കോ​വി​ഡ് 19; ഒ​രാ​ൾ​ക്ക് സ​മ്പ​ർ​ക്കം മു​ഖേ​ന വൈ​റ​സ് ബാ​ധ, കോട്ടയത്ത് ആശങ്ക; ഹോം ​ക്വാ​റ​നന്‍റൈനി​ൽ ക​ഴി​യു​ന്ന​ത് 7722 പേർ

കോ​ട്ട​യം: കോ​ട്ട​യം ജി​ല്ല​യി​ൽ ഇ​ന്ന​ലെ ഏ​ഴു പേ​ർ​ക്കു കോ​വി​ഡ് രോ​ഗം സ്ഥി​രീ​ക​രി​ച്ചതോടെ ജില്ലയിൽ ആശങ്കയേറി. ഏ​ഴു പേ​ർ​ക്കു രോ​ഗം ഭേ​ദ​മാ​വു​ക​യും ചെ​യ്തു. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ മൂ​ന്നു പേ​ർ വി​ദേ​ശ​ത്തു​നി​ന്നും മൂ​ന്നു പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും എ​ത്തി​യ​വ​രാ​ണ്. ഒ​രാ​ൾ​ക്ക് സ​ന്പ​ർ​ക്കം മു​ഖേ​ന​യാ​ണ് വൈ​റ​സ് ബാ​ധ​യു​ണ്ടാ​യ​ത്.

ഹൈ​ദരാ​ബാ​ദി​ൽ​നി​ന്ന് ഒ​ന്പ​തി​ന് എ​ത്തി പാ​ലാ​യി​യി​ലെ ക്വാ​റ​ന്‍റൈൻ കേ​ന്ദ്ര​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന കു​റ​വി​ല​ങ്ങാ​ട് സ്വ​ദേ​ശി​നി(24), കു​വൈ​റ്റി​ൽ​നി​ന്നും 13ന് ​എ​ത്തി ഹോം ​ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​ഞ്ഞി​രു​ന്ന മാ​ട​പ്പ​ള്ളി സ്വ​ദേ​ശി(50),

കു​വൈ​റ്റി​ൽ​നി​ന്നും 13ന് ​എ​ത്തി കോ​ട്ട​യം ഗാ​ന്ധി​ന​ഗ​റി​ലെ ക്വാ​റന്‍റൈനിൽ കേ​ന്ദ്ര​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന പാ​യി​പ്പാ​ട് സ്വ​ദേ​ശി(46), ഡ​ൽ​ഹി​യി​ൽ​നി​ന്നും വി​മാ​ന​ത്തി​ൽ 16ന് ​എ​ത്തി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന വൈ​ക്കം സ്വ​ദേ​ശി(54),

തെ​ലു​ങ്കാ​ന​യി​ൽ​നി​ന്നും ഭാ​ര്യ​ക്കും ര​ണ്ടു കു​ട്ടി​ക​ൾ​ക്കു​മൊ​പ്പം 13നു ​വി​മാ​ന​ത്തി​ൽ എ​ത്തി കു​മ​ര​ക​ത്തെ ക്വാ​റ​ന്‍റൈൻ കേ​ന്ദ്ര​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന കാ​ഞ്ഞി​ര​പ്പ​ള്ളി കൂ​വ​പ്പ​ള്ളി സ്വ​ദേ​ശി(33), കു​വൈ​റ്റി​ൽ​നി​ന്നും 18ന് ​എ​ത്തി​ച്ചേ​ർ​ന്ന ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി(30), രോ​ഗം സ്ഥി​രീ​ക​രി​ച്ച മാ​ട​പ്പ​ള്ളി സ്വ​ദേ​ശി​യു​ടെ ഭാ​ര്യ(48) എ​ന്നി​വ​ർ​ക്കാ​ണ് ഇ​ന്ന​ലെ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​തി​ൽ ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശിയെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ​പ്പോ​ൾ ശ്വാ​സ ത​ട​സം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. മാ​ട​പ്പ​ള്ളി സ്വ​ദേ​ശി​യു​ടെ ഭാ​ര്യ​ക്കു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.
കോ​വി​ഡ് മു​ക്ത​രാ​യ ഏ​ഴു പേ​ർ ഇ​ന്ന​ലെ ആ​ശു​പ​ത്രി വി​ട്ടു.

മും​ബൈ​യി​ൽ​നി​ന്ന് മേ​യ് 21ന് ​എ​ത്തി​യ കു​റു​ന്പ​നാ​ടം സ്വ​ദേ​ശി(37), ദോ​ഹ​യി​ൽ​നി​ന്ന് മേ​യ് 30ന് ​എ​ത്തി​യ ക​റു​ക​ച്ചാ​ൽ സ്വ​ദേ​ശി​നി(30), താ​ജി​ക്കി​സ്ഥാ​നി​ൽ​നി​ന്ന് മേ​യ് 28ന് ​എ​ത്തി​യ ത​ല​യോ​ല​പ്പ​റ​ന്പ് സ്വ​ദേ​ശി​നി (19),

മും​ബൈ​യി​ൽ മേ​യ് 27ന് ​എ​ത്തി​യ അ​തി​ര​ന്പു​ഴ സ്വ​ദേ​ശി(24), ബംഗളൂരുവിൽ ​നി​ന്ന് മേ​യ് 18ന് ​എ​ത്തി​യ മീ​ന​ടം സ്വ​ദേ​ശി​നി(23), ദു​ബാ​യി​ൽ​ നി​ന്ന് മേ​യ് 11ന് ​എ​ത്തി​യ തൃ​ക്കൊ​ടി​ത്താ​നം സ്വ​ദേ​ശി, മേ​യ്

18ന് ​മ​ഹാ​രാ​ഷ്‌ട്ര​യി​ൽ​ നി​ന്നെ​ത്തി രോ​ഗം സ്ഥി​രീ​ക​രി​ച്ച് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന തി​രു​വ​ന​ന്ത​പു​രം പാ​റ​ശാ​ല സ്വ​ദേ​ശി എ​ന്നി​വ​രാ​ണ് രോ​ഗം ഭേ​ത​മാ​യ​തി​നെത്തുട​ർ​ന്ന് ഇ​ന്ന​ലെ ആ​ശു​പ​ത്രി വി​ട്ട​ത്.

ഇ​തോ​ടെ ജി​ല്ല​ക്കാ​രാ​യ 69 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ൽ 41 പേ​ർ കോ​ട്ട​യം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും 24 പേ​ർ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും മൂ​ന്നു പേ​ർ എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ഒ​രാ​ൾ പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലു​മാ​ണ് ക​ഴി​യു​ന്ന​ത്.

കോട്ടയം: ജി​ല്ല​യി​ൽ ഇ​നി ല​ഭി​ക്കാ​നു​ള്ള​തു 904 പേ​രു​ടെ സ്ര​വ സാം​പി​ൾ പ​രി​ശോ​ധ​ന ഫ​ല​ങ്ങ​ൾ. ഇ​ന്ന​ലെ 243 പേ​രു​ടെ സ്ര​വ സാം​പി​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്ന​ലെ ല​ഭി​ച്ച 247 പേ​രു​ടെ പ​രി​ശോ​ധ​ന ഫ​ല​ത്തി​ൽ നി​ന്നു​മാ​ണ് ഏ​ഴു​പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

ബാ​ക്കി​യു​ള്ള 240 പേ​രു​ടെ ഫ​ല​ങ്ങ​ൾ നെ​ഗ​റ്റീ​വാ​ണ്. ഇ​ന്ന​ലെ പു​തു​താ​യി 396 പേ​ർ​ക്ക് ഹോം ​ക്വാ​റ​ന്‍റൈൻ നി​ർ​ദേ​ശി​ച്ച​ത്. ഇ​തി​ൽ നി​ന്നു 242 പേ​ർ ഇ​ത​ര സം​സ്ഥാ​ന​ത്ത് നി​ന്നും 154 പേ​ർ വി​ദേ​ശ രാ​ജ്യ​ത്തു നി​ന്നും കോ​ട്ട​യം ജി​ല്ല​യി​ൽ എ​ത്തി​യ​വ​രാ​ണ്.

ജി​ല്ല​യി​ലാ​കെ 7722 പേ​രാ​ണ് ഹോം ​ക്വാ​റ​നന്‍റൈനി​ൽ ക​ഴി​യു​ന്ന​ത്. 7626 പേ​രാ​ണ് ജി​ല്ല​യി​ലാ​കെ സ്ര​വ സാം​പി​ൾ പ​രി​ശോ​ധ​ന​ക​ൾ​ക്കു വി​ധേ​യ​മാ​യി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment