ഞാന്‍ പറയുന്നത് ഒന്നും കേള്‍ക്കാന്‍ പോലും അവര്‍ തയ്യാറായില്ല ! ഹോട്ടലില്‍ വച്ചുണ്ടായ മോശം അനുഭവം വെളിപ്പെടുത്തി പ്രിയ വാര്യര്‍…

ഒറ്റ കണ്ണിറുക്കലിലൂടെ താരമായ നടിയാണ് പ്രിയവാര്യര്‍. ഇപ്പോഴിതാ മുംബൈയിലെ ഒരു ഹോട്ടലില്‍ നിന്നുമുണ്ടായ ദുരനുഭവം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം. ഷൂട്ടിംഗ് ആവശ്യത്തിനുവേണ്ടി താമസം ഒരുക്കിയ ഹോട്ടലില്‍ നിന്നാണ് നടിക്ക് മോശം അനുഭവം നേരിടേണ്ടി വന്നത്. ഇതേക്കുറിച്ച് പ്രിയ പറയുന്നതിങ്ങനെ…ഞാന്‍ താമസിക്കുന്ന ഈ ഹോട്ടലിന് വളരെ ബുദ്ധിപരമായ ഒരു പോളിസി ഉണ്ടായിരുന്നു. അവര്‍ പുറത്തു നിന്നുള്ള ഭക്ഷണം ഹോട്ടലിന് അകത്ത് അനുവദിക്കില്ല. അങ്ങനെയാകുമ്പോള്‍ അവര്‍ക്ക് ഭക്ഷണത്തിനു വേണ്ടി താമസക്കാരില്‍ നിന്നും അധികം പണം ഈടാക്കാമല്ലോ. അവിടെ താമസിക്കുന്ന ആളുകള്‍ ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷണത്തിന് എല്ലാം തന്നെ പ്രത്യേകം ചാര്‍ജ് ആണ്. എനിക്ക് ഇവരുടെ ഈ പോളിസിയെ കുറിച്ച് മുമ്പ് അറിയില്ലായിരുന്നു. ജോലി കഴിഞ്ഞു വരുമ്പോള്‍ ഞാന്‍ കുറച്ചു ഭക്ഷണം കൂടെ കൊണ്ടുവന്നു. ഈ ഹോട്ടല്‍, ഷൂട്ടിംഗ് ആവശ്യങ്ങള്‍ക്ക് വേണ്ടി ബുക്ക് ചെയ്തതായിരുന്നു. പ്രൊഡക്ഷന്‍ ടീം ആണ് ഹോട്ടല്‍ എനിക്ക്…

Read More

സഹോദരന്റെ വിവാഹവിരുന്നില്‍ വന്ന ഭക്ഷണവുമായി പാപ്പിയ തെരുവിലെത്തി ! ആവശ്യമുള്ളവര്‍ക്കെല്ലാം സ്വന്തം കൈകൊണ്ട് വിളമ്പി നല്‍കി…

വിവാഹവിരുന്നില്‍ ബാക്കി വന്ന ഭക്ഷണം ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുന്ന യുവതിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. കൊല്‍ക്കത്തയില്‍നിന്നുള്ളതാണ് ഈ കാഴ്ച. സഹോദരന്റെ വിവാഹവിരുന്നില്‍ ബാക്കിവന്ന ഭക്ഷണം റെയില്‍വേ സ്റ്റേഷനിലെത്തിച്ച് പാവപ്പെട്ടവര്‍ക്ക് നല്‍കിയ പാപിയ കര്‍ എന്ന യുവതിയാണ് കാരുണ്യത്തിന്റെ പുത്തന്‍മാതൃക തീര്‍ത്തിരിക്കുന്നത്. വെഡ്ഡിങ് ഫോട്ടോഗ്രാഫറായ നീലാഞ്ജന്‍ മൊണ്ഡലാണ് ഇവരുടെ ചിത്രം പകര്‍ത്തിയിരിക്കുന്നത്പുലര്‍ച്ചെ ഒരുമണിക്ക് റാണാഘട്ട് സ്റ്റേഷനില്‍നിന്നാണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയത്. തലേന്ന് വൈകിട്ടായിരുന്നു പാപിയയുടെ സഹോദരന്റെ വിവാഹവിരുന്ന്. ഇതിന്റെ ഭാഗമായി ഒരുക്കിയ ഭക്ഷണത്തില്‍ വലിയ പങ്ക് മിച്ചം വരികയായിരുന്നു. തുടര്‍ന്ന്, അത് പാത്രങ്ങളിലാക്കി പാപിയ സ്റ്റേഷനിലെത്തിക്കുകയും ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുകയുമായിരുന്നു. വിവാഹച്ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ ധരിക്കുന്ന തരത്തിലുള്ള പട്ടുസാരിയും ആഭരണങ്ങളുമൊക്കെ അണിഞ്ഞാണ് പാപിയയുടെ ഭക്ഷണവിതരണം. പ്രായമായ സ്ത്രീകളും കൊച്ചുകുട്ടികളും റിക്ഷാവലിക്കാരുമൊക്കെ ഇവരുടെ പക്കല്‍നിന്ന് ഭക്ഷണം വാങ്ങുന്നത് കാണാം.

Read More

ഹോട്ടലിലെത്തിയ വിദ്യാര്‍ഥികള്‍ കണ്ടത് റാക്കില്‍ ഭക്ഷണം ‘ടെസ്റ്റ്’ ചെയ്യുന്ന എലിയെ ! വീഡിയോ പിടിച്ചതോടെ ഹോട്ടലിന്റെ കാര്യത്തില്‍ തീരുമാനമായി…

കോഴിക്കോട് ഈസ്റ്റ്ഹില്ലില്‍ തികച്ചും വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച ഹോട്ടല്‍ പൂട്ടിച്ചു. ഭക്ഷണം കഴിക്കാനെത്തിയ വിദ്യാര്‍ത്ഥികള്‍ ഹോട്ടലിലെ റാക്കില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന എലിയെ കണ്ടതോടെ വീഡിയോ പകര്‍ത്തുകയായിരുന്നു. ഈ വീഡിയോ ഭക്ഷ്യ സുരക്ഷാ വകുപ്പിന് കൈമാറിയതിനു പിന്നാലെയാണ് നടപടി. ഈസ്റ്റ്ഹില്ലില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ബണ്‍സാണ് ബുധനാഴ്ച രാത്രി ഏഴ് മണിയോടെ ഭക്ഷ്യ സുരക്ഷാ വിഭാഗം അടപ്പിച്ചത്. കഴിഞ്ഞ ദിവസം ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ വിദ്യാര്‍ത്ഥികളാണ് ഭക്ഷണം സൂക്ഷിക്കുന്ന റാക്കില്‍ എലി ഓടിക്കളിക്കുന്നത് കണ്ടത്. ഇത് വീഡിയോയില്‍ പകര്‍ത്തിയ വിദ്യാര്‍ഥികള്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിലെ ഉദ്യോഗസ്ഥന് കൈമാറുകയായിരുന്നു. ഇതേത്തുടര്‍ന്ന് ബുധനാഴ്ച വൈകീട്ടോടെ ഹോട്ടലില്‍ പരിശോധനയ്‌ക്കെത്തിയ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ അവിടെ നിന്ന് എലിയുടെ കാഷ്ഠവും മൂത്രവും കണ്ടെത്തി. ലൈസന്‍സ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി സ്ഥാപനം പ്രവര്‍ത്തിക്കുന്നുവെന്നും പൊതുജനാരോഗ്യത്തിന് ഹാനികരമായേക്കാവുന്ന രീതിയില്‍ ഭക്ഷണ വിപണനം നടത്തുന്നുവെന്നും കണ്ടെത്തിയതിനെത്തുടര്‍ന്ന് ഫുഡ് സേഫ്റ്റി ലൈസന്‍സും സസ്പെന്‍ഡ്…

Read More

ഭക്ഷണം കഴിച്ചശേഷം ഉടനെ കിടന്നാൽ…

വ​യ​റി​നു​ള്ളി​ല്‍ ഉ​ത്പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്ന ദ​ഹ​ന​ര​സം അ​ന്ന​നാ​ള​ത്തി​ലേ​ക്കു തി​രി​കെ വ​രു​മ്പോ​ള്‍ ഉ​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ളാ​ണ് നെ​ഞ്ചെ​രി​ച്ചി​ലും പു​ളി​ച്ചു​തി​ക​ട്ട​ലും. സാ​ധാ​ര​ണ​യാ​യി പ​ല​പ്രാ​വ​ശ്യം ഈ ​ദ​ഹ​ന​ര​സം അ​ന്ന​നാ​ള​ത്തി​ല്‍ വ​രു​മെ​ങ്കി​ലും ഇ​വ ബു​ദ്ധി​മു​ട്ടു​ക​ള്‍ ഉ​ണ്ടാ​ക്കു​മ്പോ​ഴാ​ണ് അ​തി​നെ ഒ​രു അ​സു​ഖ​മാ​യി ക​ണ​ക്കാ​ക്കു​ന്ന​ത്. 10-25 ശ​ത​മാ​നം വ​രെ ആ​ളു​ക​ളി​ല്‍ ഇ​ത്ത​രം ബു​ദ്ധി​മു​ട്ടു​ക​ള്‍ ഉ​ണ്ടാ​കു​ന്ന​താ​യി പ​ഠ​ന​ങ്ങ​ള്‍ പ​റ​യു​ന്നു. കാ​ര​ണ​ങ്ങ​ള്‍1. അ​മി​ത​വ​ണ്ണം – പ്ര​ധാ​ന​മാ​യും ഇ​ത് വ​യ​റ്റി​നു​ള്ളി​ലെ സ​മ്മ​ര്‍​ദം കൂ​ട്ടു​ക​യും അ​തു​വ​ഴി ആ​ഹാ​ര​വും ഭ​ക്ഷ​ണ​ര​സ​ങ്ങ​ളും അ​ന്ന​നാ​ള​ത്തി​ലേ​ക്കു തി​രി​കെ വ​രു​ന്നു. ലോ​ക്ഡൗ​ണ്‍ കാ​ല​ഘ​ട്ട​ത്തി​ല്‍ ഭാ​രം കൂ​ടി​യ​തു​മൂ​ലം ധാ​രാ​ളം ആ​ളു​ക​ളി​ല്‍ ജേ​ര്‍​ഡ് ക​ണ്ടു​വ​രു​ന്നു. 2. കു​നി​ഞ്ഞു​ള്ള വ്യാ​യാ​മം (ഭാ​രോ​ദ്വ​ഹ​നം, സൈ​ക്ലിം​ഗ്) – ഇ​വ​രി​ല്‍ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ കൂ​ടു​ത​ലാ​യി കാ​ണ​പ്പെ​ടു​ന്നു. 3. പു​ക​വ​ലി 4. ഹ​യാ​റ്റ​സ് ഹെ​ര്‍​ണി​യ 5. മാ​ന​സി​ക പി​രി​മു​റു​ക്കം രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍1. നെ​ഞ്ചെ​രി​ച്ചി​ല്‍ – വ​യ​റി​ന്‍റെ മു​ക​ള്‍​ഭാ​ഗ​ത്തോ, നെ​ഞ്ചി​ന്‍റെ താ​ഴ്ഭാ​ഗ​ത്തോ അ​നു​ഭ​വ​പ്പെ​ടു​ന്നു. സാ​ധാ​ര​ണ​യാ​യി ഇ​ത് ഭ​ക്ഷ​ണ​ത്തി​നു ശേ​ഷം (കൂ​ടു​ത​ല്‍ ഭ​ക്ഷ​ണം ക​ഴി​ച്ച​തി​നു ശേ​ഷ​മോ) എ​രി​വ് കൂ​ടു​ത​ലാ​യി…

Read More

യാചകര്‍ക്ക് മൂന്നു നേരം പോഷകസമൃദ്ധമായ ഭക്ഷണവും താമസവും നല്‍കണമെന്ന് ഹര്‍ജി ! ഈ ഹര്‍ജിയ്ക്ക് വേറെ ഉദ്ദേശ്യമുണ്ടോയെന്ന് കോടതി…

യാചകര്‍ക്ക് ഭക്ഷണവും താമസവും നല്‍കണമെന്നാവശ്യപ്പെട്ട് ബോബെ ഹൈക്കോടതിയെ സമീപിച്ച ഹര്‍ജിക്കാരന് തിരിച്ചടി. ഭവനരഹിതര്‍ക്കും യാചകര്‍ക്കും എല്ലാ സൗകര്യങ്ങളും നല്‍കാനാവില്ലെന്നും അവരും ജോലി ചെയ്യാന്‍ തയ്യാറാകണമെന്നും കോടതി വ്യക്തമാക്കി. തെരുവില്‍ കഴിയുന്നവര്‍ക്കു മൂന്നു നേരം പോഷക സമൃദ്ധ ഭക്ഷണവും താമസവും ഒരുക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. യാചകര്‍ക്ക് കുപ്പിവെള്ളം, കിടക്കാന്‍ ഇടം, ശുചിമുറി സൗകര്യം എന്നിവ നല്‍കാന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനു (ബിഎംസി) നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ബ്രിജേഷ് ആര്യ എന്നയാളാണ് ഹൈക്കോടതിയെ സമീപിച്ചത്. തെരുവില്‍ കഴിയുന്നവര്‍ക്കു സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ഭക്ഷണ പാക്കറ്റുകള്‍ നല്‍കുന്നുണ്ടെന്ന് ബിഎംസി കോടതിയെ അറിയിച്ചു. സ്ത്രീകള്‍ക്കു സാനിറ്ററി നാപ്കിന്‍ നല്‍കുന്നുണ്ടെന്നും കോര്‍പ്പറേഷന്‍ ചൂണ്ടിക്കാട്ടി. കോര്‍പ്പറേഷന്റെ വാദം രേഖപ്പെടുത്തിയ കോടതി ഇക്കാര്യത്തില്‍ കൂടുതല്‍ ഉത്തരവുകള്‍ ഇടില്ലെന്ന് വ്യക്തമാക്കി. ആളുകളെ ജോലി ചെയ്യാതിരിക്കാന്‍ പ്രേരിപ്പിക്കലാണോ ഹര്‍ജിയുടെ ഉദ്ദേശ്യമെന്ന് കോടതി ആരാഞ്ഞു. നഗരത്തിലെ പൊതു ശൗച്യാലയങ്ങള്‍ തെരുവില്‍ കഴിയുന്നവര്‍ക്ക്…

Read More

നാളെ മുതല്‍ ട്രെയിനുകളില്‍ ഭക്ഷണം ഓണ്‍ലൈനിലൂടെ ഓര്‍ഡര്‍ ചെയ്യാം ! ഇതിനായി പുതിയ ആപ്പ് എത്തിക്കഴിഞ്ഞു;വിവരങ്ങള്‍ ഇങ്ങനെ…

ട്രെയിന്‍ യാത്രക്കാര്‍ക്ക് ഫെബ്രുവരി ഒന്നു മുതല്‍ ഓണ്‍ലൈന്‍ ബുക്കിംഗിലൂടെ ഭക്ഷണം ലഭ്യമാക്കും. ഐആര്‍സിടിസിയുടെ ഇ- കാറ്ററിങ് സേവനത്തിലൂടെയാണ് ഭക്ഷണം യാത്രക്കാരിലേക്ക് എത്തിക്കുക. ‘ഫുഡ് ഓണ്‍ ട്രാക്ക്’ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് ഭക്ഷണത്തിന്റെ ഓര്‍ഡറുകള്‍ സ്വീകരിക്കുക. ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിളിന്റെ ആപ്പ് സ്റ്റോറിലും ഇത് ലഭ്യമാണ്. ടിക്കറ്റിലെ പിഎന്‍ആര്‍ നമ്പറും മറ്റ് യാത്രാ വിശദാംശങ്ങളും നല്‍കിയാല്‍ ഭക്ഷണം സീറ്റിലെത്തും. ഉത്തരേന്ത്യന്‍, ദക്ഷിണേന്ത്യന്‍ തുടങ്ങി എല്ലാ വിഭവങ്ങളും ഇതില്‍ ലഭ്യമാണ്. ഏതു സ്റ്റേഷനില്‍ വെച്ചാണോ ഭക്ഷണം വേണ്ടതെന്ന് തിരഞ്ഞെടുത്തു കഴിഞ്ഞാല്‍ അവിടെ ലഭിക്കുന്ന ഭക്ഷണങ്ങളുടെ പട്ടിക തെളിയും. തുടര്‍ന്ന് എന്തുതരം ഭക്ഷണം വേണമെന്നും തീരുമാനിക്കാം. വില വിവരങ്ങളും ഭക്ഷണത്തോടൊപ്പം പ്രദര്‍ശിപ്പിച്ചിരിക്കും. വില ഓണ്‍ലൈനായോ പണമായോ നല്‍കാം. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് തീവണ്ടികളില്‍ ഭക്ഷണം വിതരണം ചെയ്യുന്നത് റെയില്‍വേ താത്കാലികമായി നിര്‍ത്തിയിരുന്നു. പല സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും അനുമതിയില്ലാതെ…

Read More

അല്ല പിന്നെ… വിശന്നാല്‍ പിന്നെ എന്തു ചെയ്യും ! ഓര്‍ഡര്‍ കാന്‍സല്‍ ചെയ്ത് ഭക്ഷണം സ്വയം കഴിച്ച് ഡെലിവറി ബോയ്; വീഡിയോ എടുത്തത് ഓര്‍ഡര്‍ ചെയ്ത ആള്‍…

ഇപ്പോള്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറിയുടെ കാലമാണ്. എന്നാല്‍ ഇതിനോടനുബന്ധിച്ച് നടക്കുന്ന പലതും വാര്‍ത്തയാവാറുമുണ്ട്. തെറ്റായ ലൊക്കേഷനില്‍ ഭക്ഷണം എത്തിക്കുക, മുഴുവന്‍ ഭക്ഷണവും കൊണ്ടുവരാതിരിക്കുക, അല്ലെങ്കില്‍ ഭക്ഷണത്തില്‍ മാറ്റമുണ്ടാകുക അങ്ങനെ പല അബദ്ധങ്ങളും ഡെലിവറി ബോയ്‌സിന് പറ്റാറുണ്ട്. മക്ഡോണാള്‍ഡില്‍ നിന്നും ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കാത്തിരുന്ന ലണ്ടനിലെ ഒരു ഉപഭോക്താവിനുണ്ടായ അനുഭവമാണ് ഇപ്പോള്‍ വൈറലാകുന്നത്. ബര്‍ഗറാണ് അവര്‍ ഫുഡ് ഡെലിവറി ആപ്പിലൂടെ ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ വീട്ടുപടിക്കലെത്തിയ ഡെലിവറി ഏജന്റ് ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്യുക മാത്രമല്ല, അതുകഴിഞ്ഞ് അവിടെയിരുന്നു കൊണ്ടുവന്ന ഭക്ഷണം അകത്താക്കുകയും ചെയ്തു. ഓര്‍ഡര്‍ ചെയ്ത ആളും അയാളുടെ സഹോദരിയും മാത്രമാണ് അപ്പോള്‍ വീട്ടിലുണ്ടായിരുന്നത്. യുവതി തന്റെ ജനാലയിലൂടെ പകര്‍ത്തിയ ദൃശ്യമാണ് ട്വിറ്ററില്‍ പങ്കുവച്ചത്. ഇതിനെ പറ്റി ഡെലിവറി കമ്പനിക്ക് ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്. അന്വേഷിക്കുകയാണ് എന്നാണ് അവര്‍ നല്‍കിയ മറുപടി.

Read More

ഇത് ഭക്ഷണത്തിനു ശേഷം കഴിക്കാനുള്ള മരുന്നാ ! തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ കോവിഡ് രോഗിക്ക് ബന്ധുക്കള്‍ എത്തിച്ച പൊതിച്ചോറില്‍ കണ്ടത് കഞ്ചാവ്…

കോവിഡ് രോഗിക്കായി തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ച പൊതിച്ചോറില്‍ കണ്ടത് കഞ്ചാവ് പൊതികള്‍. കോവിഡ് രോഗികള്‍ക്കായുള്ള വാര്‍ഡിലാണ് സംഭവം. രോഗികളുടെ ബന്ധുക്കള്‍ കൊണ്ടു വരുന്ന ഭക്ഷണവും ഇവിടെ അനുവദിക്കാറുണ്ട്. ഇത്തരത്തിലുള്ള പൊതികള്‍ ആശുപത്രി അധികൃതര്‍ സ്വീകരിച്ചശേഷം രോഗികള്‍ക്കു കൈമാറുകയാണ് പതിവ്. അത്തരത്തില്‍ കൈമാറിയ പൊതി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ എത്തിച്ച ഭക്ഷണം കൊടുക്കുന്നതിനു തൊട്ടുമുന്‍പ് നടത്തിയ പരിശോധനയിലാണ് 10 ഗ്രാം വീതമുള്ള മൂന്ന് കഞ്ചാവ് പൊതികള്‍ പൊതിച്ചോറില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. വിയ്യൂര്‍ ജയിലില്‍ നിന്ന് കോവിഡ് ബാധിച്ച് ഇവിടെത്തിയ തടവുകാരനായി എത്തിച്ചതാണെന്നാണ് സംശയം.

Read More

പാവപ്പെട്ടവരുടെയും അശരണരുടെയും വിശപ്പകറ്റാന്‍ കോടികളുടെ സമ്പാദ്യം വില്‍ക്കാന്‍ തയ്യാറായ ലങ്കാര്‍ ബാബ; പത്മശ്രീയുടെ തിളക്കത്തിനിടയിലും കാന്‍സര്‍ ബാധിതനായ ഈ വയോധികന്‍ തന്റെ കര്‍മം തുടരുന്നു…

ചിലര്‍ സന്തോഷം കണ്ടെത്തുന്നത് തങ്ങളുടെ ജീവിതം മറ്റുള്ളവര്‍ക്കായി ഉഴിഞ്ഞു വെക്കുന്നതിലൂടെയാണ്. ചണ്ഡീഗഢിലെ പ്രീമിയര്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ടിന് മുമ്പിലും അങ്ങനെയൊരാളെ സ്ഥിരമായി കാണാനാകും. 85-ാം വയസിലും കര്‍മനിരതനായ ഒരു വയോധികനെ. തീരെ അവശനായ അദ്ദേഹം അവിടെ പാവപ്പെട്ട രോഗികള്‍ക്കും, അവരുടെ പരിചാരകര്‍ക്കും ഭക്ഷണം നല്‍കുകയാണ്. അതാണ്, ജഗദീഷ് ലാല്‍ അഹൂജ. പാവപ്പെട്ടവരുടെയും, അവശരുടെയും വിശപ്പകറ്റാന്‍, കഴിഞ്ഞ 30 -ലേറെ വര്‍ഷങ്ങളായി സ്വന്തം സ്വത്തും ജീവിതവും മാറ്റിവച്ച ആളുകളുടെ പ്രിയപ്പെട്ട ലങ്കാര്‍ ബാബ. അദ്ദേഹത്തിന്റെ നിസ്വാര്‍ത്ഥ സേവനങ്ങള്‍ക്ക് ഈ വര്‍ഷം രാജ്യം അദ്ദേഹത്തെ പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിക്കുകയുമുണ്ടായി. പക്ഷെ അംഗീകാരങ്ങളില്‍ ഒന്നും അദ്ദേഹം അഹങ്കരിക്കുന്നില്ല. ചെറുപ്പം മുതലേ കഷ്ടപ്പാടുകളും, പ്രാരാബ്ധവും നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. കഷ്ടപ്പാട് സ്വയം അനുഭവിച്ച ഒരാള്‍ക്ക് മാത്രമേ മറ്റൊരാളുടെ ദുരിതം മനസ്സിലാക്കാന്‍ സാധിക്കൂ എന്ന് പറയും. അഹൂജ അതിനൊരു ഉത്തമോദാഹരണമാണ്. ”എന്റെ കുട്ടിക്കാലത്തെക്കുറിച്ച് എന്നോട്…

Read More

നിങ്ങള്‍ സുഖമായി ഉറങ്ങിക്കോളൂ…ഭക്ഷണം പാകം ചെയ്ത് കഴിച്ചശേഷം ഞാന്‍ സ്ഥലം വിട്ടോളാം;കള്ളന്‍ പറഞ്ഞതു കേട്ട് അന്തംവിട്ട് വീട്ടുകാര്‍; പിന്നീട് നടന്നത്…

കള്ളന്മാര്‍ പലവിധമുണ്ട്. എന്തെങ്കിലും ഒരു പ്രത്യേക വസ്തു മാത്രം അടിച്ചുമാറ്റുന്ന കള്ളന്മാര്‍ മുതല്‍ വന്‍ മോഷണം നടത്തുന്നവര്‍ വരെയുണ്ട്. എന്നാല്‍ ഭക്ഷണം പാകം ചെയ്ത് കഴിക്കാന്‍ മാത്രം വീടുകളില്‍ കയറുന്ന കള്ളനെ കുറിച്ച് കേട്ടിട്ടുണ്ടോ?. ചില സിനിമകളിലൊക്കെ കണ്ടിട്ടുണ്ടെങ്കിലും അത്തരം കള്ളന്മാരുണ്ട് എന്നതാണ് യാഥാര്‍ഥ്യം. അത്തരമൊരു സംഭവമാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. അമേരിക്കയിലെ ഫ്ളോറിഡയിലാണ് സംഭവം. 19കാരനായ ഗാവിന്‍ കാര്‍വിനെന്ന കള്ളനാണ് വീട്ടില്‍ കയറി പാചകം ചെയ്യുന്നത്. എന്നാല്‍ ഒടുവില്‍ കള്ളനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. പുലര്‍ച്ചെ നാല് മണിയോടെ അടുക്കളയില്‍ ശബ്ദം കേട്ടാണ് വീട്ടുകാര്‍ ശ്രദ്ധിക്കുന്നത്. നോക്കിയപ്പോള്‍ അപരിചിതനായ ഒരാള്‍ അടുക്കളയില്‍ പാചകം ചെയ്യുന്നു. വീട്ടുകാര്‍ ഭയന്ന് ആരാണെന്ന് ചോദിച്ചു. ‘നിങ്ങള്‍ പോയിക്കിടന്ന് ഉറങ്ങിക്കോളൂ. ഭക്ഷണം പാകം ചെയ്ത് കഴിച്ചശേഷം ഞാന്‍ പൊയ്ക്കോളാം’ എന്ന് കള്ളന്‍ മറുപടി നല്‍കി. ഉടന്‍ തന്നെ വീട്ടുകാര്‍ പോലീസിനെ…

Read More