ഇത് ഭക്ഷണത്തിനു ശേഷം കഴിക്കാനുള്ള മരുന്നാ ! തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ കോവിഡ് രോഗിക്ക് ബന്ധുക്കള്‍ എത്തിച്ച പൊതിച്ചോറില്‍ കണ്ടത് കഞ്ചാവ്…

കോവിഡ് രോഗിക്കായി തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ച പൊതിച്ചോറില്‍ കണ്ടത് കഞ്ചാവ് പൊതികള്‍. കോവിഡ് രോഗികള്‍ക്കായുള്ള വാര്‍ഡിലാണ് സംഭവം.

രോഗികളുടെ ബന്ധുക്കള്‍ കൊണ്ടു വരുന്ന ഭക്ഷണവും ഇവിടെ അനുവദിക്കാറുണ്ട്. ഇത്തരത്തിലുള്ള പൊതികള്‍ ആശുപത്രി അധികൃതര്‍ സ്വീകരിച്ചശേഷം രോഗികള്‍ക്കു കൈമാറുകയാണ് പതിവ്. അത്തരത്തില്‍ കൈമാറിയ പൊതി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.

ബുധനാഴ്ച രാവിലെ എത്തിച്ച ഭക്ഷണം കൊടുക്കുന്നതിനു തൊട്ടുമുന്‍പ് നടത്തിയ പരിശോധനയിലാണ് 10 ഗ്രാം വീതമുള്ള മൂന്ന് കഞ്ചാവ് പൊതികള്‍ പൊതിച്ചോറില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. വിയ്യൂര്‍ ജയിലില്‍ നിന്ന് കോവിഡ് ബാധിച്ച് ഇവിടെത്തിയ തടവുകാരനായി എത്തിച്ചതാണെന്നാണ് സംശയം.

Related posts

Leave a Comment