5000 വര്‍ഷം മുമ്പും ഇന്ത്യ ഡിജിറ്റലായിരുന്നതായി ചരിത്ര ഗവേഷകര്‍! പണത്തിന് പകരം ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചിരുന്നു?

yrrde

നോട്ട് ക്ഷാമം രൂക്ഷമായ ഈ സാഹചര്യത്തില്‍ രാജ്യത്തെ ആളുകള്‍ എല്ലാം ക്രെഡിറ്റ്് ഡെബിറ്റ് കാര്‍ഡുകളിലേക്ക് മാറാന്‍ തയ്യാറായിക്കഴിഞ്ഞു. എന്നാല്‍ ഇപ്പോളിത് ആദ്യമായല്ല, ആയിരക്കണക്കിന് വര്‍ഷം മുമ്പ് തന്നെ ഇന്ത്യ ഒരു കാഷ് ലെസ് എക്കോണമിയായിരുന്നതായി ചരിത്രകാരന്മാര്‍ പറയുന്നു. ഇന്നത്തെപ്പോലെ പ്ലാസ്റ്റിക് ലഭ്യമല്ലാതിരുന്ന കാലത്ത്, ഏകദേശം അയ്യായിരം വര്‍ഷം മുമ്പ് ഹാരപ്പന്‍ സംസ്‌കൃതിയുടെ കാലത്ത് കളിമണ്ണ് ഉപയോഗിച്ചുള്ള പ്രത്യേക ഫലകങ്ങള്‍ ധനവിനിമയത്തിന് ഉപയോഗിച്ചിരുന്നതായി ലോകപ്രശസ്ത പുരാവസ്തു ഗവേഷകര്‍ ഒന്നടങ്കം സമ്മതിക്കുന്നു.

ക്രെഡിറ്റ് കാര്‍ഡിന് സമാനമായ രീതിയില്‍ ഇത്തരം മണ്‍ ഫലകങ്ങള്‍ ഉപയോഗിച്ചിരുന്നതിന് പുരാതന മെസപ്പൊട്ടാമിയയുടെ ചരിത്ര രേഖകളുണ്ടെന്നാണ് അവര്‍ അഭിപ്രായപ്പെടുന്നത്. ഉയര്‍ന്ന മൂല്യമുള്ള പണം കൈകാര്യം ചെയ്യുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനായിട്ടായിരിക്കാം ഇത്തരം കാര്‍ഡുകള്‍ ആളുകള്‍ ഉപയോഗിച്ച് തുടങ്ങിയതെന്നാണ് കരുതുന്നത്.

ഇന്ന് നാം ഉപയോഗിക്കുന്ന ഡെബിറ്റ് ക്രെഡിറ്റ് കാര്‍ഡുകളില്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങളാണ് അടങ്ങിയിരിക്കുന്നത്.  മണ്‍ ഫലകത്തില്‍ ഉപയോഗിക്കുന്ന പണത്തിന്റെ മൂല്യം രേഖപ്പെടുത്തുകയും മുദ്രവയ്ക്കുകയും ചെയ്താണ് മൂല്യം കണക്കാക്കിയിരുന്നത്. പുരാതന സംസ്‌കൃതികളായ മെസപ്പൊട്ടാമിയയിലും ഹാരപ്പയിലുമെല്ലാം പണം ഉപയോഗിച്ചുള്ള വ്യവഹാരങ്ങള്‍ വലിയ തോതില്‍ നടന്നിരുന്നു. അത്്‌കൊണ്ട് തന്നെ ചെമ്പ് പോലുള്ള ലോഹങ്ങള്‍ വലിയ അളവില്‍ ആവശ്യമായിരുന്നു. ഈ പ്രശ്‌നം മറികടക്കാനാണ് കളിമണ്ണ് ഉപയോഗിച്ചുള്ള ഫലകങ്ങള്‍ ഉപയോഗിച്ചിരുന്നത്.

Related posts