അ​തി​ജീ​വ​ന​ത്തി​ന്‍റെ ജീ​വി​തം കാ​ൻ​വാ​സി​ലാ​ക്കി ബി​നു​വി​ന്‍റെ ചി​ത്ര​പ്ര​ദ​ർ​ശ​നം

കു​ന്നം​കു​ളം: അ​പ​ക​ടം ത​ള​ർ​ത്തി​യ ശ​രീ​ര​ത്തെ വ​ക​വ​യ്ക്കാ​തെ അ​തി​ജീ​വ​ന​ത്തി​ന്‍റെ ജീ​വി​തം കാ​ൻ​വാ​സി​ൽ ഒ​രു​ക്കി കു​ന്നം​കു​ള​ത്ത് ബി​നു​വി​ന്‍റെ ചി​ത്ര​പ്ര​ദ​ർ​ശ​നം ന​ട​ന്നു. ഷെ​യ​ർ ആ​ൻ​ഡ് കെ​യ​ർ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി സം​ഘ​ടി​പ്പി​ച്ച ചി​ത്ര​പ്ര​ദ​ർ​ശ​ന​ത്തി​ൽ ബി​നു വ​ര​ച്ച ചി​ത്ര​ങ്ങ​ൾ ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ വി​റ്റു​പോ​യ​ത് ഒ​രു​ല​ക്ഷം രൂ​പ​യ്ക്കാ​ണ്.

അ​തി​ജീ​വ​ന​ത്തി​നാ​യി ജീ​വി​തം പു​തി​യൊ​രു മേ​ഖ​ല​യി​ലേ​ക്കു മാ​റു​ക​യും പി​ന്നീ​ട് കാ​രു​ണ്യം തു​ണ​യാ​യി എ​ത്തു​ക​യും ചെ​യ്ത​തോ​ടെ കു​ന്നം​കു​ളം കി​ഴൂ​ർ സ്വ​ദേ​ശി ബി​നു​വി​ന്‍റെ ചി​ത്ര​പ്ര​ദ​ർ​ശ​നം വേ​റി​ട്ടൊ​രു കാ​ഴ്ച​യാ​യി. ത​നി​ക്കു ന​ന്നാ​യി വ​ര​ക്കാ​നു​ള്ള ക​ഴി​വു​ണ്ടെ​ന്ന് ബി​നു തി​രി​ച്ച​റി​ഞ്ഞ​ത് ജീ​വി​ത​ത്തെ ഉ​ല​ച്ച വാ​ഹ​നാ​പ​ക​ട​ത്തി​നു​ശേ​ഷ​മാ​ണ്.

കൈ​പ​റ​ന്പി​ൽ​വ​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ശ​രീ​രം പാ​തി​ത​ള​ർ​ന്ന് ജീ​വി​തം വീ​ൽ​ചെ​യ​റി​ലേ​ക്കും വീ​ട്ടി​ലെ നാ​ലു​ചു​മ​രി​നു​ള്ളി​ലേ​ക്കും ഒ​തു​ങ്ങി​യ​തോ​ടെ ബി​നു വ​ർ​ണ​ങ്ങ​ള​ടെ ലോ​ക​ത്തേ​ക്കു തി​രി​യു​ക​യാ​യി​രു​ന്നു. ബി​നു​വി​ന്‍റെ ചി​ത്ര​ര​ച​ന​യോ​ടു​ള്ള താ​ല്പ​ര്യ​വും മ​റ്റും മ​ന​സി​ലാ​ക്കി​യ കു​ന്നം​കു​ളം ഷെ​യ​ർ ആ​ൻ​ഡ് കെ​യ​ർ പ്ര​വ​ർ​ത്ത​ക​ർ ബി​നു വ​ര​ച്ച മ​നോ​ഹ​ര ചി​ത്ര​ങ്ങ​ൾ കാ​ൻ​വാ​സി​ലാ​ക്കി ഒ​രു പ്ര​ദ​ർ​ശ​ന​ത്തി​നു വേ​ദി​യൊ​രു​ക്കി.

ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ൽ ബ​ഥ​നി ഇം​ഗ്ലീ​ഷ് സ്കൂ​ൾ അ​ങ്ക​ണ​ത്തി​ലാ​ണ് ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും വി​ല്പ​ന​യും ഒ​രു​ക്കി​യ​ത്.പ​കു​തി ച​ലി​ക്കു​ന്ന കൈ​ക​ൾ കൊ​ണ്ട് ബി​നു വ​ര​ച്ച 28 ചി​ത്ര​ങ്ങ​ളാ​ണ് ഇ​വി​ടെ ഒ​രു​ക്കി​യ​ത്. ആ​ദ്യ മ​ണി​ക്കൂ​റി​ൽ ത​ന്നെ ഈ 28 ​ചി​ത്ര​ങ്ങ​ൾ വി​റ്റ​ഴി​ച്ച​ത് 102000 രൂ​പ​യ്ക്കാ​ണ്.

ഉ​ദ്ഘാ​ട​ക​നാ​യി എ​ത്തി​യ ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ യൂ​ലി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ആ​ദ്യ ചി​ത്രം പ​തി​നാ​യി​രം രൂ​പ​യ്ക്കു വാ​ങ്ങി​ക്കൊ​ണ്ട് കാ​രു​ണ്യ സം​ഗ​മ​ത്തി​ൽ പ​ങ്കാ​ളി​യാ​യി. കെ​യ​ർ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ലെ​ബീ​ബ് ഹ​സ​ൻ അ​ധ്യ​ക്ഷ​ത​യി​ൽ ച​ട​ങ്ങ് ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ യൂ​ലി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ. ​സോ​ള​മ​ൻ, ഫാ. ​ബെ​ഞ്ച​മി​ൻ, കെ.​എ. അ​സീ​സ്, സാ​യൂ​ജ് ചു​ങ്ക​ത്ത്, അ​ഡ്വ. പി.​വി. ച​ന്ദ്ര​ൻ, അ​ഡ്വ. എം.​എ​സ്. ശ്യാം​കു​മാ​ർ, ഷെ​മീ​ർ ഇ​ഞ്ചി​ക്കാ​ല​യി​ൽ, അ​ജി​ത്ത് എം. ​ചീ​ര​ൻ, എം. ​രാം​ദാ​സ്, സ​തീ​ശ് കു​മാ​ർ പു​ളി​യ​ത്ത്, പി.​എം. ബെ​ന്നി എ​ന്നി​വ​ർ സം​സാ​രി​ച്ചു. എം. ​ബി​ജു​ബാ​ൽ സ്വാ​ഗ​ത​വും അ​ഡ്വ. പ്രി​നു പി. ​വ​ർ​ക്കി ന​ന്ദി​യും പ​റ​ഞ്ഞു.

Related posts