ശശീന്ദ്രന്‍ സ്വാധീനിക്കാന്‍ ശ്രമിച്ചു ! പരാതി ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി ശ്രമിച്ചെന്ന് മൊഴി നല്‍കി യുവതി; മുഖ്യമന്ത്രിയ്‌ക്കെതിരേയും ആരോപണം…

പീഡനപരാതി ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ ശ്രമിച്ചുവെന്ന ആരോപണത്തില്‍ പരാതിക്കാരിയുടെ മൊഴിയെടുപ്പ് പൂര്‍ത്തിയായി. മന്ത്രി തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് മൊഴി നല്‍കിയതായി യുവതി മാധ്യമങ്ങളോട് വെളിപ്പെടുത്തി. മന്ത്രി ഫോണ്‍ വിളിച്ച കാര്യങ്ങളും ഇടപെടലും വ്യക്തമായി പറഞ്ഞിട്ടുണ്ട്. വോയിസ് ക്ലിപ്പ് റെക്കോര്‍ഡ് ചെയ്യാന്‍ ഇടയായ സാഹചര്യങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. ആരോപണവിധേയനായ ജി പത്മാകരനെതിരെയും സ്ഥാപനത്തിലെ ജീവനക്കാരനെതിരേയും പോലീസിന് മൊഴി നല്‍കിയെന്നും പരാതിക്കാരി പറഞ്ഞു. ശശീന്ദ്രനെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കുമെന്നും യുവതി വ്യക്തമാക്കി. അന്വേഷണത്തിന് സഹകരിച്ചില്ലെന്ന വാദം തെറ്റാണെന്നും മുഖ്യമന്ത്രി കണ്ണടച്ച് മന്ത്രിയെ സംരക്ഷിക്കുകയാണെന്നും യുവതി ആരോപിച്ചു.

Read More

ജനം നട്ടം തിരിഞ്ഞു മേലോട്ട് നോക്കി നില്‍ക്കുമ്പോള്‍ അമ്പത് കൊല്ലം മുമ്പത്തെ പിച്ചാത്തിയുടെ പഴങ്കഥ വിളമ്പുന്നവരെ പരിഹസിക്കരുത് ! വിമര്‍ശനവുമായി ജോയ് മാത്യു…

മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി പ്രസിഡന്റ് കെ.സുധാകരനും തമ്മിലുള്ള വാഗ്വാദമാണ് ഇപ്പോള്‍ കേരളത്തിലെ പ്രധാന ചര്‍ച്ചാവിഷയം. നിരവധി ആളുകള്‍ കോവിഡും അതിന്റെ അനന്തര ഫലങ്ങളും മൂലം നട്ടംതിരിയുമ്പോള്‍ പല മുഖ്യധാരാ മാധ്യമങ്ങള്‍ പോലും ഈ രാഷ്ട്രീയ നേതാക്കളുടെ വീരസ്യങ്ങള്‍ പൊലിപ്പിച്ചു കൊടുക്കുന്നതില്‍ താല്‍പര്യം കാട്ടുന്നു എന്നതാണ് യാഥാര്‍ഥ്യം. ഈ അവസരത്തില്‍ പിണറായി-സുധാകരന്‍ പോരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയാണ് സംവിധായകനും നടനുമായ ജോയ് മാത്യു. ജനം നട്ടം തിരിഞ്ഞു മേലോട്ട് നോക്കി നില്‍ക്കുമ്പോള്‍ അമ്പത് കൊല്ലം മുമ്പത്തെ പിച്ചാത്തിയുടെ പഴങ്കഥ വിളമ്പുന്നവരെ പരിഹസിക്കരുത് എന്നാണ് ജോയ് മാത്യുവിന്റെ വിമര്‍ശനം. ജോയ് മാത്യുവിന്റെ കുറിപ്പ് ഇങ്ങനെ… ജീവിക്കാന്‍ വഴികാണാതെ ജനം നട്ടം തിരിഞ്ഞു മേലോട്ട് നോക്കി നില്‍ക്കുമ്പോള്‍ അമ്പത് കൊല്ലം മുമ്പത്തെ പിച്ചാത്തിയുടെ പഴങ്കഥ വിളമ്പുന്നവരെ പരിഹസിക്കരുത്. ഓരോ ജനതയ്ക്കും അവര്‍ അര്‍ഹിക്കുന്ന ഭരണാധികാരികളെ ലഭിക്കും. ഇന്ത്യന്‍ ജനതയ്ക്ക് മൊത്തത്തിലാണെങ്കിലും…

Read More

കുട്ടി സഖാക്കള്‍ക്ക് നിങ്ങള്‍ ഇരട്ട ചങ്കന്‍ ഒക്കെ ആയിരിക്കാം !പക്ഷെ ആ ചങ്കു രണ്ടും വല്ലവന്റെയും കക്ഷത്തിലാണെന്നു മാത്രം;പിണറായിക്കെതിരേ ആഞ്ഞടിച്ച് പിസി ജോര്‍ജ്…

ലോകം ഇന്ന് നഴ്‌സസ് ദിനം ആഘോഷിക്കുകയാണ്. ഈ അവസരത്തില്‍ മലയാളികള്‍ക്ക് വേദനയാകുകയാണ് ഹമാസിന്റെ ആക്രമണത്തില്‍ ഇസ്രയേലില്‍ കൊല്ലപ്പെട്ട മലയാളി ഹോംനഴ്‌സ് സൗമ്യ സന്തോഷ്. ഈ അവസരത്തില്‍ സൗമ്യയുടെ മരണത്തില്‍ ഒരു അനുശോചനം പോലും രേഖപ്പെടുത്താത്ത മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് പി സി ജോര്‍ജ്. ഇന്ന് ഭൂമിയിലെ മാലാഖമാരുടെ ദിനം എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പിസി പിണറായിയെ നിശിതമായി വിമര്‍ശിക്കുന്നത്. ഇസ്രയേലും പലസ്തീനും തമ്മിലുള്ള പ്രശ്നം എന്തുമാവട്ടെ നഷ്ടം വന്നത് മലയാളിക്കാണ്. പല പ്രമുഖരുടെയും അനുശോചനവും , അതിന്റെ താഴെയുള്ള ഹമാസ് ആക്രമണവും കണ്ടു. ഒരു പ്രമുഖന്റെ മാത്രം അനുശോചനം കണ്ടില്ല. ഒരു മലയാളി പെണ്‍കുട്ടി അന്യദേശത്തു തീവ്രവാദ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടും അറിഞ്ഞതായി പോലും ഭാവിക്കാത്ത ഇരട്ട ചങ്കന്‍ മുഖ്യമന്ത്രി…. നിങ്ങള്‍ ഒരു കപടനാണ് മിസ്റ്റര്‍ പിണറായി വിജയന്‍. നാല് വോട്ടിനു…

Read More

പിണറായിക്കെതിരേ ധര്‍മടത്ത് മത്സരിക്കുമെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ! മനസാക്ഷിയുടെ വോട്ട് ജനങ്ങള്‍ ആര്‍ക്ക് ചെയ്യും…

വാളയാറില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ അമ്മ ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മല്‍സരിക്കും. തൃശൂരിലായിരുന്നു ഇവരുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം. വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ പീഡനത്തിരയായി ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസിന്റെ അന്വേഷണം അട്ടിമറിച്ച പോലീസ് ഓഫീസര്‍മാര്‍ക്കെതിരെ നടപടിയെടുക്കാത്ത സംസ്ഥാന സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് കഴിഞ്ഞ മാസം കുട്ടികളുടെ അമ്മ തല മുണ്ഡനം ചെയ്തിരുന്നു. പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് അമ്മ ജനുവരി 26 മുതല്‍ പാലക്കാട് വഴിയോരത്ത് സത്യഗ്രഹ സമരം നടത്തുകയാണ്. തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുന്‍പെങ്കിലും പൊലീസിനെതിരെ നടപടി ഉണ്ടായില്ലെങ്കില്‍ തൊട്ടടുത്ത ദിവസം തല മുണ്ഡനം ചെയ്ത് കേരളത്തിലെ അമ്മമാര്‍ക്കിടയിലേക്ക് ഇറങ്ങുമെന്നു കുട്ടികളുടെ അമ്മ അറിയിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണു പാലക്കാട്ടെ സമരപ്പന്തലില്‍ വച്ച് അമ്മ തല മുണ്ഡനം ചെയ്തത്. കേരളത്തിലെ എല്ലാ ജില്ലകളിലും സഞ്ചരിച്ച് ജനങ്ങളോടുള്ള സര്‍ക്കാരിന്റെ നീതികേട് വിവരിക്കുമെന്ന് അമ്മ അറിയിച്ചിരുന്നു. തന്റെ കുഞ്ഞുങ്ങള്‍ക്കു മരണശേഷവും…

Read More

സ്വ​​​പ്ന​​​യെ മാ​​​പ്പു​​​സാ​​​ക്ഷി​​​യാ​​​ക്കാ​​​മെ​​​ന്ന്! സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്ത് കേ​​​സി​​​ൽ മു​ഖ്യ​മ​ന്ത്രി​യെ ഉ​ൾ​പ്പെ​ടു​ത്താ​ൻ ഇ​ഡി​യു​ടെ ഭാ​ഗ​ത്തു ശ്ര​മ​മു​ണ്ടാ​യെ​ന്നു മൊ​ഴി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്ത് കേ​​​സി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ കൂ​​​ടി ഉ​​​ൾ​​​പ്പെ​​​ടു​​​ത്താ​​​ൻ ഇ​​​ഡി​​​യു​​​ടെ ഭാ​​​ഗ​​​ത്തു നി​​​ന്നു ബോ​​​ധ​​​പൂ​​​ർ​​​വ ശ്ര​​​മ​​​മു​​​ണ്ടാ​​​യെ​​​ന്നു മൊ​​​ഴി. സ്വ​​​പ്ന ഇ​​​ഡി ക​​​സ്റ്റ​​​ഡി​​​യി​​​ലാ​​​യി​​​രി​​​ക്കെ അ​​​വ​​​രു​​​ടെ സു​​​ര​​​ക്ഷാ ചു​​​മ​​​ത​​​ല​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​യാ​​​ണ് ക്രൈം​​​ബ്രാ​​​ഞ്ചി​​​ന് മൊ​​​ഴി ന​​​ൽ​​​കി​​​യ​​​ത്. ലോ​​​ക്ക​​​റി​​​ൽ നി​​​ന്ന് ക​​​ണ്ടെ​​​ടു​​​ത്ത പ​​​ണം ശി​​​വ​​​ശ​​​ങ്ക​​​ർ സ്വ​​​പ്ന​​​യ്ക്ക് ന​​​ൽ​​​കി​​​യ​​​താ​​​ണെ​​​ന്നും ആ ​​​തു​​​ക മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​ണ് ശി​​​വ​​​ശ​​​ങ്ക​​​റി​​​ന് ന​​​ൽ​​​കി​​​യ​​​തെ​​​ന്നും പ​​​റ​​​യി​​​പ്പി​​​ക്കാ​​​നാ​​​ണ് ശ്ര​​​മം ന​​​ട​​​ന്ന​​​തെ​​​ന്ന് ക​​​ട​​​വ​​​ന്ത്ര പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ലെ സീ​​​നി​​​യ​​​ർ സി​​​വി​​​ൽ പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​ർ എ​​​സ്.​​​രാ​​​ജി​​​മോ​​​ൾ മൊ​​​ഴി ന​​​ൽ​​​കി. ഇ​​​ത്ത​​​ര​​​ത്തി​​​ൽ മൊ​​​ഴി ന​​​ൽ​​​കി​​​യാ​​​ൽ സ്വ​​​പ്ന​​​യെ കേ​​​സി​​​ൽ മാ​​​പ്പു​​​സാ​​​ക്ഷി​​​യാ​​​ക്കാ​​​മെ​​​ന്ന് ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​നി​​​ടെ എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് ഡി​​​വൈ​​​എ​​​സ്പി രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ പ​​​റ​​​ഞ്ഞ​​​ത് കേ​​​ട്ടെ​​​ന്നും പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​യു​​​ടെ മൊ​​​ഴി​​​യി​​​ലു​​​ണ്ട്. സ്വ​​​പ്ന​​​യു​​​ടേ​​​തെ​​​ന്ന പേ​​​രി​​​ൽ പു​​​റ​​​ത്തു​​​വ​​​ന്ന ശ​​​ബ്ദ സ​​​ന്ദേ​​​ശം സം​​​ബ​​​ന്ധി​​​ച്ച അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തി​​​നാ​​​ണ് രാ​​​ജി​​​മോ​​​ൾ മൊ​​​ഴി ന​​​ൽ​​​കി​​​യ​​​ത്. ക​​​ഴി​​​ഞ്ഞ ഓ​​​ഗ​​​സ്റ്റ് 13ന് ​​​രാ​​​ത്രി​​​യി​​​ൽ ന​​​ട​​​ന്ന ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​ലാ​​​ണ് ഇ​​​ഡി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നി​​​ൽ നി​​​ന്ന് സ്വ​​​പ്ന​​​യ്ക്ക് വാ​​​ഗ്ദാ​​​നം ല​​​ഭി​​​ച്ച​​​തെ​​​ന്ന് രാ​​​ജി​​​മോ​​​ളു​​​ടെ…

Read More

കോഴിക്കോട് നോര്‍ത്തില്‍ നടി പാര്‍വതിയെ ഇറക്കി കളിക്കാന്‍ പിണറായി ! നീക്കത്തിനു ചുക്കാന്‍ പിടിക്കുന്നത് ആഷിഖും റിമയും; മലയാള സിനിമയിലെ ഒതുക്കലില്‍ നിന്നും മോചിതയാവുമോ നടി…

മലയാള സിനിമയിലെ മികച്ച അഭിനേത്രികളിലൊരാളായ പാര്‍വതി തിരുവോത്തിന് ഇപ്പോള്‍ ചലച്ചിത്ര രംഗത്ത് അത്ര നല്ലകാലമല്ല. നടി ആക്രമിക്കപ്പെട്ട കേസില്‍ അവര്‍ക്കൊപ്പം ഉറച്ചു നിന്നതിന് പ്രതിഫലമെന്നവണ്ണം മലയാള സിനിമാലോകത്തു നിന്നും പാര്‍വതി നിഷ്‌കാസിതയാകുന്ന കാഴ്ചയാണ് നമ്മള്‍ കണ്ടത്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നിലപാട് വ്യക്തമാക്കിയ ശേഷം വിരലിലെണ്ണാവുന്ന സിനിമകള്‍ മാത്രമാണ് പാര്‍വതിയക്ക് ലഭിച്ചത്. ഇനി മലയാള സിനിമയില്‍ ഒരു നല്ലകാലം വരുമെന്ന പ്രതീക്ഷയും നടിയ്ക്കുണ്ടാവാനിടയില്ല. ഈ അവസരത്തിലാണ് താരത്തിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള ചൂടുപിടിച്ച ചര്‍ച്ചകള്‍ ആരംഭിച്ചത്. വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് നോര്‍ത്തില്‍ പാര്‍വതിയെ സ്ഥാനാര്‍ഥിയാക്കാന്‍ സിപിഎം നീക്കം നടത്തുന്നതായാണ് സൂചന. സിപിഎം അനുഭാവികളായ സിനിമാക്കാര്‍ തന്നെയാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. സിപിഎം സഹയാത്രികരായ ആഷിഖ് അബുവും ഭാര്യ റീമാ കല്ലിങ്കലും പാര്‍വതി സിപിഎം ബാനറില്‍ മത്സരിക്കണമെന്ന അഭിപ്രായക്കാരാണ്. പാര്‍വതി മത്സരിച്ചാല്‍ യുവാക്കളുടെ വോട്ട് കുലയോടെ സിപിഎമ്മില്‍…

Read More

അവാര്‍ഡുകള്‍ വീട്ടിലെത്തിച്ചു നല്‍കുന്നതായിരുന്നു ഇതിലും ഭേദം ! സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് മേശപ്പുറത്തു വച്ചു നല്‍കിയതിനെ വിമര്‍ശിച്ച് ജി സുരേഷ്‌കുമാര്‍…

പ്രതിഷേധക്കൊടുങ്കാറ്റുയര്‍ത്തുകയാണ് ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണം. ചലച്ചിത്ര അവാര്‍ഡുകള്‍ മേശപ്പുറത്തു വച്ചു കൊടുത്തതിനെ നിരവധി ആളുകളാണ് സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശിക്കുന്നത്. പ്രശസ്ത നിര്‍മ്മാതാവും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റുമായ ജി.സുരേഷ്‌കുമാറും പ്രതിഷേധവുമായി രംഗത്തെത്തി. സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ മേശപ്പുറത്തു വച്ചു കൊടുത്തതിലൂടെ അവാര്‍ഡ് ജേതാക്കളെ സര്‍ക്കാരും മുഖ്യമന്ത്രിയും വിളിച്ചു വരുത്തി അപമാനിച്ചുവെന്നാണ് അദ്ദേഹം ആരോപിച്ചത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു ഗ്ലൗസ് ഇട്ടു മുഖ്യമന്ത്രിക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്യാമായിരുന്നു.അല്ലെങ്കില്‍ അദ്ദേഹം മാറി നിന്നു മറ്റു മന്ത്രിമാരെ കൊണ്ടു വിതരണം ചെയ്യിക്കാമായിരുന്നു. രാജഭരണ കാലത്തു പോലും നടക്കാത്ത സംഭവമാണ് ഇത്. അവാര്‍ഡുകള്‍ വീടുകളില്‍ എത്തിച്ചു കൊടുക്കുന്നതായിരുന്നു ഇതിലും ഭേദം.സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ചു മുഖ്യമന്ത്രിയുടെ കയ്യില്‍ നിന്ന് അവാര്‍ഡ് വാങ്ങാന്‍ പ്രതീക്ഷയോടെ എത്തിയവരെ അപമാനിക്കേണ്ടായിരുന്നു.അപമാനിതരായിട്ടും അതു തുറന്നു പറയാനുള്ള തന്റേടം ആര്‍ക്കുമില്ലാത്തതു കഷ്ടമാമെന്നും സുരേഷ് കുമാര്‍ കുറ്റപ്പെടുത്തി.…

Read More

എക്‌സ്‌പോസിംഗ് പിണറായി A to Z ! പിണറായിയെ തുറന്നു കാട്ടാന്‍ വീഡിയോ പ്രചരണവുമായി കോണ്‍ഗ്രസ്; കാമ്പെയ്‌ന് പിന്തുണയുമായി യുവാക്കള്‍…

വിവര സാങ്കേതിക വിദ്യകളുടെയും സമൂഹമാധ്യമങ്ങളുടെയും എല്ലാ സാധ്യതകളും ഉപയോഗിച്ചുകൊണ്ടുള്ള നവലോക കോണ്‍ഗ്രസ് പ്ലാറ്റ്ഫോം ഒരുങ്ങുന്നു. കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ (കെപിസിസി) കീഴിലുള്ള റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഡിപ്പാര്‍ട്ട്മെന്റിനാണ് കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ മുഖം കൂടുതല്‍ മിനുക്കുന്നതിനുള്ള ചുമതല. ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ നിരവധി നൂതന പദ്ധതികള്‍ ഇതിനോടകം ഈ ഡിപ്പാര്‍ട്ട്മെന്റ് ആവിഷ്‌കരിച്ചുകഴിഞ്ഞു. തുടക്കത്തില്‍ നാലു ഘട്ടങ്ങളിലാണ് ഈ വിഭാഗം പ്രവര്‍ത്തിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണതലത്തിലെ അഴിമതിയും കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും അടക്കമുള്ള വിഷയങ്ങള്‍ അന്വേഷിച്ചും പഠിച്ചും ജനങ്ങള്‍ക്കു മുന്നില്‍ എത്തിക്കുക എന്നതാണ് ആദ്യത്തേത്. ഇതിന്റെ ഭാഗമായി എക്‌സ്‌പോസിങ് പിണറായി A to Z എന്ന വീഡിയോ കാംപെയ്ന്‍ നാളെ ആരംഭിക്കും. കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ചേര്‍ന്ന് നാളെ രാവിലെ 10ന് ഇന്ദിരാ ഭവനില്‍ വച്ച് വീഡിയോ പരമ്പരയുടെ…

Read More

മുഖ്യമന്ത്രിയുടെ രോഗവിവരം അറിയാന്‍ ആര്‍ക്കും അവകാശമില്ല ! എന്നാല്‍ നാട്ടുകാരുടെ ആരോഗ്യവിവരങ്ങളെല്ലാം അമേരിക്കന്‍ കമ്പനിയ്ക്ക് ;ആരെങ്കിലും കോടതിയെ സമീപിച്ചാല്‍ സര്‍ക്കാരിന് പണി പാലുംവെള്ളത്തില്‍ കിട്ടും…

തങ്ങളുടെ ആരോഗ്യവിവരങ്ങള്‍ സ്പ്രിംഗ്ലര്‍ കമ്പനിയ്ക്ക് കൈമാറ്റം ചെയ്യപ്പെട്ടതിനെതിരേ ആളുകള്‍ ഹൈക്കോടതിയെ സമീപിക്കാന്‍ സാധ്യതയുണ്ടെന്ന് സൂചന… ഇത്തരത്തില്‍ കോടതിയെ സമീപിക്കാന്‍ സാധ്യതയുള്ളവരെ കണ്ടെത്താന്‍ ഊര്‍ജ്ജിത ശ്രമമാണ് യുഡിഎഫും ബിജെപിയും നടത്തുന്നതെന്നാണ് വിവരം. പരാതിയുമായി ഒരാളെങ്കിലും ഹൈക്കോടതിയിലെത്തിയാല്‍ സര്‍ക്കാര്‍ വട്ടിലാകുമെന്നുറപ്പാണ്. ആദ്യ ചോദ്യം ഉയരുന്നത് മുഖ്യമന്ത്രിയ്‌ക്കെതിരേ തന്നെയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ വര്‍ഷം അമേരിക്കയില്‍ നടത്തിയ ചികിത്സയും ശസ്ത്രക്രിയയും എന്താണെന്ന് അറിയാന്‍ ആര്‍ക്കും അവകാശമില്ലെന്ന വാദമായിരിക്കും കേസ് കൊടുക്കുന്നയാള്‍ ഹൈക്കോടതിയില്‍ ഉന്നയിക്കുക… സര്‍ക്കാര്‍ ചെലവിലാണ് മുഖ്യമന്ത്രി ചികിത്സ നടത്തിയത്. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ ചികിത്സയെക്കുറിച്ച് അറിയണമെന്ന് ഒരാള്‍ പറഞ്ഞാല്‍ ആ വിവരങ്ങള്‍ നല്‍കാന്‍ മുഖ്യമന്ത്രിയോ സര്‍ക്കാരോ തയ്യാറാവുമോ ? സര്‍ക്കാര്‍ ചെലവില്‍ നടത്തിയ ചികിത്സയാണെന്ന് പറഞ്ഞ് വിവരാവകാശ നിയമപ്രകാരം ഒരാള്‍ ചോദിച്ചാല്‍ അത് നല്‍കുമോ? എന്ന ചോദ്യത്തിന് ന്യായമായും നല്‍കില്ല എന്നു തന്നെയാവണം ഉത്തരം. കാരണം മുഖ്യമന്ത്രിയുടെ ചികിത്സ…

Read More

ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ‘ബിവറേജസ്’ എന്നതുകൊണ്ട് ഉദ്ദേശിച്ചത് പാനീയങ്ങളെ; പഞ്ചാബില്‍ എല്ലാ മദ്യഷോപ്പുകളും അടച്ചിട്ടിരിക്കുകയാണെന്ന് മലയാളികള്‍ ; പിണറായിയുടെ ‘മദ്യനയം’ വിമര്‍ശനങ്ങള്‍ക്കു വിധേയമാകുമ്പോള്‍…

കേരളം ലോക്ക് ഡൗണിലേക്ക് പോയിട്ടും ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടയ്ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറായിട്ടില്ല. പഞ്ചാബിനെയും മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനെയും ചൂണ്ടിക്കാട്ടിയാണ് ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറന്നിടുന്നതിന്റെ ആവശ്യകത മുഖ്യമന്ത്രി വിശദീകരിച്ചത്. എന്നാല്‍ ബിവറേജസ് എന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരിന്ദര്‍ സിങ് ഉദ്ദേശിച്ചത് പാനീയങ്ങളെയാണ്. ഇത് മദ്യമാണെന്ന് തെറ്റിധരിച്ചാണ് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടയ്ക്കാതിരിക്കാനുള്ള ന്യായമായി ചൂണ്ടിക്കാട്ടിയതെന്നാണ് ആക്ഷേപം. പഞ്ചാബിലെ മദ്യഷോപ്പുകളെല്ലാം അടച്ചിട്ടിരിക്കുകയാണ് താനും. പഞ്ചാബില്‍ കര്‍ഫ്യൂവിന്റെ ഭാഗമായി വിദേശമദ്യവില്‍പ്പനയും നിര്‍ത്തിയിരിക്കുകയാണ്. ഇതോടെ മുഖ്യമന്ത്രിയുടെ മദ്യനയത്തെ കണക്കറ്റു പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്യുകയാണ് സോഷ്യല്‍ മീഡിയ. പഞ്ചാബ് സര്‍ക്കാര്‍ ഇന്നലെ പുറത്തിറക്കിയ ഉത്തരവില്‍ അവശ്യവസ്തുക്കളുടെ ലിസ്റ്റില്‍ മദ്യവില്പന ഉള്‍പ്പെടുത്തിയിട്ടില്ല. ഇന്നലെ മുതല്‍ പഞ്ചാബിലെ ഒരൊറ്റ മദ്യ ഷോപ്പും പ്രവര്‍ത്തിക്കുന്നില്ല എന്നാണ് പഞ്ചാബിലെ മലയാളികള്‍ തന്നെ അറിയിക്കുന്നത്. ഇന്നലെ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ വാര്‍ത്താ സമ്മേളനം…

Read More