ്ഥാ​​​ൻ നേ​​​താ​​​വ് ശ്ര​​​മി​​​ക്കു​​​ന്ന​​​ത്. കാ​​​ന​​​ഡ​​​യി​​​ലെ ഹി​​​ന്ദു, സി​​​ക്ക് വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ ഭി​​​ന്നി​​​പ്പു​​​ണ്ടാ​​​ക്കാ​​​നാ​​​ണു ശ്ര​​​മം.

കാ​​​ന​​​ഡ​​​യി​​​ലെ ബ​​​ഹു​​​ഭൂ​​​രി​​​പ​​​ക്ഷം സി​​​ക്കു​​​കാ​​​രും ഖ​​​ലി​​​സ്ഥാ​​​ൻ പ്ര​​​സ്ഥാ​​​ന​​​ത്തെ പി​​​ന്തു​​​ണ​​​യ്ക്കു​​​ന്നി​​​ല്ല. എന്നാൽ പ​​​ലവി​​​ധ കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ൽ ഖ​​​ലി​​​സ്ഥാ​​​ൻ പ്ര​​​സ്ഥാ​​​ന​​​ത്തെ പ​​​ര​​​സ്യ​​​മാ​​​യി എ​​​തി​​​ർ​​​ക്കു​​​ന്നുമില്ല. കാ​​​ന​​​ഡ​​​യി​​​ലെ ഹി​​​ന്ദു, സി​​​ക്ക് സ​​​മു​​​ദാ​​​യ​​​ങ്ങ​​​ൾ ത​​​മ്മി​​​ൽ ശ​​​ക്ത​​​മാ​​​യ ബ​​​ന്ധ​​​മാ​​​ണു​​​ള്ള​​​ത്-​​​ലി​​​ബ​​​റ​​​ൽ പാ​​​ർ​​​ട്ടി നേ​​​താ​​​വാ​​​യ ച​​​ന്ദ്ര ആ​​​ര്യ പ​​​റ​​​ഞ്ഞു. ഗു​​​ർ​​​പ​​​ട്‌​​​വ​​​ന്ത് സിം​​​ഗിനെ 2020ൽ ​​ഇ​​ന്ത്യ ഭീ​​ക​​ര​​നാ​​യി പ്ര​​ഖ്യാ​​പി​​ച്ചി​​രു​​ന്നു.

Related posts

Leave a Comment