Set us Home Page

ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ‘ബിവറേജസ്’ എന്നതുകൊണ്ട് ഉദ്ദേശിച്ചത് പാനീയങ്ങളെ; പഞ്ചാബില്‍ എല്ലാ മദ്യഷോപ്പുകളും അടച്ചിട്ടിരിക്കുകയാണെന്ന് മലയാളികള്‍ ; പിണറായിയുടെ ‘മദ്യനയം’ വിമര്‍ശനങ്ങള്‍ക്കു വിധേയമാകുമ്പോള്‍…

കേരളം ലോക്ക് ഡൗണിലേക്ക് പോയിട്ടും ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടയ്ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറായിട്ടില്ല.

പഞ്ചാബിനെയും മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനെയും ചൂണ്ടിക്കാട്ടിയാണ് ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറന്നിടുന്നതിന്റെ ആവശ്യകത മുഖ്യമന്ത്രി വിശദീകരിച്ചത്.

എന്നാല്‍ ബിവറേജസ് എന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരിന്ദര്‍ സിങ് ഉദ്ദേശിച്ചത് പാനീയങ്ങളെയാണ്.

ഇത് മദ്യമാണെന്ന് തെറ്റിധരിച്ചാണ് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടയ്ക്കാതിരിക്കാനുള്ള ന്യായമായി ചൂണ്ടിക്കാട്ടിയതെന്നാണ് ആക്ഷേപം. പഞ്ചാബിലെ മദ്യഷോപ്പുകളെല്ലാം അടച്ചിട്ടിരിക്കുകയാണ് താനും.

പഞ്ചാബില്‍ കര്‍ഫ്യൂവിന്റെ ഭാഗമായി വിദേശമദ്യവില്‍പ്പനയും നിര്‍ത്തിയിരിക്കുകയാണ്. ഇതോടെ മുഖ്യമന്ത്രിയുടെ മദ്യനയത്തെ കണക്കറ്റു പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്യുകയാണ് സോഷ്യല്‍ മീഡിയ.

പഞ്ചാബ് സര്‍ക്കാര്‍ ഇന്നലെ പുറത്തിറക്കിയ ഉത്തരവില്‍ അവശ്യവസ്തുക്കളുടെ ലിസ്റ്റില്‍ മദ്യവില്പന ഉള്‍പ്പെടുത്തിയിട്ടില്ല.

ഇന്നലെ മുതല്‍ പഞ്ചാബിലെ ഒരൊറ്റ മദ്യ ഷോപ്പും പ്രവര്‍ത്തിക്കുന്നില്ല എന്നാണ് പഞ്ചാബിലെ മലയാളികള്‍ തന്നെ അറിയിക്കുന്നത്.

ഇന്നലെ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ വാര്‍ത്താ സമ്മേളനം നടത്തിയപ്പോഴാണ് പിണറായി ബെവ്‌കോയുടെ കാര്യത്തില്‍ നിലപാടു തിരുത്തില്ലെന്ന് വ്യക്തമാക്കിയത്.

തന്റെ തീരുമാനത്തെ സാധൂകരിക്കാനായി അമരീന്ദര്‍ സിംഗിന്റെ ട്വീറ്റിനെ കൂട്ടുപിടിക്കുകയാണ്.

All Essential Services Will Continue .. And Shops Sach As Selling Essential Items Sach As Milk, Food Items, Medicines, Lare Will Be Open. What follows are the Essential Items. In View of the Argans Begins of the Covid Nineteen Pantomic, The Following Service or Declared Essential. എന്നായിരുന്നു അമരീന്ദറിന്റെ ട്വീറ്റ്.

ബിവറേജസ് അടച്ചിട്ടാല്‍ അത് സാമൂഹികമായ ഒരുപാട് പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. മുഖ്യമന്ത്രിയെ വിമര്‍ശിച്ച് പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു.

21 കേസുകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്ത പഞ്ചാബിന്റെ അവസ്ഥയല്ല കേരളത്തിനെന്നും പഞ്ചാബിന്റെ അവശ്യപ്പട്ടികയില്‍ മദ്യമില്ലെന്നും മുസ്ലിംലീഗ് നേതാവ് എം.കെ മുനീര്‍ മുഖ്യമന്ത്രിയ്ക്ക് എഴുതിയ കത്തില്‍ പറയുന്നു.

മദ്യവില്‍പ്പനയിലൂടെ ലഭ്യമാകുന്ന പണത്തിന്റെ മൂല്യത്തേക്കാള്‍ വലുതാകും ഇതുവഴി പടരുന്ന രോഗബാധിതരെ ചികില്‍സിക്കുന്നതിന് ചെലവഴിക്കേണ്ടി വരുന്നതെന്നും മുനീര്‍ ഓര്‍മ്മപ്പെടുത്തി.

കടുത്ത നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന കാസര്‍കോട് ജില്ലയിലെ നീലേശ്വരത്തെ ബിവറേജസ് ഔട്ട് ലെറ്റിനുമുന്നില്‍ ഇന്നലെ എത്തിയത് അഞ്ഞൂറോളം പേരായിരുന്നു.

തിങ്കളാഴ്ച പതിനൊന്നോടെയാണ് ബിവറേജസില്‍ നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടത്. വന്‍ പൊലീസ് കാവലിലാണ് ആദ്യം വില്‍പന നടന്നത്.

പലയിടത്തും ജനക്കൂട്ടം നിയന്ത്രിക്കാന്‍ മുഖ്യമന്ത്രിയ്ക്ക് ലാത്തിവീശേണ്ടി വന്നു. നിലവില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന കാസര്‍കോഡ് മാത്രമാണ് ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടച്ചിട്ടിരിക്കുന്നത്. മറ്റു ജില്ലകളിലും സമാനസ്ഥിതി നിലനില്‍ക്കെയാണ് ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

LATEST NEWS