അടിച്ചു പൂസായി അമിത വേഗത്തില്‍ കാറോടിച്ചു ! നിയന്ത്രണം വിട്ട വാഹനം തലകുത്തനെ മറിഞ്ഞു; വീഡിയോ കാണാം…

തമിഴ്‌നാട്ടില്‍ നടന്ന ഒരു വാഹനാപകടത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

അമിതവേഗത്തില്‍ നിയന്ത്രണം വിട്ട് തലകുത്തനെ മറിഞ്ഞ കാറിന്റെ പിന്‍ഡോറില്‍ നിന്ന് രണ്ടുപേര്‍ തെറിച്ചു വീഴുന്നത് വീഡിയോയില്‍ കാണാം.

ആറുപേരായായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. ഇവര്‍ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തിന്റെ വീഡിയോ കണ്ടവര്‍ ഭാഗ്യം കൊണ്ടു മാത്രമാണ് ഇവര്‍ രക്ഷപ്പെട്ടത് എന്നാണ് പറയുന്നത്.

സുഹൃത്തിന്റെ ജന്മദിന ആഘോഷത്തില്‍ പങ്കെടുത്ത സംഘം മദ്യലഹരിയില്‍ വാഹനമോടിച്ചതാണ് അപകട കാരണം എന്നാണ് പൊലീസ് പറയുന്നത്. പോലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Related posts

Leave a Comment